താൾ:Mangalodhayam book-4 1911.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൦

മംഗളോദയം

        യിക്കുകയും നമ്മുടെ എല്ലാ ഉദ്ദ്യോഗസ്ഥന്മാർക്കും ഇപ്പോൾ ഡൽഹിയിൽ യോഗം കൂടിയിരിക്കുന്ന എല്ലാ നാട്ടുരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും നാനാജനങ്ങൾക്കും നാം രാജാവിന്റെയും ചക്രവർത്തിയുടെയും നിലയിൽ മംഗളം ആശംസിക്കുകയും നമ്മുടെ ഇന്ത്യാ മഹാരാജ്യത്തെ നാം ഗാഢമായ വാത്സല്ല്യത്തോടുകൂടെ ആദരിച്ചു വരുന്നു എന്നും അതിന്റെ ക്ഷേമാഭിവൃദ്ധി നമ്മുടെ നിരന്തരമായ ചിന്തക്കു ഇപ്പോൾ വിഷയമായി ഭവിക്കുന്നു എന്നും മേലാൽ എന്നും അങ്ങിനെ ഭവിക്കുമെന്നും അവരെ ഉറപ്പായി അറിയിക്കുകയും ചെയ്യുന്നു.
    നമ്മുടെ വാഴ്ചയുടെ രണ്ടാം സംവത്സരമായ ൧൯൧൧ ഡിസെമ്പർ ൧൨-ാം നു-ഡൽഹി രാജസഭയിൽ വെച്ചു നൽകപ്പെട്ടത്.
                                              ചക്രവർത്തി മഹാരാജാവിനെ
                                                    ദൈവം രക്ഷിപ്പുതാക.



                                                           ഒരു പ്രാർത്ഥന

     ബ്രഹ്മണയേ! ബ്രാഹ്മണരാകമാനം
     ബ്രാഹ്മണ്യമുള്ളാളുകളായ് വരട്ടെ
     ഇമ്മന്നിലാശ്ശൂരർമഹാരഥന്മാ
     രാമ്മന്നരസ്ത്രജ്ഞരുമായിടട്ടെ.

   
     നന്നായ് നറുമ്പാലുകറുന്നെടുക്കാ-
     വുന്നാവിധം പൈക്കൾ നിറഞ്ഞിടട്ടെ
     ഊന്നുംകരിത്തണ്ടുവലിക്കിലുംമെയ്
     നിന്നുള്ളവൻകാളകൾകൈവരട്ടെ ൨
  
    
      മട്ടാതെകണ്ടങ്ങതിവേഗമോടും
      മട്ടായെഴും വാജികൾവാച്ചിടട്ടെ
     കിട്ടുംധനംകിട്ടുംഗൃഹംഭരിക്കാ
     മട്ടുംപരംസ്ത്രീകൾ പഠിച്ചിടട്ടെ ൩


     മന്നൊക്കെയും വെൽവതിനിച്ഛയുള്ള
    മന്നോർവരൻതേരിലിരുന്നിടട്ടെ
    ഇന്നാട്ടിൽവാഴുന്നയുവാക്കളെല്ലാ-
    മൊന്നാന്തരംസഭ്യരുമായിടട്ടെ


   സ്വന്തഃഗൃഹസ്ഥക്കർതിവീയ്യശൌയ്യ-
   ച്ചന്തംപെടുംമക്കൾപിറന്നിടട്ടെ
   ചിന്തിപ്പുനാമെപ്പൊഴൂതപ്ഴപ്പോൾ
    പൊന്തിക്കരിങ്കാർമഴപെയ്തിടട്ടെ

    ഈ മന്നിലീഞങ്ങൾ വിതച്ചിടും ധാന്യം
   കേമം ഫലം തിങ്ങി വിളഞ്ഞിടട്ടെ
   ഈമട്ടുഞങ്ങൾക്കിനിനല്ലയോഗ-
   ക്ഷേമം ക്രമംകൊണ്ടുളവായ് വരട്ടെ‌

   ആലത്തൂർ അനുജൻനമ്പൂതിരിപ്പാട്

                                    ഈ പ്രാർത്ഥന യജുർവ്വേദം പ്രാണിച്ചുള്ളതാകുന്നു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/57&oldid=165037" എന്ന താളിൽനിന്ന് ശേഖരിച്ചത്