താൾ:Mangalodhayam book-4 1911.pdf/420

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഊർമ്മിള

പോലെ, ഭവതിയെ ഒരിക്കൽമാത്രമേ മഹാകാവ്യത്തിൽ ഉദിച്ചുകാണുകയുണ്ടായുള്ളു; പ്രഭാതനക്ഷത്രം സൂര്യരശ്മിതട്ടീട്ടെന്നപോലെ ഭവതി പിന്നീട് തീരെ അപ്രത്യക്ഷയായല്ലോ. ഭവതിയുടെ ആ ഉദയശൈലം എവിടെയാണെന്നും, ആ അസ്തമനപർവ്വതം ഏതാണെന്നും ഉള്ള ചോദ്യത്തെക്കൂടി സർവ്വരും വിസ്മരിച്ചുപോയി.

              കവികൾ തങ്ങളുടെ കാവ്യങ്ങളിൽ വർണിക്കാതെ വിട്ടൊഴിച്ചിരിക്കുന്ന രണ്ടുമൂന്നു സ്ത്രീകൾ കാവ്യങ്ങളിൽ മറഞ്ഞുകിടക്കുന്നുണ്ട്.അവരെ കവികൾ ഉപേക്ഷിച്ചിരിക്കയാണെങ്കിലു,അവർക്കു സ്വർഗത്തിൽനിന്നു സ്ഥാനഭ്രംശം വന്നിട്ടില്ല. അവർക്കു കാവ്യങ്ങളിൽ തക്കതായ സ്ഥാനം അനുവദിച്ചിട്ടില്ലെങ്കിൽ വേണ്ട; വായനക്കാർതന്നെ താന്താങ്ങളുടെ ഹൃദയത്തിൽ അവർക്കു യോഗ്യമായ ആസനം കൊടുക്കുന്നുണ്ട്. ആവക ഉപേക്ഷിക്കപ്പെട്ട് സ്ത്രീകളിൽ ഇന്നാളെയാണ് ഇന്നാൾ അധികം ഇഷ്ടപ്പെടുന്നതെന്നുള്ളതു വായനക്കാരുടെ രുചിഭേദം പോലെയിരിക്കും. എന്നാൽ, എന്റെ അഭിപ്രായംപറയുന്നതായാൽ സംസ്കൃതസാഹിത്യത്തിലെ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളിൽ ആരോടെല്ലാം എനിക്കു പരിചയമുണ്ടോ അവരിലെല്ലാവരിലുംവെച്ച് ഒന്നാമതായി ഞാൻ ഹൃദയാസനം കൊടുക്കുന്നത് ഊർമ്മിളയ്ക്കാണ്.
                  ഇതിന്നു മുഖ്യമായ കാരണം എന്തെന്നാൽ, "ഊർമ്മിള" എന്നതുപോലെ ഇത്ര മധുരമായ മറ്റൊരു നാമധേയം സംസ്കൃതത്തിൽ വേറെയധികം കാണാത്തതുതന്നെയാണ്.പേര് എന്നത് വെറും പേരുമാത്രമാണെന്നഭിപ്രായമുള്ളവരുടെ കൂട്ടത്തിൽ ഞാൻ ഉൾപ്പെടുന്നില്ല. "പാടലപുഷ്പത്തിന്നു വേറെ എന്തെങ്കിലും ഒരു പേരുകൊടുത്താൽ അതിന്റെ മാധുര്യത്തിന്നുള്ള താരതമ്യം വരുന്നതല്ല" എന്നു ഷേൿസ്പിയർ പറഞ്ഞിട്ടുണ്ട്. പാടലപുഷ്പത്തിന്റെ കാര്യത്തിൽ പക്ഷേ അങ്ങിനെ വന്നുവെന്നും വരാം. കാരണം, അതിന്നുള്ള മാധുര്യവും വളരെ സ്വല്പവും അതു ബാഹ്യങ്ങളായ ചില ഗുണങ്ങളെമാത്രം ആശ്രയിച്ചിരിക്കുന്നതും ആയതുതന്നെ.മനുഷ്യരുടെ മാധുര്യമാകട്ടെ അങ്ങിനെ ഇന്ദ്രിയവിഷയമാകുന്നതല്ല. അതിന്റെ അതിസൂക്ഷ്മങ്ങളായ ചില മാദ്ദവമേറിയ അംശങ്ങൾ, ഇന്നപ്രകാരമെന്നു വിവരിപ്പാൻ വയ്യാത്ത ഒരു ഭാവത്തെ വെളിപ്പെടുത്തുന്നുണ്ട്. ആ അംശങ്ങളെ നാം മനസ്സുകൊണ്ടു സങ്കല്പിക്കുന്നതല്ലാതെ അവ ഇന്ദ്രിയഗോചരമാവുന്നില്ല. ഇങ്ങിനെയുള്ള മാധുര്യസങ്കല്പസൃഷ്ടിയിൽ പേരിന്റെ മാധുര്യം വളരെ 

സഹായിക്കും. പാഞ്ചാലിയുടെ പേര് ഊർമ്മിള എന്നായിരുന്നുവെങ്കിൽ, വീരന്മാരായ നാലഞ്ചു ഭർത്താക്കന്മാർമൂലം ഞെളിഞ്ഞുവശായ ആ ക്ഷത്രിയസ്ത്രീയുടെ അത്യുജ്ജ്വലമായ പ്രതാപം അതികോമളമായ ആ പേരുകൊണ്ടു മങ്ങിപ്പോകുമായിരുന്നു. അതിനാൽ, ഊർമ്മിളയ്ക്കു നാമകരണം ചെയ്തതിന്നു നാം തീർച്ചയായും വാല്മീകിയോടു കൃതജ്ഞരായിരിക്കണം.ഊർമ്മിളയുടെ കാര്യത്തിൽ കവിഗുരുവായ വാല്മീകി എന്തുതന്നെ അനൌചിത്യം കാണിച്ചിട്ടുണ്ടെങ്കിലും, ഭാഗ്യവശാൽ അവൾക്കു 'മാണ്ഡവി' എന്നോ 'ശ്രുതികീർത്തി' എന്നോ നാമകരണം ചെയ്യാതിരുന്നതുതന്നെ വലിയ കാര്യമായിട്ടുണ്ട്. മാണ്ഡവിയെപ്പറ്റിയോ ശ്രുതികീർത്തിയെക്കുറിച്ചോ നമുക്ക് ഒന്നും അറിഞ്ഞുകൂട; അറിയണമെന്നു നാം ആഗ്രഹിക്കുന്നതുമില്ല.

ഊർമ്മിളയെ നൊമ്മൾ ആദ്യം കണ്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/420&oldid=165024" എന്ന താളിൽനിന്ന് ശേഖരിച്ചത്