താൾ:Mangalodhayam book-4 1911.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൬

മംഗളോദയം

ണെങ്കിലും, പലപ്പോഴും അത് അസ്ഥാനത്തിൽ പരിഗണിക്കുന്നത് അനുഭവസിദ്ധമാകുന്നു. രസശാസ്ത്രത്തെ അനുബന്ധിച്ചേടത്തോളം പറയുന്നതായാൽ, അതിനെ ഉത്ഭാവനം ചെയ്തവരുടെ പേരിൽ വിചാരിക്കേണ്ടതായ ബഹുമാനവും കൃത്യജ്ഞതയും ഹിന്ദുക്കളോടാണു കാണിക്കേണ്ടതെന്ന്, അവരുടെ പ്രാചീന ഗ്രന്ഥങ്ങളിൽ നിന്നു തെളിയുന്നുണ്ട്. ഹിന്ദുക്കളുടെ ഗ്രന്ഥശേഖരത്തിൽ വളരെ പ്രാധാന്യവും പുരാതനവുമായ'ഛാന്ദോഗ്യോപനിമിഷത്തിൽ'ത്തന്നെ, രസശാസ്ത്രസഹായംകൊണ്ടു സാധിക്കാവുന്ന പലേ വിദ്യകളേയും ഉല്ലേഖനം ചെയ്തുകാണുന്നു. വാത്സ്യായമഹർഷി ഉണ്ടാക്കിയ കാമസൂത്രത്തിൽ, അറുപത്തിനാലു കലാവിദ്യകളെപ്പറ്റി പറഞ്ഞ കൂട്ടത്തിൽ സ്വർണ്ണപരീക്ഷ, രത്നപരീക്ഷ, ധാതുവാദം*, വർണ്ണഭേദന വിദ്യ മുതലായി അനേകം വിജ്ഞാനങ്ങളെ പരിഗണനം ചെയ്തിട്ടുണ്ട്. 'ശുക്രനീതിയി, മിശ്രധാതുക്കളെ വേർതിരിക്കുവാനും ക്ഷാരം കളഞ്ഞു ധാതുക്കൾക്കു ശുദ്ധി വരുത്തുവാനും ഉള്ള വിദ്യയെ വർണ്ണിച്ചു കാണുന്നു. മാധാവാചര്യരുടെ കൃതിയായ 'സർവ്വദർശനസംഗ്രഹ'ത്തിൽ രസേശ്വരദർശവം എന്ന ഒരു പ്രകരണംതന്നെ രസശാസ്ത്രത്തിന്നായി ഉപയോഗിച്ചിരിക്കുന്നു. അതിൽ, രസാർണ്ണവം രസഹൃദയം മുതലായ പ്രാചീന ഗ്രന്ഥങ്ങളിലെ വാക്യങ്ങൾ എടുത്തു ചേർത്തിട്ടുണ്ട്. 'രസഹൃദയ' പ്രണേതാവായ ഗോവിന്ദഭിക്ഷുവിനെ പ്രാചീനാചാര്യൻ എന്നു മാധവാചാര്യർ പറഞ്ഞു കണുന്നു. അതിനാൽ ഗോവിന്ദഭിക്ഷുവിന്റെ രസഹൃദയം 11-ാം നൂറ്റാണ്ടിൽനിന്ന് അർവ്വാചീനമായി വരുവാൻ വഴിയില്ല. രസഹൃദയത്തി, രസം ശുദ്ധി വരുത്താനുള്ള സമ്പ്രദായങ്ങളെ യന്ത്രോദാഹരണപൂർവ്വം വിസ്തരിച്ചു നിരൂപിച്ചിട്ടുണ്ട്. പരിഭാഷാശബ്ദങ്ങളെപ്പറ്റി പറഞ്ഞ ഘട്ടത്തി, താൻ വാർത്തി കേന്ദ്രന്നു വളരെ കടപ്പെട്ടിട്ടുള്ളതായി രസഹൃദയ കർത്താവ് എടുത്തു പറഞ്ഞിരിക്കുന്നു. അതിനാ, ഗോവിന്ദഭിക്ഷുവിന്റെ കാലത്തു വാർത്തികത്തോടുകൂടി വിസ്തൃതമായ രസശാസ്ത്രം ഉണ്ടായിരുന്നുവെന്ന് തെളിയുന്നു. അദ്ദേഹത്തിന്റെ കാലം 11-ാം നൂറ്റാണ്ടിന്നു സമീപിച്ചായത കൊണ്ട്, 10-ാം നൂറ്റാണ്ടിലോ 9-ാം നൂറ്റാണ്ടിലോ അതിനും മുമ്പ് തന്നെയോ ഇന്ത്യയിൽ രസശാസ്ത്രം പ്രചരിച്ചിരുന്നുവെന്നു പ്രത്യക്ഷപ്പെടുന്നു. 'ചക്രദത്തസാഹിത'യുടെ കർത്താവായ ചക്രപാണി എന്ന ആചാര്യൻ രസശാസ്ത്രചരിത്രത്തിൽ പ്രസിദ്ധനാണ്. അദ്ദേഹം ഗൌഡരാജാവായ നയപാലന്റെ രാജധാനിയിൽ രാജവൈദ്യനായിരുന്നു. അദ്ദേഹത്തിന്റെ കാലം സുമാർ 1050-ാമാണ്ടു സമീപിച്ചാണെന്നു വിശ്വസിച്ചുവരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ ലോഹം ശുദ്ധി ചെയ്തു രസായനമായി ഉപയോഗിക്കുവാനുള്ള പാകക്രമത്തെ വിസ്തരിച്ച് നിരൂപിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹവും താൻ എടുത്തിട്ടുള്ള ലോഹശാസ്ത്രം അഭിനവമല്ലെന്നും, നാഗാർജ്ജുനൻ എന്ന മഹർഷിയാണ് അതിന്റെ ആദികർത്താവെന്നും പ്രസ്താവിച്ചിരിക്കുന്നു * ചക്രദത്തവ്യാഖ്യാ


  • Chemistry and Metallurgy ഇതിന്റെ കാലം ക്രിസ്താബ്ദം 1350 ആണ്
  • 'നാഗാർജ്ജുനോമുനീന്രഃ ശശാസയല്ലോഹ- ശാസ്ത്രമതിഗഹനം തസ്യാർത്ഥസ്യസ്മൃതയെ വയമേ തദ്വിശദാക്ഷരൈർബ്രൂമഃ'

ചകൃദത്തസംഹിത.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/73&oldid=165053" എന്ന താളിൽനിന്ന് ശേഖരിച്ചത്