താൾ:Mangalodhayam book-4 1911.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൫

                                                     യൂറോപ്പിന്റെ പുനർജ്ജന്മം

റൻ മൂല മുഴുവനും ആഫ്രിക്കാഖണ്ഡത്തിന്റെ വടക്കുഭാഗം ഒട്ടുക്കും യൂറോപ്പിന്റെ തെക്കുഭാഗത്തു ചില ദിക്കുകളും അവർ വെട്ടിപ്പിടിച്ചു. നിത്യവൃത്തി, രാജ്യഭരണം, വിദ്യാഭ്യാസം, ശാസ്ത്രപരിചയം, കൃഷി, കച്ചവടം, ഇതുകളിലെല്ലാം അവരുടെ പരിഷ്കാരം നല്ലവണ്ണം സ്പഷ്ടമായിക്കാണപ്പെട്ടിരുന്നു. യൂറോപ്പിലെ നാടുവാഴികൾ എത്രയും നീചംങളും അപരിഷതൃതങ്ങളുമായ ഭവനങ്ങളിൽ താമസിച്ചിരുന്ന കാലത്ത് അറബികൾ വിശേഷപ്പെട്ട ഗോപുരങ്ങളും മണിമാളികകളുമുളളവയും, ഭംഗിയിൽ, ഗോളാകൃയിലുളള മേൽപ്പുരകൾ, നീണ്ടുരുണ്ടസ്തംഭങ്ങൾ, വൃത്താകാരങ്ങളായ ആർച്ചുകൾ ഇവയെക്കൊണ്ടലംകൃതങ്ങളുമായ ഹർമ്മ്യങ്ങളിൽ പാർത്തുവന്നു. യൂറോപ്പിലെല്ലാം "കയ്യക്കുകൾ കായ്യക്കാ' രെന്ന നിയമം തടസ്ഥംകൂടാതെ നടന്നിരുന്ന കാലത്ത് അറബിരാജ്യങ്ങളിൽ നല്ല നിയമങ്ങളും ശിഷ്കാരക്ഷകളും നടന്നു വന്നു. യൂറോപ്പിലെ സന്യാസിമഠങ്ങളിൽവെച്ച് അല്പം ചിലർ മാത്രം ചില വൈദികഗ്രന്ഥങ്ങളേയും അംഗങ്ങളായ വേറെ ചില ഗ്രന്ഥങ്ങളേയും പഠിച്ചുകൊണ്ടിരുന്ന കാലത്ത് അസംഖ്യം വിദ്യാർത്ഥികൾക്കു സകലശാസ്ത്രങ്ങളിലും നല്ല ജ്ഞാനമുണ്ടാക്കിക്കൊടുക്കത്തക്ക സർവ്വകലാശാലകളൾ മുഹമ്മദീയരുടെ രാജ്യങ്ങളിൽ പല ദിക്കുകളിലും ഉണ്ടായിരുന്നു. യൂറോപ്യന്മാർക്കു കണക്കു കൂട്ടുവാൻപഠിപ്പിച്ചതു മുഹമ്മദീയരാണെന്നാണ് ഇപ്പോൾസാധരണയായി സ്വീകരിച്ചു പോരുന്ന സിദ്ധാന്തം. ഇപ്പോൾ യൂറോപ്പിലെല്ലാം നടപ്പുള്ള അക്കങ്ങളും അവയെക്കൊണ്ടു സംഖ്യകളെക്കുറിക്കുന്ന സമ്പ്രഗായവും അറബികൾവഴിയായി കിട്ടിയതാണെന്ന് അതുകളുടെ പേർ കേട്ടാൽ തന്നെ അറിയാവുന്നതാണ്. അതുവരെക്കും യൂറോപ്പിലെല്ലാം നടപ്പുണ്ടായിരുന്നത് കൂട്ടുക, കിഴിക്കുക, പെരുക്കുക, ഹരിക്കുക, എന്നീ ആദ്യകർമ്മങ്ങളെപ്പോലും ചെയ്യുവാൻ സൌകര്യമില്ലാത്ത ഒരുവിധം അക്കങ്ങളായിരുന്നുവെന്നുളള കഥ വിചാരിച്ചു നോക്കുമ്പോൾ അവർക്കു കണക്കു കൂട്ടുന്നതിൽ എത്രത്തോളം പാടവമുണ്ടായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. വൈദ്യത്തിന്റെ നിലയും ഇതുപോലെ തന്നെ. പ്രാചീനകാലത്തു യൂറോപ്പിൽ ഒരു വിധം വൈദ്യം നടപ്പുണ്ടായിരുന്നു. മദ്ധ്യകാലത്ത് ഇതെല്ലാം തീരെ നശിച്ചുവെന്നു പറയേണ്ടുന്ന ദിക്കുവന്നു. കൃച്ഛ്രസാധ്യമായ വല്ല ദീനവും വന്നു പിടികൂടിയാൽ ജനങ്ങളുടെ കാര്യം വളരെപ്പരുങ്ങലായി.പണമുളളവരാണെങ്കിൽ അതെല്ലാം കെട്ടിയെടുത്തുകൊണ്ടു വല്ല വൈദികന്മാരുടേയൊ മന്ത്രവാദികളുടെയൊ അടുക്കലേക്കു യാത്രയായി. ആ പണമെല്ലാം വല്ല ദാനത്തിനായിട്ടും, പ്രായശ്ചിത്തത്തിനായിട്ടും മന്ത്രവാദത്തിനായിട്ടും ചിലവുചെയ്തു ദീനംമാറാതെ സ്വന്തഭവനത്തിലേക്കുതന്നെ ഒടുവിൽ മടങ്ങിപ്പോകയും ചെയ്യും. ഇങ്ങിനെയുളള രോഗങ്ങൾ അറബികളുടെ അവർ ശാസ്ത്രമാർഗമാലോചിച്ച് അവയുടെ നിദാനംമുതലായതു കണ്ടുപിടിച്ചു വേണ്ട ഔഷധങ്ങളെ പ്രയോഗിച്ച് അവയെ ഭേദമാക്കുന്നത് ഒട്ടും ദുർല്ലഭമായിരുന്നില്ല. പരിഷ്കാരസത്ഥിക്ക് ഇത്രയും വ്യത്യാസമുള്ള രണ്ടു കുട്ടക്കാരാണു തമ്മിൽ പരിചയത്തിന്നിടവന്നത്. പരിഷ്കാരം ജലത്തെപ്പോലെ ഉയർന്ന ദിക്കിൽ നിന്നു താന്നദിക്കിലേക്ക് ഒലിക്കുകയാണ് പതിവ്. അതുപ്രകാരം ഈ രണ്ടു കൂട്ടരും കൂടി പരിചയമായപ്പോൾ ഉച്ചസ്ഥിതിയിലിരുന്നിരുന്ന അറബികളുടെ പരിഷ്കാരം താണുകിടന്നിരുന്ന യൂറോപ്യന്മാരുടെ നേരെ ഒഴികിത്തുടങ്ങി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/62&oldid=165042" എന്ന താളിൽനിന്ന് ശേഖരിച്ചത്