താൾ:Mangalodhayam book-4 1911.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം പുസ്തകം തുലാമാസം ലക്കം

               ൧‌൨൮൨ തുലാം
                    മംഗളം
  രുദ്രാണീപങ്കജിന്യാം നളിനമലർനുകർന്നും നറുന്തേൻനുകർന്നും
   ചിത്താനന്ദം കലർന്നും  കളിതടവിമദിക്കും മഹാരാജഹംസം
    ഭക്തന്മാരാംപ്രകാരം ദിനമനുവിളയാടുന്ന കാരുണ്യലക്ഷ്മീ-
    നിത്യസ്ഥാനംതൊഴുന്നേനുരപെരുകിന ചെല്ലൂരധീശംഗിരീശം
                                               ചെല്ലൂർനാഥോദയം
                    കൊച്ചി രാജകുടുംബവും
                        മാദ്ധ്വമതവും

കൊച്ചി രാജകുഡുംബത്തിന്നും മാദ്ധ്വമതത്തിനും തമ്മിൽ എന്തോ ഒരു ബന്ധം ഉണ്ടായിട്ടുണ്ടെന്നോ ഉണ്ടായിരുന്നുവെന്നോ കേട്ടുകേൾയുള്ളവർ മലയാളത്തിൽകുറച്ചൊന്നുമല്ല.എന്നാൽ,മലയാളചരിത്രത്തെ സംബന്ധിച്ചു മറ്റനേകം വിഷയങ്ങളിലെന്നപോലെ ഈ സംഗതിയിലും ജനങ്ങൾക്ക് ചരിത്രരീതിയിലുള്ള ജ്ഞാനം വളരെ കുറവാണ്. അതുകൊണ്ട്,”കൊച്ചിസ്റ്റേറ്റ്മാനുവ"ലിനേയും സാഹിത്യസംസംബന്ധമായ മറ്റുചില ലക്ഷ്യങ്ങളേയും അടിസ്ഥാനപ്പെടുത്തി,കൊച്ചിരാജ്യകുഡുംബം ഒരു കാലത്തു മദ്ധ്വമതം സ്വീകരിച്ചിരുന്ന പ്രകാരത്തെക്കുറിച്ചു കുറച്ചൊന്നു വിവരിക്കുന്നതു വായനക്കാർക്കു രസാവഹമായാരാക്കുമെന്നു വിശ്വസിക്കുന്നു.

കൊച്ചി രാജകുഡുംബത്തിൽ മതവിഷയമായ മാറ്റങ്ങൾ ഉണ്ടായതായി അധികമൊന്നും കാണുന്നില്ല.ഒന്നാമതായും ഒടുവിലത്തേതായും പറയാനുള്ളത്,പതിനെട്ടാംനൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി രാജകുഡുംബത്തിലെ ചിലഅംഗങ്ങൾ മദ്ധ്വമതപ്രകാരമുള്ള അനുഷ്ടാനങ്ങളെ അംഗീകരിക്കുവാൻ തുടങ്ങിയതിനെപ്പറ്റിയാണ്.പ്രസിദ്ധനായശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് രാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/406&oldid=214139" എന്ന താളിൽനിന്ന് ശേഖരിച്ചത്