താൾ:Mangalodhayam book-4 1911.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നുറ്റെട്ടുപനിഷത്തുകൾ ൬൯

      കളുടെ   രാസക്രീഡയുംസ ശ്രീകൃഷ്ണന്റെ  കാമപാരവശ്യവും ഉപനിഷത്തുകലെക്കു കടന്നുകൂടിട്ടുണ്ട്.ഈ വക ഉപനിഷത്തുകളെല്ലാം   ഓരോ  മൂർത്തികളെ   ആരാധിക്കുകയും    ഓരോ  നടവടികളെ   അനുഷ്ഠിക്കുകയും  ചെയതുവരുന്ന    വകക്കാർ   അവർവരുടെ മതസ്ഥാപനത്തിന്നായി   കെട്ടിച്ചമച്ചിട്ടുളളവയാണെന്ന്  ഒരു    നോട്ടത്തിൽ തന്നെ    കാണ്മാൻ   കഴിയുന്നതാണ്.  
                ഗതാനുഗതികത്വം      ഭാരതീയന്മാരെ    പണ്ടക്കു പണ്ടെ   പിടികുടീട്ടുളളതായി   അവരുടെ      സാഹിത്യചരിത്രത്തിൽനിന്നു       സ്പഷടമാകുന്നുണ്ട്.   ഒരു  കാലത്തുസൂത്രങ്ങൾക്കു    പ്രാമാണ്യമുണ്ടായിരുന്നു    അന്നു  സകലവിഷയങ്ങളും     സൂത്രത്തിൽ    പറവാനായിരുന്നു    ഭാരതീയന്മാരുടെ   അഭിനിവേശം .  സൂത്രവും  ഭാഷ്യവുമില്ലാത്ത ശാസ്ത്രം ശാസ്ത്രമല്ലെന്നു  വന്നപ്പോൾ  തന്നെ നമ്മുടെ ശാസ്ത്രങ്ങളുടെ ഉൽഗതിയൊന്നു  നിലച്ചു.       പുരാണങ്ങൾക്കു പ്രാധാന്യം കിട്ടിയപ്പോൾ 

സകലവിഷയത്തിലും പുരാണങ്ങളുടെ പുറപ്പാടായി . വൈദ്യവും ജ്യോതിഷവും എന്നു വേണ്ട വ്യാകരണം പോലും പുരാണത്തിൽ വന്നു കഴിഞ്ഞു ഇങ്ങിനെ തന്നെ ഉപനിഷത്തുകൾക്കു പ്രാശസ്ത്യമുണ്ടായിരുന്ന ഒരു കാലത്ത് എല്ലാവരും അവരവരുടെ മതം സ്ഥാപിപ്പാനായി നിർമ്മിച്ചിട്ടുളള പല പ്രബന്ധങ്ങളും ഉപനിഷത്തുകളുടെ കുട്ടത്തിൽ കണക്കാക്കിവന്നിട്ടുണ്ട്.

                                        ദശോപനിഷത്തുകളിൽ   പ്രതിപാദിക്കാത്തവയും   വേദാത്നശാസ്ത്രത്തിലെക്ക്   ഉപയോഗിക്കുന്നവയുമായ  പല  വിഷയങ്ങളുമടങ്ങിയ  ചില  ഉപനിഷത്തുകൾ ഈനുറ്റെട്ടിൽ   അകപ്പെട്ടിട്ടുണ്ട്.   ചിലതിൽ    ദശോപനിഷത്തുകളിലെ     മഹാവാക്യങ്ങളുടെ   താൽപർയ്യത്തെപ്പറ്റിയുളള   ചോദ്യോത്തരങ്ങളും  മറ്റുമാണു   വിഷയം.  ഇവയെലിലാം

വേദാന്തശാസ്ത്രം വികസിചുവന്നതിനുശേഷം അതിന്റെ സാരാംശങ്ങളെ എടുത്തു നിർമ്മിച്ചവയാണെന്നു വിചാരിക്കാവുന്നതാണ്. ഈ ഉപനിഷത്തുകളിലെ ഭാഷാരീതിക്കും ശാസ്ത്രഗ്രന്ഥങ്ങളിലെ ഭാഷാരീതിക്കും വളരെ അടുപ്പമുള്ളതുകൊണ്ട് ഇവ ശാസ്ത്രഗ്രന്ഥങ്ങളുണ്ടായ കാലത്തൊ,അതിന്നടുത്ത കാലത്തൊ ഉണ്ടായവയായിരിപ്പാനെളുപ്പമുണ്ട്.ഈ വക ഗ്രന്ഥങ്ങൾ വേദാന്തശാസ്ത്രത്തിന്റെ അനുമ്പന്ധങ്ങളായി വകവെക്കാവുന്നതുകൊണ്ട് ഇവയെ ഉപനിഷത്തെന്നു വ്യപദേശിക്കുന്നതിൽ വലിയ അനൌചിത്യനുണ്ടെന്നു പറഞ്ഞുകുടാ. എങ്കിലും ശിവനാ​ണ് ഈശ്വരൻ അല്ല വിഷ്ണുവാണ് എന്നു തുടങ്ങിയുള്ള ശുഷ്കകലഹങ്ങൾക്ക് ഇടവരുത്തുന്നവയും സങ്കുചിതങ്ങളായ സിദ്ധാന്തങ്ങൾ നിറഞ്ഞവയുമായ ചിലകുത്സിതഗ്രന്ഥങ്ങളെ ഉപനിഷത്തുകളുടെ കുട്ടത്തിൽ കണക്കാക്കുന്നതുകൊണ്ടുളള ദുർഗ്ഘടം ചില്ലറയൊന്നുമല്ല. ഈ വക ഗ്രന്ഥങ്ങളാണു ഭാരതീയന്മാരുടെ മതവിശ്വാസത്തെ നാനാമാർഗ്ഗങ്ങളിൽ പ്രവേശിപ്പിക്കുകയും അവർക്ക് ഐകമത്യമില്ലാതാക്കുകയും ചെയ്യുന്നത്.

ഈ വക ഉപനിഷത്തുകളിലെ ഭാഷാരീതി പുരാണങ്ങളിലേയും അടുത്തകാലത്തുണ്ടായ കാദംബരിമുതലായ ഗദ്യകാവ്യങ്ങളിലേയും ഭാഷാരീതിയോടാണു സദൃശമായികാണുന്നത്. ഇക്കാലത്തു പ്രചാരമില്ലാത്തവയും ഗഹനങ്ങളായ പ്രക്രിയകളെക്കൊണ്ടു സാധിക്കേണ്ടവയുമായ അനേകം ശബ്ദജാലങ്ങളടങ്ങിയ ഋഃഗ്വദസാഹിതക്കും അർവ്വാചീനങ്ങളായി ഗണിക്കേണ്ട ഈ വക ഗ്രന്ഥങ്ങൾക്കും തമ്മിൽ തേജസ്സിന്നും തിമിരത്തിന്നുമുള്ളപോലെ ഭേദഗതി കാണുന്നുണ്ട.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/91&oldid=165068" എന്ന താളിൽനിന്ന് ശേഖരിച്ചത്