താൾ:Mangalodhayam book-4 1911.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജീവിതരഹസ്യം ല്ലാം അതിന്റെ പേരുകൾ തന്നെ.അതിനിന്നു ഭിന്നമായ ഒന്നുംതന്നെ ഇല്ലക്കല്ലാ.

ഇങ്ങിനെ ഒരു പ്രകാരത്തിലും നിർദ്ദേശിച്ചുകൂടാത്തതും ഒരു ധർമ്മവുമില്ലാത്തതുമായ ആ വസ്തുവിന്റെ കാര്യം പറഞ്ഞിട്ടാവശ്യമെന്ത്? തത്വശാസ്ത്രത്തിന്റെ ഉദ്ദേശം ഇത്ര മോശമായ ഒന്നായിരിക്കുമൊ? ഇതാണ് പരമാർത്ഥമെങ്കിൽ മോക്ഷത്തെ പുരുഷാർത്ഥമെന്നു പറയുന്നതെങ്ങിനെ? ഈ ചോദ്യങ്ങളുടെ ഉത്തരം പറയുന്ന അവസരത്തിലാണ് വലിയ വൈഷമ്യങ്ങളൊക്കയുണ്ടാവുന്നതു. എന്നാൽ മോക്ഷത്തിന്റെ പരമാർത്ഥത്തെ ഒന്നു വിചിന്തനം ചെയ്യുക. മോക്ഷപദത്തിന്റെ ധാത്വർത്ഥാ "വേർപാട്" എന്നാകുന്നു. ഈ പദം, ഏതിൽ നിന്നു? എന്നുള്ള ആകാംക്ഷയെ ഉണ്ടാക്കുന്നു. അതിന്നുത്തരമായിട്ടു നമുക്കു പറവാനുള്ളതു പ്രപഞ്ചത്തിൽനിന്നു എന്നൊ മായയിൽ നിന്നു എന്നൊ സങ്കല്പസാമാന്യത്തിൽ നിന്നെന്നൊ വിഷയങ്ങളിൽ നിന്നെന്നൊ അല്ലാതെ മറ്റൊന്നുമല്ല. ഈ വകകളിൽ നിന്നു വേർപെടുന്ന തെങ്ങിനെയാണെന്നാലോചിക്കണം. നേത്രം മുതലായ ഇന്ദ്രിയങ്ങൾ അനാദിയായ അഭ്യാസംനിമിത്തം സിദ്ധിച്ചിട്ടുള്ള രൂപഗ്രഹണം മുതലായ വ്യാപാരങ്ങളിൽനിന്നുപിന്തിരിയുവാൻസാധിക്കുന്നതൊ?അല്ല.അതു സാധിച്ചിട്ടുതന്നെ വിശേഷിച്ചു പ്രയോജനമൊന്നുമില്ല.വിഷയങ്ങളാകുന്ന ഏതുതരംപ്രതിബിംബങ്ങൾ നമ്മുടെ സങ്കല്പശക്തിയെ വ്യാപിച്ചിരുന്നാലും നമുക്കു യാതൊരുവിരോധവുമില്ല. സങ്കല്പസാമാന്യ മിഥ്യയാണെന്നു വ്യക്തമായല്ലോ. അതിനെ അങ്ങിനെ അറിയേണമെങ്കിൽ വളരെ പ്രയാസമുണ്ട്. അത്രമാത്രം പ്രപഞ്ചതത്വത്തെപ്പറ്റി മനസ്സിലാക്കാൻ സാധിക്കയെന്നതു ദുർല്ലഭമാകുന്നു.ഈ വിധത്തിൽ മായാസ്വാഭാവത്തെ മനസ്സിലാക്കാതിരിക്കുന്നതും. ആ സങ്കല്പത്തിന്റെ ശക്തികളിൽ ഒന്നാണ്. ഈ ശക്തിക്കാണ് ആവരണശക്തിയെന്നു പേർ.ഈ ശക്തിയെ ഒഴിച്ചു ബാക്കിഭാഗത്തിന്നു വിക്ഷേപശക്തിയെന്നും പണ്ടുള്ളവർ പേർ നിശ്ചയിച്ചിരിക്കുന്നു. ആവരണശക്തിക്കു പ്രധാനമായി യോജിച്ചിരിക്കുന്ന പേരാണ് അജ്ഞാനം. കാരണം, ഇതുനിമിത്തമാണ് തത്വജ്ഞാനത്തിന്നു സംഗതിയില്ലാതെ പോകുന്നത്. ഈ ശക്തിയുടെ ബാധനത്തിൽനിന്നു വേർപെടുന്നതു വളരെ പ്രയാസമുള്ള സംഗതിതന്നെ. ഈ വേർപാടിനെയാണ് മോക്ഷം എന്ന പദം കൊണ്ടു നിർദ്ദേശിക്കുന്നത്. ഈ ശക്തിയിൽനിന്നു വേർപെട്ടാൽ പിന്നെ ജഗത്തിൽനിന്നോ മായയിൽനിന്നോ സങ്കല്പസാമാ൪ന്യത്തിനിന്നോ. വേർപെടുന്നതിന്നു വേറെ കാര​​​ണം ആവശ്യമില്ല. ഈ വിധത്തിലുള്ള വേർപാടാണല്ലോ മോക്ഷപദാർത്ഥം. മോക്ഷമെന്നതു സുഖമായി ചെന്നു താമസിപ്പാനുള്ള മാളികയോ സർവ്വാധികാരമുള്ള സാമ്രാജ്യമോ മറ്റോ അല്ല.അതു പ്രപഞ്ചികതത്വങ്ങളുടെ അറിവുനിമിത്തം അതുവരെയുണ്ടായിരുന്ന അജ്ഞാനത്തിന്റെ നാശമാകുന്നു. ബ്രഹ്മത്തോടുകൂടി ഒന്നായി ചേരുകയോ ബ്രഹ്മമായി തീരുകയോ മറ്റോ ആണ് മോക്ഷമെന്നു പറയാറുള്ളതു ശരിതന്നെ. എന്നാൽ മേൽക്കാണിച്ച അർത്ഥത്തെ ഉള്ളിൽവെച്ചു പറയപ്പെടുന്ന ഒരു തരം ഭംഗിവാക്കാണ് അതെന്നു പ്രത്യേകം അറിയോണ്ടതാണ്. വേർപെടുക എന്നർത്ഥമായ മോക്ഷശബ്ദത്തിന്ന് ഏതായാലും ഒന്നിനോടു ചേരുക എന്നർത്ഥമുണ്ടാകയില്ലല്ലോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/416&oldid=165020" എന്ന താളിൽനിന്ന് ശേഖരിച്ചത്