താൾ:Mangalodhayam book-4 1911.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മംഗളോദയം
൧൦൮൭

ധനുമാസം

മംഗളം

അഞ്ചാതംഭോതിച്ചൂഴം മണിനിലയമണഞ്ഞാടലറ്റാഴിതോറും സഞ്ചാരം ചെയ്തു ലോകസ്ഥിതികൾ പരമറിഞ്ഞുള്ളൊരാസ്സാർവ്വഭൌമൻ അഞ്ചാം ദിക്കുപാലനെപ്പോലരിയപുകൾപഠം പാരിൽനീളെ പരത്തു- ന്നഞ്ചാമൻ ജേർജ്ജനന്താഭരണനരുളുകാചന്ദ്രതാരം സദാരം കണ്ണൂർ നാരായണമേനോൻ ബി.എ

ഡല്ലിഡർബാർ

ഏഴാമെഡ്വേർഡു ചക്രവർത്തി തിരുമനസ്സിലെ സ്ഥാനത്തെ അലങ്കരിപ്പാം ഭാഗ്യവും യോഗ്യതയും ഒത്തുകൂടിയ അഞ്ചാം ജോർജ്ജുചക്രവർത്തി തിരുമനസ്സുകൊണ്ട് ഇക്കഴിഞ്ഞ ജൂൺ 22-നു ശൂഭമുഹൂർത്തത്തിൽ കിരീടം ധരിച്ചിട്ടുള്ള വർത്തമാനം അറിയാത്തവരാരും ഉണ്ടായിരിക്കയില്ല . കിരീടധാരണകൊണ്ട് അവിടേക്കു ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നായകസ്ഥാനം സിദ്ധിച്ചിരിക്കുന്നു. ആ കിരീഡധാരണത്തെ ഇന്ത്യയിൽ വിള​ബരപ്പെടുത്തുവാൻ മുൻ നടപ്പനുസരിച്ച് എല്ലാ നാട്ടുരാജാക്കന്മാരെയും പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്മാരെയും പ്രമാണികളെയും മറ്റു പ്രജകളെയും ക്ഷണിച്ചുവരുത്തി അവിടുത്തെ സാന്നിദ്ധ്യത്തോടുകൂടി ഒരു ഡർബാർ നടത്തുവാൻ പ്രചാവത്സലനായ അവിടന്നു കല്പിച്ചു പരസ്യപ്പെടുത്തിയിരുന്ന പ്രകാരം ഈ ഡിസംബർ 12-നു ഡല്ലി പട്ടണത്തിൽ വെച്ചു ഡർബാർ ആഘോഷം മംഗളമായി നടന്നിരിക്കുന്നു.

ഇന്ത്യാരാജ്യത്തിൽ വസിച്ചുവരുന്ന സകല ജനങ്ങളും ആബാലവൃദ്ധം ആഹ്ലാദത്തോടെ കൊണ്ടാടിയ ഈ മഹോത്സവം













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/52&oldid=165036" എന്ന താളിൽനിന്ന് ശേഖരിച്ചത്