താൾ:Mangalodhayam book-4 1911.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

വൃത്തികൾ അസംഖ്യേയങ്ങളാകുന്നു. താന്താങ്ങൾ എർപ്പെട്ടിരിക്കുന്ന തൊഴിലിനം പുറമെ ധ്യാനം പുസ്തകപാരായണം, സദുപദേശങ്ങൾ, മതസംബന്ധമായി മറ്റു നിഷ്ഠകൾമുതലായി അനേകം നല്ലകായ്യങ്ങൾ മനുഷ്യർക്കു ചെയ്യാം. ചുരുക്കിപ്പറയുന്നതായാൽ അപ്രമേയവും സീമാതീതവുമായജ്ഞാമധനത്തിന്നുവേണ്ടി മനുഷ്യർക്കു പ്രവർത്തിക്കാൻ കഴിയും. തങ്ങളുടെ ആയുസ്സിൽ കഴിഞ്ഞു പോയിട്ടുള്ള ഓരോ മണിക്കൂറിലും ഉണ്ടായിരുന്നതിനേക്കാൾ അധികം ജ്ഞാനവും സ്വാഭാവനൈർമ്മല്യവും മനുഷ്യനു സാധിക്കാൻകഴിയും. ഇങ്ങിനെയൊക്കെയിരിക്കെ അർത്ഥമില്ലാത്തതായ വൃഥാലാപങ്ങൾ മനുഷ്യർ പുറപ്പെടൂവിക്കുന്നത് എത്രയോ കഠോരമായിട്ടുള്ളതാക്കുന്നു.

     ഇപ്രക്കാരമുള്ള വിചാരങ്ങളിൽ എന്റെ മനസ്സു കുറെ നേരം വ്യാപൃതമായിരുന്നതിന്റെ ശേഷം ഞാൻ ഉറങ്ങുത്തതിനുമുൻപിൽ  പതിവായി ചെയ്യാറുള്ള ഗ്രന്ഥപാരായണത്തിനാരംഭിച്ചു. അതൊരു പുരാണഗ്രന്ഥമായിരുന്നു. ഇഹലോകത്തിൽ നിന്നും വേർപട്ടുപോയ അനേകം മഹാത്മാക്കളുടെ സ്വൈരസല്ലാപവും മാറും അതിൽ പ്രതിപാദിച്ചിട്ടുണ്ടായിരുന്നു. ആ ഗ്രന്ഥത്തെ ഞാൻ ഏകദോശം ഒരു മണിക്കൂറോളം വളരെ വളരെ രസത്തോടെ പാരായണം ചെയ്തതിന്റെ ശേഷം നിദ്രാമഗ്നനായി മയങ്ങിപോയി, അപ്പോൾ താഴെ പറയും പ്രാകാരം എനിക്കു ഒരു ദർശനം ഉണ്ടായി.

ഞാൻ എങ്ങിനയോ യമലോകത്തിൽ എത്തയതായി എനിക്കു തോന്നി. മൃതന്മാരായവരുടെ കേസ്സു വിസ്തരിച്ചു തീർച്ച ചെയ്യുന്ന അന്തകസ്വാമി സിംഹാസനാരൂഢനായിരിക്കുന്നതു ഞാൻ കണ്ടു. അദ്ദേഹത്തിന്റെ വലുത്തുഭാഗത്ത് സ്വർഗ്ഗത്തിന്റെ വാതിൽ കാവൽക്കാരനും ഇടത്തുഭാഗത്ത് നരകത്തിന്റെ ദ്വാരപാലകനും നില്പുണ്ടായിരുന്നു. ഈ പ്രാവശ്യം സ്ത്രീകളുടെ കേസ്സാണ് വിചാരണയ്ക്കെടുത്തിരിക്കുന്നതെന്ന് ഞാൻ ചിലരിൽ നിന്നും മനസ്സിലാക്കി. ഓരോ സ്ത്രീകളോടും അവരവർ ഭൂലോകത്തിൽ എന്തെല്ലാം കൃതികൾ ചെയ്തിട്ടുണ്ടെന്നു ജഡ്ജി ചോദിക്കുന്നതു കേട്ട് എനിക്കു വളരെ അത്ഭുതം തോന്നി. എന്നെപ്പോലെതന്നെ ഈ ചോദ്യം കേട്ട അബലാസംഘത്തിൽ ഓരോരുത്തരും എന്തു മറുപടി പറയന്നമെന്നറിയാതെ പരസ്പരം വീക്ഷിച്ചും കൊണ്ടും വിസ്മയാകുലകളായിത്തീർന്നതേയുള്ളു. ജഡ്ജി അവർകൾ പിന്നീട് ഓരോരുത്തരേയും വിളിച്ചു പ്രത്യേകം ചോദിച്ചുതുടങ്ങി. ആദ്യം സമീപത്തുണ്ടായിരുന്ന ഒരു വനിതാരന്തത്തിനോട് ഇങ്ങിനെ ചോദിച്ചു. "ഏകദേശം അമ്പതു കൊല്ലത്തോളം ഭവതി ഭൂലോകവാസം ചെയ്തുവല്ലോ. ആ കാലങ്ങളിൽ എന്തെല്ലാം പ്രവൃത്തികൾ ചെയ്തു". ഇതിനുത്തരമായി ആ സ്ത്രീരത്നം "എന്തു ചെയ്തെന്നോ? അയ്യോ! ​എനിക്കു ഒന്നും തോന്നുന്നില്ല. ദയചെയ്ത് ഓർമ്മിക്കുവാൻ കുറെ സമയമനുവദിക്കുന്നതിന്ന് ഉത്തരവുണ്ടാകണേ!" ഏകേശം അര മണിക്കൂർ കഴിഞ്ഞതിന്റെ ശേഷം താൻ തലമുടി ചീകിയോതുക്കുന്നതിലായിരുന്നു ശ്രമിച്ചുകൊണ്ടിരുന്നതെന്നു മറുപടി പറഞ്ഞു. ഉടനെ അദ്ദേഹം ഇടത്തോട്ടു തിരിഞ്ഞു, നരകകവാടത്തിന്റെ സൂക്ഷിപ്പുകാരനോടു ഇവളെ സൂക്ഷിച്ചുകൊളളുന്നതിനു ദൃഷ്ടികൊണ്ടാജ്ഞകൊടത്തു. സ്വാമിയവർകൾ വേറെയൊരു മാന്യംയാടായി ഇങ്ങിനെ ചോദിച്ചു. "ഹേ ദേവി! അവിടുന്നു വളരെ ക്ഷിണഗാത്രതയോടും മാർദ്ദവമേറിയ ദൃഷ്ടിയോടും കൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/429&oldid=165033" എന്ന താളിൽനിന്ന് ശേഖരിച്ചത്