താൾ:Mangalodhayam book-4 1911.pdf/428

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്തകന്റെ തീർപ്പ്

  ഇങ്ങിനെ എടുത്തു പറഞ്ഞുതുടങ്ങിയാൽ അവിടുത്തെ ഒറ്റ ശ്ലോകങ്ങളെപറ്റി തന്നെ വളരെ എഴുതേണ്ടതായി വരും. എല്ലാംകൂടി നോക്കുമ്പോൾ, "മഹാകവിയായ വിദ്വാൻതമ്പുരാന്റെ നാമധേയം ശാശ്വതമായരിക്കുമെന്ന്" ഒരവസരത്തിൽ വലിയ കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടാഭിപ്രായപ്പെട്ടപ്രകാരം പറഞ്ഞുകൊണ്ട് ഈ ഉപന്യാസത്തെ ഉപസംഹരിക്കുകയേ നിവൃത്തിയുള്ളു.
                                                                                                                           യു.വി. ശങ്കണ്ണിമേനോൻ.
       അന്തകന്റെ തീർപ്പ്
                                                            ഞാൻ ഒരു ദിവസം ഊണം കഴിഞ്ഞു സ്വല്പാ വിശ്രമത്തിന്നായി കർസേലമേൽ കടക്കുകയായിരുന്നു. ഈ സമയത്ത് മുൻപൊരു മാസികയിൽ എഴുതുവാൻ സംഗതിയായ വിഷയത്തിന്റെ ചിലസ്ഫരണങ്ങൾ എന്റെ മനസ്സിൽ കടന്നുകൂടി. ഇതിനെ തുടർന്ന് മനുഷ്യന്റെയും ഇതര ജന്തുകളുടെയും പരിശ്രമത്തംപറ്റിയുള്ള ആലോചന എന്റെ ചിത്തരംഗത്തിൽ നൃത്തം ചെയ്തുതുടങ്ങി.
 ഈ ആലോചനയുടെ ഫലമായി. സ്വകൃത്യനിർവഹണത്തിൽ ശ്രദ്ധാലുമായിക്കേണ്ട മനുഷ്യൻ നൈസഗ്ഗികബുദ്ധ്യാ ഓരോപ്രവൃത്തികൾ ചെയ്തുപോരുന്ന ഇതര ജന്തുകളെ അപേക്ഷിച്ചു, പരിശ്രമത്തിൽ വളരെ പിന്നോക്കമായി കാണുന്ന എന്നു എന്നിൽ ഉദിച്ച അഭിപ്രായത്തെ തുറന്നുപറയാതിരിക്കുവാൻ എനിക്കു നിവൃത്തിയില്ല. ഏകരീതിയിലല്ലാതെ നാനാരീതിയിൽ വിവിധകര്യങ്ങൾ മനുഷ്യർക്കു സാധിക്കാവുന്നതുകൊണ്ടു ഈ സംഗിതിയിൽ അവർ ഒട്ടം തന്നെ ക്ഷമയ്ക്കു പാത്രമല്ല. ഇതുപ്രാണികൾക്കു പ്രവർത്തിക്കാൻ പാടില്ലാത്ത അനേകം ഉദ്യോഗങ്ങൾ, വിശേഷബുദ്ധിമൂലം മനുഷർക്കു സൂസാധങ്ങളാകുന്നു. മാംസഭക്കുകളായ മൃഗങ്ങൾ എന്നല്ല എല്ലാ ജന്തുകളും തങ്ങളുടെ പ്രകൃത്യ ഉള്ള അവസ്ഥയിൽ, പ്രവർത്തിക്കായിക്കൊണ്ടും വിശ്രമത്തിന്നായിക്കൊണ്ടും ഉപയോഗിക്കുന്നു. "ഈ മാസം തീരെ പോകുന്നില്ല ചതഞ്ഞമട്ടിൽ കിടക്കുന്നു. എന്താ ഇനിവേണ്ടതു? നേരംപോക്കിനെന്തുള്ള വഴി?" എന്നിങ്ങിനെ ലജ്ജയില്ലാതെ ചിലർ ഗഹ്യങ്ങളായ ആവലാതി പുറപ്പെടുവിക്കുന്നത്, മനുഷ്യവർഗ്ഗത്തിനു പൊതിവെ ആക്ഷേപഹേതുകമാണു. വിശേഷബുദ്ധി തങ്ങൾക്കു ഈശ്വരനാൽ ദത്തമായിരുന്നു എന്നും മറ്റും പറഞ്ഞു ഞെളിയുന്നമനുഷ്യരുടെ വായിൽനിന്നും വരുന്ന വാക്കുകൾ വളരെ അത്ഭുതകരമായിരിക്കുന്നു. ശരീരംകൊണ്ടും മനസ്സുകൊണ്ടും മനുഷ്യർക്കു ചെയ്യുവുന്ന പ്ര

* ഈ ലേഖനത്തിലെ കഥനായകന്റെ ശതാബ്ദപൂർത്തി (centenory) മഹാത്സവം ഇയ്യിടയിൽ തിരുവന്തപുരത്തുവെച്ച് കൊണ്ടാടിയപ്പോൾ വലിയ കോയിത്തമ്പുരനവർകൾ അഗ്രാസനാശിപത്യം സ്വീകരിച്ചു ചെയ്ത പ്രസംഗത്തിലാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. ആ സഭയിലും, അതു സംബന്ധിച്ചു കോട്ടയത്തു കൂടിയ പൊതുയോഗത്തിലും ഉണ്ടായ ചില പ്രസംഗങ്ങളിൽനിന്നാണ് ഈ ഉപന്യാസത്തിലെ വിഷയം സംഗ്രഹിച്ചിരിക്കുന്നത് - ലേഖകൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/428&oldid=165032" എന്ന താളിൽനിന്ന് ശേഖരിച്ചത്