താൾ:Mangalodhayam book-4 1911.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൮ മംഗളോദയം

രെപ്പറഞ്ഞു ധരിപ്പിച്ചിരുന്നത്. മുഹമ്മദീയരുടെ സമ്പ്രദായം ഇതിനിന്നു തീരെ ഭേദപ്പെട്ടിട്ടായിരുന്നു. പരലോകം അവർ ഒട്ടും നിഷേധിച്ചിരുന്നില്ലെങ്കിലും ഇഹലോകത്തിൽ കഴിയുന്നത്ര സുഖത്തിൽ ജീവകാലം കഴിച്ചുകൂട്ടുന്നതിൽ അവർക്കത്ര വിരോധമുണ്ടായിരുന്നില്ല. അതുകൊണ്ട് അവർ ഐഹികസുഖങ്ങളെ വർദ്ധിപ്പിക്കുന്നതിൽ വലിയ താൽപര്യവും സാമർത്ഥ്യമുള്ളവരായിരുന്നു. അവർ അവരുടെ സാമ്രാജ്യത്തിൽ അവിടവിടെയായി അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്നു മുമ്പിൽ പറഞ്ഞുവല്ലൊ. ഈ വിദ്യാലയങ്ങളിൽ അസംഖ്യം യൂറോപ്യന്മാർ വന്നു മുഹമ്മദീയശാസ്ത്രങ്ങളും, മനുഷ്യ ജീവിതത്തെ പറ്റി അവർക്കുണ്ടായിരുന്ന സിദ്ധാന്തങ്ങളും എല്ലാം പഠിക്കുവാൻ തുടങ്ങി. ഇവയിൽ നിന്ന് ഇഹലോകസുഖങ്ങളും പരലോകസുഖങ്ങളും തമ്മിൽ വലിയ വിരോദമൊന്നുമില്ലെന്ന് അവർക്കു ബോധം വന്നു തുടങ്ങി. ഈ ബോധവും മനുഷ്യർക്കു സ്വാഭാവികമായുണ്ടാകുന്ന സുഖാഭിലാശവും കൂടിച്ചേർന്നപ്പോൾ വെള്ളക്കാരുടെ മനോഗതി ഐഹികസുഖങ്ങളെ വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങളിൽ പ്രവേശിപ്പാനാരംഭിക്കുകയും ചെയ്തു. 

ഇഹലോകസുഖങ്ങൾക്കെല്ലാം സാധകമായിട്ടുള്ളതു ധനമാണല്ലൊ. ഈ ധനം സമ്പാദിപ്പാൻ ഏറ്റവും നല്ല മാർഗ്ഗം കച്ചവടവും ആണല്ലൊ. അതുകൊണ്ടു കച്ചവടം ഏതുവിധമെങ്കിലും വർദ്ധിപ്പിക്കണമെന്നായി അവരുടെ വിചാരം. മദ്ധ്യകാലങ്ങളിൽ ഈ കച്ചവടത്തിന്നു യൂറോപ്പിലെ നിലകൊണ്ടു വലിയ സൌകര്യമൊന്നും ഉണ്ടായിരുന്നില്ല. നാടവാഴികളെന്നും, ജന്മികളെന്നും, അടിയന്മാരെന്നും, കുടിയാന്മാരെന്നും മറ്റുമുണ്ടായിരുന്നുവല്ലൊ അവിടുത്തെക്കഥ. ഈ നില ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്നു വളരെ വിരോധമായിട്ടുള്ളതാണ്. അതുകൊണ്ടാകുന്നു മദ്ധ്യകാലത്ത് കച്ചവടം മുതലായവയ്ക്കു മുഖ്യമായ തടസ്ഥം ഉണ്ടായിരുന്നത്. എന്നാൽ പാലസ്ഥൈനിലേക്കുണ്ടായ യുദ്ധയാത്ര നിമിത്തമായി നാടുവാഴികൾക്കും ജന്മികൾക്കും വന്ന നാശം കൊണ്ട് അടിമകളുടെ സംഖ്യ വളരെ കുറഞ്ഞു. അതുകൊണ്ടു കച്ചവടത്തിന്നുണ്ടായിരുന്ന വലിയ ഒരു തടസ്ഥം നീങ്ങിപ്പോയി. കച്ചവടം എന്നുവെച്ചാൽ ഒരു നീച പ്രവൃത്തിയാണെന്നു വിചാരിച്ചിട്ട് യൂറോപ്യന്മാർക്കതിന്റെ നേരെ ഉണ്ടായിരുന്ന ഒരു വൈരാഗ്യമാണു രണ്ടാമെതൊരു തടസ്ഥമുണ്ടായിരുന്നത്. മുഹമ്മദീയരുടെ കൂട്ടത്തിലുണ്ടായിരുന്ന വലിയ വർത്തകന്മാരേയും അവരുടെ ധനസമൃദ്ധിയും അവരനുഭവിച്ചുവന്നിരുന്ന സുഖവും മാന്യതയും കണ്ടു പരിചയമായതിനോടു കൂടി ഈ രണ്ടാമത്തെ തടസ്ഥവും നീങ്ങിപ്പോയി. യൂറോ്യന്മാരും ധാരാളം കച്ചവടത്തിൽ ഏർപ്പെട്ടു തുടങ്ങി. കച്ചവടം എന്നു വെച്ചാൽ ഒരു മാന്യ പ്രവൃത്തിയായിത്തീർന്നു. കച്ചവടെ വർക്കുക എന്നു വന്നപ്പോൾ അതോടുകൂടി വേറെ പല എണ്ണങ്ങളും വർദ്ധിക്കുക എന്നു വന്നു. കൈവേലകൾ കച്ചവടത്തോടുകൂടി വർദ്ധിക്കാതെ കഴിയാത്തവയാകുന്നു. അവയും യൂറോപ്പിതന്നെ അതാതുദിക്കുകളിലായി വർദ്ധിച്ചു തുടങ്ങി. ബാങ്കുകളും കച്ചവടത്തോടു കൂടി വർദ്ധിക്കുന്നവയാകുന്നു. അവയും പല ദിക്കുകളിലായി പുറപ്പെട്ടു തുടങ്ങി. മദ്ധ്യകാലങ്ങളിൽ കപ്പലുണ്ടാക്കുവാൻ മുഹമ്മദീയർക്കുമാത്രമേ വശമായിരുന്നുള്ളു. കച്ചവടെ വർദ്ധിച്ചപ്പോൾ യൂറോപ്പ്യന്മാർക്കാവശ്യമുള്ള കപ്പലുകളെല്ലാം അവിടെത്തന്നെ നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/65&oldid=165045" എന്ന താളിൽനിന്ന് ശേഖരിച്ചത്