താൾ:Mangalodhayam book-4 1911.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹിന്ദുക്കളും രസശാസ്ത്രവും

താവായ ആചാര്യൻ പതഞ്ജലി എന്നൊരു പ്രാചീനാചാര്യനെ വലിയ പ്രമാണമായി ഉദാഹരിച്ചിട്ടുണ്ട്. ഈ പതഞ്ജലി, സംസ്കൃത സാഹിത്യത്തിൽ അദ്വിതീയനായി അറിയപ്പെടുന്ന സാക്ഷാൽ പതജ്ഞലിമഹർഷി തന്നെ ആയിരിക്കണം. അദ്ദേഹത്തിന്നു വ്യാകരണത്തിലും ദർശനശാസ്ത്രത്തിലും പ്രഖ്യാതിയുള്ളതുപോലെ വൈദ്യവിശയത്തിലും പ്രസിദ്ധിയുണ്ടെന്നു സച്ചസമ്മതമാണല്ലോ. ഇതെല്ലാം കൂടി ആലോചിക്കുമ്പോൾ, ചക്രപാണിയുടെ കാലത്തിനുമുമ്പുതന്നെ ഇന്ത്യയിൽ രസശാസ്ത്രം പ്രതിഷ്ഠയെ പ്രാപിച്ചിരിക്കുന്നുവെന്നും, അക്കാലത്തെ വിദ്വാന്മാർ രസായനശാലകൾ സ്ഥാപിച്ച രസപ്രക്രിയ ചെയ്യുന്നതു പതിവായിരുന്നുവെന്നും വിശ്വസിക്കേണ്ടിയിരിക്കുന്നു.

             ഹിന്ദുരസശാസ്ത്രചരിത്രം (1) എന്ന ഗ്രന്ഥം എഴുതിയ ഡോക്ടർ പ്രഫുല്ലചന്ദ്രറായ്, ഡി. എന്ന വിദ്വാ, ഹിന്ദുക്കൾക്കും രസശാസ്ത്രത്തിന്നും തമ്മിലുള്ള ബന്ധം അതിപ്രാചീനമാണെന്നു  യുക്തി പ്രമാണസഹിതം സ്ഥാപിച്ചിരിക്കുന്നു. എന്നാൽ , ആദ്യം ആ പുസ്തകം പ്രസിദ്ധപ്പെടുത്തിയ കാലത്ത് , അതിപ്രധാനവും   പ്രാചീനവുമായ ' രസഹൃദയം' എന്ന തന്ത്രാ സുലഭമായിരുന്നില്ല. മിസ്റ്റർ റായ് 'മോഡർൺ റിവ്യൂ' വിൽ, രസഹൃദയം ഏതാനും ഭാഗമേ തനിക്ക് കിട്ടീട്ടുള്ളുവെന്നും അതിനെപ്പറ്റി തനിക്ക് അതിമാത്രമായ ബഹുമാനം ഉണ്ടെന്നും എഴുതിയിരുന്നു. ഇയ്യിടയിൽ അദ്ദേഹം രസശാസ്ത്രചരിത്രത്തിന്റെ രണ്ടാംഭാഗം പ്രസിദ്ധിപ്പെടുത്തിയതിൽ, ഒരു ചരിത്രകാരന്റെ ദൃഷ്ടിക്കു ഗോരസശാസ്ത്രവും ചരമാകാവുന്നേടത്തോളം സൂക്ഷ്മമായി രസഹൃദയത്തെ നിരൂപണം ചെയ്തിട്ടുണ്ട് രസഹൃദയത്തെപ്പോലെ പ്രാധാന്യമുള്ളതും അത്രയെങ്കിലും സുഖമവും ആയി രസശാസ്ത്രത്തിൽ വേറെ ഒരു ഗ്രന്ഥം ഉണ്ടോ എന്നു സംശയമായതുകൊണ്ട്, അതിനെയും അതിന്റെ കർത്താവിനെയും പറ്റി അല്പാ പ്രസ്താവിക്കാം.
             രസശാസ്ത്രത്തിന്റെ കർത്താവു ഗോവിന്ദഭിക്ഷു ആണെന്നു മുമ്പു പറഞ്ഞുവല്ലോ. ശങ്കരാചാര്യരുടെ ഗുരുനാഥനായി അറിയപ്പെടുന്ന 'ഗോവിന്ദയോഗീന്ദ്ര'നും ഈ ഗോവിന്ദഭിക്ഷുവും  ഒരാതന്നെയാണെന്നു വിശ്വസിക്കാം. 'ശങ്കരവിജയ' പ്രണേതാവായ മാധവാചാര്യൻ, തന്റെ തന്നെ കൃതിയായ സർവ്വദർശനസംഗ്രഹത്തിൽ ഗോവിന്ദാചാര്യരെ വലിയ ഗുരുവായി ഉദാഹരിച്ചുകാണുന്നതും, രസഹൃദയത്തിലെ
                                                    'ബാലഃഷോഡശവഷോ    
                                                     വിഷയരസാസ്വാദലംപടഃപരതഃ
                                                     യാതവിവേകോവൃദ്ധോ-
                                                     മർത്ത്യഃകഥമപ്നുയാമുക്തീം'

എന്ന പദ്യത്തിനും, ശങ്കരാചാര്യരുടെ 'ബാലസ്താവൽ ക്രീഡാസക്തഃ' 'ഇത്യാദിയായ ഗീതഗോവിന്ദത്തിലെ ശ്ളോകത്തിനും തമ്മിൽ അർത്ഥംകൊണ്ട് അത്യന്തം അടുപ്പം കാണുന്നതും ഈ വിശ്വാസത്തിലേക്കു സഹായ്ക്കുന്നതു കൊണ്ട്. 'മുഗ്ദ്ധാവബോദിനി'എന്ന രസഹൃദയവ്യാഖ്യാനം എഴുതിയ ചതുർഭുനമിശ്രനും, 'രസേന്ദ്രചിന്ദമണി' കാരനായ ശ്രീരാമചന്ദ്രഗുഹനും ഗോവിന്ദഭിക്ഷുവി


(1) The History of Hindu Che-                   * വൈദ്യയാദവജീത്രിവിക്ര-                      
    mistry                                        മജീ ആചാര്യർ എന്ന വിദ്വാന്റെ-
                                                                                                    വകയായി ബാമ്പയിൽ നിന്നു വരു- 
                                                                                                    ന്ന 'ആയുർവ്വേദീയ ഗ്രന്ഥമാല'യിൽ
                                                                                                    രസഹൃദയം ഇപ്പോൾ പ്രസിദ്ധപ്പെടുത്തു-

ന്നുണ്ട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/74&oldid=165054" എന്ന താളിൽനിന്ന് ശേഖരിച്ചത്