താൾ:Mangalodhayam book-4 1911.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നൂതനവിചാരം

ള്ളവർക്കു അഭ്യാസം ആവസ്യമില്ലെന്നു വരുന്നില്ല. ചിലർക്കു വശ്യശക്തി സ്വത ഏവ ഉണ്ടാകുന്നു. അങ്ങനെ ഉള്ളവർ ആയിരത്തിലൊന്നുണ്ടാകാമെന്നുവെക്കുക. മറ്റുള്ളവർക്കും ഈവിദ്യ അഭ്യാസത്താൽ വരുത്താം. വരുത്തിക്കഴിഞ്ഞാൽ അവർക്കും ഒട്ടൊക്കെ 'തലയിലെഴുത്തു' ഭേദപ്പെടുത്താവുന്നതാണ്.

         ജീവിതത്തെ കൃതാർത്ഥമാക്കണമെന്നാണ് എല്ലാവർക്കും താൽപര്യം. ജീവിതെ കൃതാർത്ഥമാക്കുന്നതിനു മനോവശ്യവിദ്യ ആവിശ്യമാണെന്നു നൂതന വിചാരക്കാർ പ്രസ്താവിക്കുന്നു. ഭക്തി, സ്നേഹം, ആർജ്ജവം, ദയ, മുതലായ ഗുണങ്ങൾ നൂതനവിചാര പരിശീലനംകൊണ്ടു താനെ പ്രത്യേകം പറയേണ്ടതില്ല. 
          മഹാന്മാർക്കു ലോകോപകാരകർത്തൃത്വത്തിന് ആവശ്യമുള്ളവയെല്ലാം ആകർഷണം കൊണ്ടു സമ്പാദിക്കാൻ കഴിയുന്നു. വേണ്ടതെല്ലാം നമ്മുടെ ചുറ്റും നിരന്നുകിടക്കുന്നു. അവയെ ശേഖരിച്ചുകൊണ്ട് വരുന്നതിനു ശക്തി ഒരു യന്ത്രമായിത്തീരുന്നു. അതെങ്ങനെയാണെന്നുള്ളതു നാം അന്വേഷിച്ചു, മനസ്സിലാക്കി, അനുഭവംകൊണ്ടു കാണണം. 
           ഗൂഢമായ ഒരു ശക്തിയുണ്ടൊ എന്നു തന്നെ വായനക്കാരിൽ ചിലർക്കു അല്ലെങ്കിൽ പലർക്കും സംശയം തോന്നാം. അവർ താഴെ കാണുന്ന സംഗതികളെപ്പറ്റി ചിന്തിക്കട്ടെ. ഒരാൾക്കു മറ്റൊരുവന്റെ പ്രവൃത്തിയെ നിയന്ത്രിക്കാൻ കഴിയുന്നില്ലേ? ചില ആളുകൾ, മറ്റുചിലരെക്കാൾ, വേഗത്തിൽ പരഹൃദയം കൈവശപ്പെടുത്തുന്നില്ലെ? നിങ്ങൾക്കുതന്നെ ചിലരെക്കൊണ്ടു ഒന്നു ചെയ്യിക്കാൻ എളുപ്പവും, മറ്റുള്ളവരെക്കൊണ്ടു അതുതന്നെ ചെയ്യിക്കാൻ പ്രയാസവും, ഉള്ളതായി അനുഭവം ഉണ്ടായിട്ടില്ലെ? അങ്ങനെ വരുന്നതു കേവലം അവരുടെ സാമർത്ഥ്യത്തിന്റെ ഏറ്റക്കുറവുകൾ കൊണ്ടുമാത്രമാണ? വാക്കു, സംജ്ഞ, നോട്ടം, ഇതുകളെക്കൊണ്ടൊക്കെ  ചിലർ ചില പ്രവൃത്തികളെ നടത്തുകയും തടയുകയും ചെയ്യുന്നില്ലെ? ഒരാൾക്ക മറ്റൊരളുടെ മനോവ്യാപാരത്തെ നയിക്കുവാൻ സാധിക്കുന്നതെങ്ങനെയെല്ലാ മാണെന്ന്  അറിയാൻ വഴിയുണ്ടെങ്കിൽ, പരനിയന്ത്രണത്തിന്നായും സ്വരക്ഷക്കായും, ആ വഴി അറിയേണ്ടത് എല്ലാവർക്കും ആവശ്യമെന്നു, നാം കാണുന്നു. 
             വശ്യവിദ്യ ഒരു ശാസ്ത്രമാകുന്നു. അതിനു മാസ്കരം, ഹിപ്നാട്ടിസം, ദൈവാധീനം, സ്വകാന്തം, എന്നോരോ പേരുകൾ പറയുന്നു. ഈ വിദ്യകളുടെ മുറകളെ സുഖമമായും, അപകടംകൂടാതെയും, പഠിക്കുന്നതിനും, പ്രയോഗിക്കാത്തതിനും സാധിക്കാത്തതല്ല. എന്നു മാത്രമല്ല, മനുഷ്യന്റെ മനസ്സിനുണ്ടാകാവുന്ന ശക്തിയെ വർദ്ധിപ്പിക്കുന്നതുകൊണ്ടു, നല്ല കാര്യം ചെയ്യണമെന്നും, നല്ലവിചാരം വിചാരിക്കണമെന്നും, കരുതൽ ഉള്ളവർക്ക് എല്ലാ പ്രകാരേണയും ഗുണം ഉണ്ടാകയും ചെയ്യും. 

കെ. പരമുപിള്ള എം. എ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/70&oldid=165050" എന്ന താളിൽനിന്ന് ശേഖരിച്ചത്