താൾ:Mangalodhayam book-4 1911.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞങ്ങളുടെ വായനശാല 1.ഗരുഡസന്ദേശം(ഗ്രന്ഥകർത്താവ്എം.രാജരാജവർമരാജ എം.എ,ബിഎൽ.അവർകൾ,ബി.വി.ബുക്ക്ഡിപ്പൊ തിരുവനന്തപുരം.)

                                 "സന്ദേശം"എന്ന കാവ്യഭാഗംമലയാളസാഹിത്യത്തിൽപുതുതല്ല.കേരളകാളിദാസരുടെ മയൂരസന്ദേശം ആവിർഭവിച്ചതിന്നു ശേഷം പലരുടെ വകയായും പലവിധത്തിലായും പലസന്ദേശകാവ്യങ്ങൾ ഉണ്ടായിവന്നിട്ടുണ്ട്.ഗ്രന്ഥകർത്താവവർകളുടെ പ്രാചീനകഥയിൽ,അമ്മ മരിച്ചിട്ടു ദീക്ഷയായപ്പോൾ "കാന്തയെ വിട്ടിരുന്ന"തും,അപ്പോൾ വിരഹവ്യഥസഹിക്കാ

തെയായതും ആണ് ഈസന്ദേശത്തിന്റെ മൂലം. മാതൃടീക്ഷയെപ്പോലെയുള്ള ആചാരവിധികൾ നിമിത്തം വരുന്ന വിരഹവേദനയെ സഹിക്കാഞ്ഞിട്ട് പൂർവകവികളാരും ഒരു സന്ദേശഹരനെ തേടിപ്പിടിച്ചിട്ടുള്ളതായി തോന്നുന്നില്ല. ഇതുപോലെതന്നെ സന്ദേശനേതാവിനെ തിരഞ്ഞെടുക്കുന്നതിലും കവി,പ്രാചീനരിൽനിന്നു വ്യതിരിക്തനായിട്ടാണിരിക്കുന്നത്."കാമാർത്താഹി പ്രകൃതി കൃപണാശ്ചേതനാ ചേതനേഷു"എന്നുള്ള സമാധാനത്തോടുകൂടി കാളിദാസർ മേഘംമുഖേന സന്ദേശം പായിക്കുന്നതിൽ സന്ദേഷ്ടാവ് ഒരു"യക്ഷൻ"ആണെന്നു കരുതിയും സമാധാനിക്കാം.“മയൂര"ത്തിന്റെ കായ്യത്തിലും ഇങ്ങനെയുള്ള സമാധാനങ്ങൾഉണ്ട്.ഈ കവിവരനാകട്ടെ സക്ഷാൽവിഷ്ണുവിന്റെ വാഹനമായ"വൈനതേയ"ൻമുഖേനയാണ് സന്ദേശം അയക്കുന്നത്.ഈ മഹാഭാഗ്യവും ഈ സന്ദേശത്തിനുള്ള ഒരു വിശേഷം തന്നെ.സന്ദേശകാരണത്തെയും സന്ദേശഹരനെയും സംബന്ധിച്ചുള്ള ഈ വിലക്ഷണത്വം കഴിഞ്ഞാൽ ബാക്കിഭാഗങ്ങളിൽ പ്രാചീനരീതിയിൽ നിന്നു വളരെ വ്യസങ്ങളൊന്നും ഇതിൽ ഇല്ല.സന്ദേശഹരനെ യാത്രയാക്കുന്നതിൽ_ “മാർഗ്ഗംതാവച്ഛൃണുകഥയതസ്ത്വൽപ്രയാണാനുരൂപം സന്ദേശംമേതമനുജലമ!ശ്രോഷ്യസിശ്രോത്രപേയം"

                  (കാളിദാസൻ)

“തന്ദേശംചെന്നണവതിനുചൊല്ലവൻമാർഗ്ഗമാദെ സന്ദേശംചൊന്നഥ.....യാത്രയാക്കാംഭവാനെ"

                                  (കേരളകാളിദാസൻ)

മൂന്നംചൊല്ലാംനഗരമതിലെത്തുവാനുള്ളമാർഗ്ഗം പിന്നീടതാംപ്രിയയൊടുരചെയ്തീടുവാനുള്ളതെല്ലാം

                                  (ഗരുഡസന്ദേശം)

എന്നിങ്ങിനെ ഐക്യരൂപ്യമുള്ളതുപോലെ,വഴിയിൽകാണാവുന്ന കാഴ്ചകൾപറയുന്നതിലും അപ്പോൾ ചെയ്യേണ്ടുന്ന കൃത്യങ്ങൾ ഉപദേശാക്കുന്നതിലും മററും പ്രസ്ഥാനത്തിന്നും വർണ്ണനകൾക്കും ആശയങ്ങൾക്കും മേഘസന്ദേശത്തിന്റെയും മയൂരസന്ദേശ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/402&oldid=165007" എന്ന താളിൽനിന്ന് ശേഖരിച്ചത്