താൾ:Mangalodhayam book-4 1911.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യൂങറോപ്പിന്റെ പുനർജ്ജന്മം ൪൭

ചീനം പാരസീകം മുതലായ ദിക്കുകളിലുണ്ടാകുന്ന സാധനങ്ങൾ മുഖ്യമായി കരവഴിക്കാണു യൂറോപ്പിലേക്കു കൊണ്ടുപോയിരുന്നത്. വടക്കൻഇന്ത്യയിലുണ്ടാകുന്ന സാധനങ്ങളും ഈ മാർഗ്ഗമായിട്ടുതന്നെയാണു യൂറോപ്യന്മാർക്കു കിട്ടിയിരുന്നത്. കപ്പൽ കച്ചവടത്തിലും മുഹമ്മദീയർ തന്നെയായിരുന്നു അന്നു പ്രധാനികൾ. ഇന്ത്യയുടെ തെക്കുഭാഗങ്ങളിലും കിഴക്കെസ്സമുദ്രത്തിൽ കിടക്കുന്ന ദ്വീപകളിലും ചീനരാജ്യത്തിന്റെ കിഴക്കെക്കരയ്ക്കം ഉണ്ടാകുന്ന പദാർത്ഥങ്ങൾ യൂറോപ്പു മുതലായ ദിക്കിലേക്കു കൊണ്ടു പോകുന്നതിന്ന് എളുപ്പം കപ്പൽവഴിക്കായിരുന്നതിനാൽ ആ വക രാജ്യങ്ങൾക്കരികെയുള്ള സമുദ്രങ്ങളിലെ കപ്പൽകച്ചവടവും അവരുടെ അധീനത്തിലായിരുന്നു. ചീനരാജ്യത്തുണ്ടാകുന്ന പട്ട്, പഞ്ചസാര, ഭരണി മുതലായ മൺപാത്രങ്ങ, മൊളൂക്കാ മുതലായ ദ്വീപുകളിലുണ്ടാകുന്ന കരാമ്പു,ജാതിക്ക, ജാതിപത്രിക, മുതലായ സുഗന്ധദ്രവ്യങ്ങ; ഇന്ത്യയിലെ നാട്ടുപുറങ്ങളിലുണ്ടാകുന്ന ഇഞ്ചി, കുരുമുളകു മുതലായ വിശേഷപദാർത്ഥങ്ങൾ;കാടുകളിലുണ്ടാകുന്ന ഔഷധങ്ങൾ പട്ടണങ്ങളിലുണ്ടാകുന്ന കാലിക്കോ മുതലായ കൈവേല സാമാനങ്ങൾ ഇതുകളൊന്നും മുഹമ്മദീയരില്ലായിരുന്നുവെങ്കിൽ അന്നത്തെ യൂറോപ്യന്മാരനുഭവിക്കുമായിരുന്നില്ല. ആഫ്രിക്കയിലെ ഈജിപ്ത് മുതലായ ദിക്കൂകളിലുണ്ടാകുന്ന സാമാനങ്ങളും ഇവർതന്നെ ഇവർതന്നെ ആണു കരവഴിയായും കടൽവഴിയായും യൂറോപ്പിലേക്കു കൊണ്ടുപോയിരുന്നത്. മദ്ധ്യതരണ്യസമുദ്രം, ചെങ്കടൽ, അറബിക്കടൽ, ഹിന്തു സമുദ്രം, ശാന്തസമുദ്രം, ഈ സമുദ്രങ്ങളെല്ലാം അറബിക്കപ്പൽകച്ചവടക്കാരുടെ പെരുവഴിയായിരുന്നു. ഇത്രത്തോളമെല്ലാം പടർന്നുപിടിച്ചു കിടക്കുന്ന കച്ചവടവും, ആ കച്ചവടത്തെപ്പോഷിപ്പിക്കുവാൻ മതിയായ കൃഷി, കൈവേല, ഇതുകളും, ഇതെല്ലാം ഉണ്ടാക്കി യാതൊരു പ്രയാസവും കൂടാതെ കൊണ്ടുനടത്തുവാൻ തക്ക ശക്തിയുള്ള മുഹമ്മദീയപരിഷ്കാരവും കാണാനിട വന്നപ്പോൾ അതുവരയ്ക്കും അജ്ഞാനമുദ്രിതമായിരുന്ന യൂറോപ്യന്മാരുടെ ഹൃദയപത്മം ഒന്നു വികസിച്ചു എന്ന സംഗതിയിൽ എന്താണത്ഭുതപ്പെടുവാനുള്ളത്?

       വികാസം വരാത്ത മനുഷ്യഹൃദയത്തിന്നു പറയത്തക്ക മാന്യതയൊന്നുമില്ലെങ്കിലും വികാസം വന്നു കഴിഞ്ഞാൽ പിന്നെ അതുപോലെ അത്ഭുതകരമായിട്ടു വേറെ യാതൊരു പദാർത്ഥവും ദൈവസൃഷ്ടിയിലില്ല. മൌഢ്യംകൊണ്ടു മൂടിക്കിടക്കുന്ന ബദ്ധി, ഖനിയിനിന്നു പുതുതായി എടുത്തിട്ടുള്ള ഒരു രത്നംപോലെ ആണെന്നു വിദ്വാന്മാർ സാധാരണയായി പറഞ്ഞു വരാറുണ്ട്. ഒരു രത്നം ഖനിയിൽനിന്നു കിട്ടുന്ന സമയം കല്ലു കൊണ്ടും മണ്ണുകൊണ്ടും മൂടപെട്ടും യാതൊരു പ്രകാശമില്ലാതെയും ഇരിക്കുന്നു. എന്നാൽ അതൊരു ശില്പിയുടെ കയ്യിൽ പോയി വരുമ്പോഴേയ്ക്കും അതിനുണ്ടാകുന്ന മാറ്റം നോക്കുക. എന്തൊരു പ്രകാശമാണ്! എന്തൊരു വിലയാണ്! എന്തൊരു ഭംഗിയാണ്! അതുപോലെയാണ് മുഹമ്മദീയരുടെ കയ്യിൽ സംസർഗ്ഗംകൊണ്ടു യൂറോപ്പിന്നുണ്ടായ മാറ്റം. മുമ്പിൽ ആരും വിലവെയ്ക്കാത്ത ആ രാജ്യം അതിന്നുശേഷം ക്രമേണ വലുതാവാൻ തുടങ്ങി. ഒടുവിൽ ഈ ഭൂമിയിലുള്ള എല്ലാരാജ്യങ്ങളേക്കാളും വലിയനിലയിലായിത്തീർന്നു. 
            ഐഹികകാര്യങ്ങളെല്ലാം നിസ്സാരങ്ങളാണെന്നായിരുന്നുവല്ലൊ മദ്ധ്യകാലങ്ങളിൽ യൂറോപ്പിലെ വൈദികന്മാർ നാട്ടുകാ 

10*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/64&oldid=165044" എന്ന താളിൽനിന്ന് ശേഖരിച്ചത്