താൾ:Mangalodhayam book-6 1913.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്. നിന്റെ ഭർത്താവ് ആരാണെന്ന് എനിയ്ക്കറിയാം. കാലം വരുന്നതുവരെ നിന്റെ ചിലവിലേയ്ക്കുവേണ്ടുന്ന ധനം ഞാൻ അമലയ്ക്കു കൊടുത്ത് ഏർപ്പാടു ചെയ്തിരിയ്ക്കുകയാണ്. വാസ്തവത്തിൽ ഞാനാണ് നിനയ്ക്കുവേണ്ടി നിന്റെ അച്ഛന്റെ വീടു വിലയ്ക്കുവാങ്ങിയതും. നിന്നെ അതിലേയ്ക്ക് അയച്ചതും. ഞാനാണ് നിന്റെ അടുക്കലേയ്ക്ക് ആ രത്നമാല അയച്ചതും നിന്റെ സത്യനിഷ്ഠയെ പരീക്ഷിയ്ക്കുന്നതിന്നാണ് ഞാൻ അപ്രകാരം പ്രവർത്തിച്ചത്'. ഹരിണാക്ഷി-തിരുമേനിക്ക് എന്നാൽ' ഈമോതിരം എങ്ങിനെ കിട്ടി. എന്റെ നാഥനും എജമാനനുമാണെന്നു പറഞ്ഞ് എന്നെ നാണിപ്പിച്ചതും വേദനപ്പെടുത്തിയതും. എന്തിനാണ് ഞാൻ പുരന്ദരന്റെ വീട്ടിലും അധീനത്തിലും ആണ് താമസിയ്ക്കുന്നതെന്ന് എന്നെ വെറുതെ തെറ്റിദ്ധരിപ്പിച്ചത്? രാജാ-ആനന്ദസ്വാമിയിൽ നിന്ന് എനിയ്ക്ക് ഈ അറിവുകൾ കിട്ടിയ ദിവസം തുടങ്ങി നിന്റെ നടവടിയും സ്വഭാവവും പരീക്ഷിയ്ക്കുന്നതിന്നും സൂക്ഷിയ്ക്കന്നതിന്നും ഞാൻ ആളുകളെ ഏർപ്പാടു ചെയ്തിട്ടുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ അമല മുഖേന നിന്നെ പരീക്ഷിപ്പാൻ ശ്രമിച്ചത്. ഇന്ന് ആ അഞ്ചു സംവത്സരം തികയുന്ന ശുഭദിവസമാണെന്നറിഞ്ഞു ഞാൻ നിന്റെ ഭർത്താവിനെ ആളെ അയച്ചു വരുത്തുകയും അവനോട് ഇന്നു രാത്രി അവന്റെ ഭാര്യയെ കണ്ടുകിട്ടുമെന്നു പറയുകയും ചെയ്തു. ഞാൻ അവനോട് ഇപ്രകാരം പറഞ്ഞപ്പോൾ അവനു എന്നോടു മറുപടി പറഞ്ഞത് ഇങ്ങിനെ ആണ്. "രാജാവേ ക്ഷമിയ്ക്കണം. എനിയ്ക്ക് അവളെ കാണുന്നതിന്ന് അശേഷം ആഗ്രഹം ഇല്ല. ഞങ്ങൾ കാണാതെ പിരിഞ്ഞിരിയ്ക്കുന്നതാണ് ഞങ്ങൾക്ക് ഇരുവർക്കും അധികം നല്ലത്". എങ്കിലും ഞാൻ അധികാരത്തോടു കൂടി സംസാരിച്ചപ്പോൾ അവ്ൻ കീഴടങ്ങി. ഒടുവിൽ അവൻ എന്നോട് ഇങ്ങിനെ പറഞ്ഞു. "അവളുടെ ഇതേവരെ ഉള്ള ജീവിതത്തെക്കുറിച്ചും സദാചാരനിഷ്ഠയെക്കുറിച്ചും തിരുമേനിയ്ക്കല്ലാതെ എനിയ്ക്ക് ഒന്നും നിശ്ചയമില്ല. മാന്യനും യോഗ്യനുമായ ഒരു പൌരന്റെ ഭാര്യയാകുന്നതിന്ന് അവൾ ചേർന്നവളാണോ എന്നു നിശ്ചയിക്കുന്നതും തിരുമേനി തന്നെ. എന്റെ സ്ഥിതിയിലുള്ള ഒരു ഉത്തമപ്രജയെ നികൃഷ്ടയായ ഒരു വധൂടിയോടുകൂടി ഘടിപ്പിയ്ക്കുന്നതിന്നു സത്യസന്ധനും മാന്യനും ആയ തിരുമേനി ഒരിയ്ക്കലും ഒരുങ്ങുന്നതല്ലെന്നുള്ള പൂർണ്ണവിശ്വാസത്തന്മേലാണ് ഞാൻ കീഴടങ്ങുന്നത്". അവനോട് ഈ മോതിരം വാങ്ങിയ്ക്കയും അതുമൂലം നിന്റെ സത്യനിഷ്ഠ പരീക്ഷിയ്ക്കുവാൻ ഞാൻ ഉറക്കുകയും ചെയ്തു. ഞാൻ കഴിച്ച പരീക്ഷകളിലെല്ലാം നീ ബഹുമതിയോടു കൂടി ജയിച്ചിരിയ്ക്കുന്നു എന്നുകൂടി പറയുന്നതിന്ന് എന്നെ നീ അനുവദിയ്ക്കണം. ഹരി-തിരുമേനി അടിയനെ എങ്ങിനെ ആണ് എപ്പോഴാണ് പരീക്ഷിച്ചതെന്ന് അടിയന്ന് ഇനിയും മുഴുവൻ മനസ്സിലായിട്ടില്ല.

നേരം രാത്രി മണി പതിനൊന്നാകാറായി. ചന്ദ്രരശ്മിയിൽ ആ പ്രദേശങ്ങൾ മുഴുവൻ വെള്ള തേച്ച പോലെ കാണപ്പെട്ടു. അതുവരെയും നിശബ്ദമായിരുന്ന രാജമന്ദിരത്തിൽ പെട്ടെന്ന് ഒരു ബഹളമുണ്ടായി. പലവിധമായ വാദ്യാഘോഷങ്ങൾ നാലുപാടും കേട്ടുതുടങ്ങി. ആർപ്പുവിളിയും ഭേരീനാദവും എല്ലാറ്റിന്നും മുകളിലായി ഉച്ചത്തിൽ കേൾക്കപ്പെട്ടു. സംഗീതമാധുര്യത്താൽ ശ്രോതാക്കൾ ആനന്ദഭരിതന്മാരായി ഭവിച്ചു. ഹരിണാക്ഷിയ്ക്ക് ഇതെല്ലാം കേട്ട് വല്ലാത്ത പരിഭ്രമമുണ്ടായി. എങ്കിലും ഇതുവരെ അനുഭവിച്ച കഷ്ടതകളെക്കാൾ വലുതായി ഇനി ഒന്നും വരാനില്ലെന്നുറച്ച് അവൾ ധൈര്യപ്പെട്ടു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/121&oldid=165074" എന്ന താളിൽനിന്ന് ശേഖരിച്ചത്