താൾ:Mangalodhayam book-4 1911.pdf/415

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

താ പ്രത്യേകം പറഞ്ഞുകൊള്ളുന്നു.മായയുടെ ഒരംശത്തെ അവിദ്യയെന്നു മഹാന്മാർ പറയുന്നുണ്ടല്ലോ.അതിവിടെ വ്യഷ്ടി സങ്കല്പമാണെന്നറിഞ്ഞുകൊള്ളേണ്ടതാണ്.

    ഇപ്പോൾ പ്രപഞ്ചമെല്ലാം മിഥ്യയാണെന്നും അവ്യവസ്ഥിതമാണെന്നും മറ്റും പറയുന്നതിന്നു വിരോധമുണ്ടോ? ലോകം ഇല്ലാത്തതാണെന്നു പറയുമ്പോൾ നമുക്ക് പൊടുന്നനവെ ഒരു സംഭ്രമം ജനിക്കുന്നു.ഇത്രയും വൃക്ഷപർവ്വതാദികളും പ്രാണികളും നിറഞ്ഞിരിക്കുന്ന   

ഈ കാണുന്ന ലോകം ഇല്ലാത്തതൊ ? ഒരിക്കലുമല്ല , എന്നാണു നമ്മുടെ വാദം.മിഥ്യയെന്നും ഇല്ലാത്തതെന്നും പറയുന്ന രണ്ടു പദങ്ങളിലും ഉള്ള ശക്തിക്കു വ്യത്യാസമുണ്ട്,സങ്കല്പസാമാന്യം അല്ലെങ്കിൽ മായാ ഒന്നല്ലാതെ ഈ ലോകം മറ്റൊന്നുമല്ലെന്ന് മുമ്പെ പറഞ്ഞിട്ടുണ്ടല്ലോ.ഇങ്ങനെയിരിക്കുന്ന ലോകത്തോടു നമുക്കു വല്ല സംബന്ധവുമുണ്ടോ ? സ്വന്തമായ സത്തൊന്നുമില്ലാത്ത ഒന്നിനെ സംബന്ധിച്ച് നമുക്കു സുഖദുഖങ്ങളും ഇച്ഛാദ്വേഷങ്ങളും അർത്ഥശൂന്യങ്ങളാണെന്നും അവ ഈ ലോകത്തെ സംബന്ധിച്ചിരിക്കുന്നവയാണെന്നും ഉള്ള ബോധം ശരിയല്ലാത്തതാണെല്ലൊ.ഇപ്പോൾ ഈ ലോകത്തെ നാം ഏതു നിലയിൽ വെക്കണമോ ആ നിലയെയാണ് മിഥ്യപദംകൊണ്ടു വിവരിക്കുന്നത്.വാസ്തവത്തിൽ ലോകം ഇല്ലാത്തതല്ല.സത്യംതന്നെ.അനേകം സങ്കല്പങ്ങളും വിഷയങ്ങൾ അല്ലെങ്കിൽ പ്രതിബിംബങ്ങളും ഉണ്ടായി നശിച്ചാലും പിന്നെയും ഒറന്നു കൂടുന്നതിന്നുള്ള സ്ഥിരമായ ഏതോ ഒരു വസ്തു പ്രപഞ്ചത്തിലുണ്ടല്ലോ. അതു നോക്കുമ്പോൾ നാം ലോകദൃഷ്ടികൊണ്ടു ഇല്ലാത്തതാണെന്നു പറഞ്ഞുവരുന്ന മൃഗദൃണാദിവസ്തുക്കളെക്കൂടി സത്യങ്ങളാണെന്നല്ലയോ പറയേണ്ടത്. പർവ്വതവൃക്ഷാദികളെന്നും ഇല്ലാത്തവയല്ല. അതുകളെ സംബന്ധിച്ചുള്ള നമ്മുടെ സങ്കല്പം മാത്രം നിഥ്യയാണെന്നു മുമ്പെ തെളിഞ്ഞിട്ടുണ്ട്. സങ്കല്പവിഷയങ്ങളായ ഈശ്വരാദികൾ കൂടി എന്നുവേണ്ട ബ്രഹ്മംപോലും മിഥ്യയാകുന്നു.സങ്കല്പാതീതമായ ആ അനിർവ്വാച്ച്യവസ്തുവിനെ വെച്ചുനോക്കിയാൽ സർവ്വവും സത്യംതന്നെ. ലോകം മിഥ്യയാണെന്നു പറയുമ്പോൾ സാധാരണന്മാർക്കുണ്ടാകുന്നതുപോലെ ബ്രഹ്മം മിഥ്യയാണെന്നു പറയുമ്പോൾ ചില വേദാന്തികൾക്കും സംഭ്രമം വരും. ശ്രുതി സ്മൃതി ഉപനിഷത് ഭഗവൽഗീത മുതലായ പരിശുദ്ധ ഗ്രന്ഥങ്ങളിൽ എത്രയോ പ്രാവശ്യം സത്യമെന്നു ഘോഷിക്കപ്പെട്ടിരിക്കുന്ന ബ്രഹ്മം മിഥ്യയൊ ? എന്നാണ് അവരുടെ ചോദ്യം. വാസ്തവത്തിൽ മായയെപ്പോലെ ഒരു ശബ്ദമാണ് ബ്രഹ്മം. മായയ്ക്കും ബ്രഹ്മത്തിന്നും പരമാർത്ഥത്തിൽ ഒരർത്ഥവുമാല്ല. അനിർവ്വാച്യമായ ആ മുൻപറഞ്ഞ ഏതോ ഒരി വസ്തു ബ്രഹ്മശബ്ദത്തിന്റെ ശക്തിക്കു കീഴടങ്ങുകയോ ഒരിക്കലുമാല്ല. സർവ്വത്ര വ്യാപിച്ചിരിക്കുന്ന വലുതായ ഒന്ന് എന്നാണെല്ലോ ബ്രഹ്മശബ്ദാർത്ഥം,. വിചാരിച്ചുനോക്കിയാൽ ഈ ശബ്ദം മേൽപറഞ്ഞ ബിംബത്തിന്റെ സ്ഥിതിക്കു ഒട്ടും പറ്റിയതല്ല. ബ്രഹ്മശബ്ദാ വ്യവഹാരസൌകര്യത്തിന്നു വേണ്ടി നിശ്ചയിച്ചിതാണെന്നുള്ളതിനു സംശയമില്ല. ഈ സംഗതിക്കു ശബ്ദപ്രമാണങ്ങളും ശാസ്ത്രത്തിൽ

സാധാരണയായിട്ടുണ്ട്. എന്നാൽ ആ വസ്തുവിന്നുചിതമായ പേരെന്ത് ? ഒന്നുമില്ല അഥവാ എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/415&oldid=165019" എന്ന താളിൽനിന്ന് ശേഖരിച്ചത്