താൾ:Mangalodhayam book-4 1911.pdf/413

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ള്ള തത്വശാസ്ത്രപണ്ഡിതന്മാർ ഇതിന്നു വൃത്തി, അന്തഃകരണം , മനസ്സ് എന്നിങ്ങിനെ പല പേരുകളും ഓരോ പ്രകൃതത്തിന്നനുസരിച്ചു നിശ്ചയിച്ചിരിക്കുന്നു.ഇവിടെ സംകല്പമെന്ന ശബ്ദത്തിനു മേൽപറഞ്ഞ പേരുകളിൽ കിടക്കുന്ന ഏതുതരം താൽപ്പര്യത്തിന്നുംയോജിക്കുന്നവിധത്തി ൽ ചേതനവ്യാപാരമെന്നാണ് അർത്ഥം നിശ്ചയിച്ചിട്ടുള്ളത്. ഇതിന്നു സ്വതന്ത്രമായ ഒരു സത്തയുമില്ല. സംകല്പം ഏതെങ്കിലും വിഷയത്തിന്നഭിമുഖമായി തീരുമ്പോൾ ആ വിഷയത്തിന്റെ സത്തക്കനുസരിച്ചാകുന്നു നിലനില്ക്കുന്നത്. ഹിന്തുമതാചാരക്രമങ്ങളിൽ അഭിരുചിയുള്ള കാലങ്ങളിൽ സംകല്പം ആക്രമങ്ങളുടെഅവലംബത്താൽ ജീവിക്കുന്നു. ഒരിക്കൽ ക്രിസ്തുമതത്തെ സ്പർശിക്കുകയും അപ്പോൾ അതിന്റെ രൂപമായി മാറുകയും ചെയ്യുന്നതിന്നു വളരെ എളുപ്പമുണ്ട്പൌരുഷമെന്നുള്ളതു സങ്കല്പത്തിൽ നിന്നുഭിന്നമായ ഒന്നല്ല. അതു സങ്കല്പ‌ത്തിന്റെ ഉപാദാനശക്തികളിലുള്ള ഒരു പ്രധാന ഭാഗമായതുകൊണ്ട് വേറെ പേർ വിളിക്കപ്പെടുന്നു എന്നെ ഉള്ളൂ.ആദ്യം പറഞ്ഞിട്ടുള്ള വിധം "പദാർത്ഥങ്ങളുടെ ഘനം" എന്ന സങ്കല്പം നശിച്ച് "ഭൂമിയുടെ ആകർഷണശക്തി" എന്നായി മാറിയതുപോലെ "ഇടിമിന്നൽ"എന്നുള്ള സങ്കല്പം "വി ദ്യുച്ഛക്തി" എന്നായി പരിണമിച്ചുവെല്ലൊ. ഇങ്ങിനെ വിഷയങ്ങളുടെ മാറ്റത്തിന്നനുസരിച്ചു സങ്കല്പവുംമാറിവരുന്നതുകൊണ്ട് സങ്കല്പത്തിന്നു സ്വന്തമായ സത്തയാകട്ടെസ്വരൂപമാകട്ടെ ഇല്ലെന്നു വ്യക്തമായിരിക്കുന്നു.വിഷയങ്ങളും സർവ്വാത്മനാസ്ഥിരസ്വഭാവമുള്ളതുകളല്ലെന്നും സങ്കല്പങ്ങളെ പോലെത്തന്നെ സ്വതന്ത്രസത്തയില്ലാത്തവയാണെന്നും മുമ്പെ വിവരിച്ചിട്ടുണ്ടെല്ലോ. ഈ വിധത്തിൽ സങ്കല്പവും അതിൽ പ്രതിബിംബിക്കുന്ന വിഷയങ്ങളും ഒരുപോലെ അസത്തുകളാണെന്നു തെളിയുന്നു.എന്നാൽ സങ്കല്പം വിഷയാത്മകവും,വിഷയം,സങ്കല്പാത്മകവും ആയിരിക്കുന്നതു നോക്കുമ്പോൾ ഒരുത്ഭുതമായ സംഗതിയാണെന്നു നമുക്കു തോന്നും. പരമാർത്ഥത്തിൽ ശൂന്യങ്ങളായ സങ്കല്പവും വിഷയവും പ്രപഞ്ചത്തിൽ അനാദ്യന്തമായി നിലനിന്നുകാണുന്നതു എന്തുകൊണ്ടാണെന്നു നമുക്കറിയണം. ഇതുകൾക്ക് ഇങ്ങിനെ ജീവനം നൽകുന്നതായി മറ്റൊന്നിനെ നാം അംഗീകരിക്കുക. അപ്പോഴേക്ക് അതും സങ്കല്പരൂപമാവുകയും വിഷയങ്ങളുടെ കൂട്ടത്തിൽ മിഥ്യാസ്വരൂപമായിത്തീരുകയും ചെയ്യുന്നു.മിഥ്യരൂപങ്ങളും അവ്യവസ്ഥിതങ്ങളും അസത്തുക്കളുമായ വിഷയങ്ങൾ മേൽപറഞ്ഞപ്രകാരം സങ്കല്പത്താൽ ഗ്രഹിക്കപ്പെടുന്നുള്ളു.ഇങ്ങിനെ എത്രയൊ പ്രതിബിംബങ്ങൾ കഴിഞ്ഞിരിക്കണം. ഇപ്പോൾ പലവിധം പ്രതിബിംബങ്ങളുമുണ്ട്.ഇനി എന്നാണ് ഇതുകൾ അവസാനിക്കുന്നതെന്നു നിശ്ചയവുമില്ല.ഈ പ്രതിബിംബങ്ങൾക്കെല്ലാം ഏതൊ ഒരു ബിംബമുണ്ടായിരിക്കണമെന്നു ന

മുക്കനുമാനിക്കുന്നതിനു വിരോധമല്ല. എന്നാൽ അതിന്റെ സ്വരൂപമെന്താണെന്നു നിർണ്ണയിക്കുമ്പോൾ അതു സങ്കല്പപ്രതിബിംബമാകയും മിഥ്യാരൂപമാണെന്നുവരികയും ചെയ്യും.അത്രമാത്രംകൊണ്ടു നമ്മുടെ ഉദ്ദേശം സഫലമാകയില്ല. എന്നാൽ പലവിധമായി അനന്തം പ്രതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/413&oldid=165017" എന്ന താളിൽനിന്ന് ശേഖരിച്ചത്