താൾ:Mangalodhayam book-4 1911.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുവതി-"ഒന്നുമില്ല. എന്നാൽ ഭർത്തൃശുശ്രൂഷയ്ക്ക് ഈ ജന്മത്തിൽ ഒരു വഴിയും ഇല്ലാത്ത ഇയ്യുള്ളവളുടെ ആത്മാവിന്നു നിത്യമായ ആനന്ദം ഉണ്ടാകുവാൻ അനുഗ്രഹിക്കണം"

              സന്ന്യാസി -​"എന്ത് ?നിങ്ങൾക്ക് ഇത്ര ചെറുപ്പത്തിൽ വൈധവ്യം ഭവിക്കുവാൻ ഇടയായോ?അങ്ങിനെയാണെങ്കിൽ ,നിങ്ങളുടെ ആത്മാവ് നിർവ്വാണം പ്രാപിക്കുന്നതിന് ഈശ്വരൻ കടാക്ഷിക്കട്ടെ."
     യുവതി-"അല്പം വ്യത്യാസമുണ്ട്.വൈധവ്യം എന്ന നരകം എനിക്കു വന്നിട്ടില്ല.എങ്കിലും എൻറ ഭർത്താവ് വിഭാര്യന്റെ നിലയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു.അതാണു ഇങ്ങനെ പറയുവാൻ കാരണം"
        സന്ന്യാസി-"എന്നാൽ നിങ്ങൾ ആത്മത്യാഗം ചെയ്യുന്നതു ധർമ്മമല്ല."
 യുവതി- "എന്റെ ഭർത്താവ് ഞാൻ ജീവിച്ചിരിപ്പുണ്ടെന്നോ എന്നെ താൻ വിവാഹം ചെയ്തിട്ടുണ്ടെന്നോ സ്മരിക്കാതെ , എനിക്ക് ഭർതൃശുശ്രൂഷയ്ക്ക് ഒരു മാർഗ്ഗവും ഇല്ലാത്ത ഒരു നിലയിൽ ആയിത്തീർന്നാലോ?"
     സന്ന്യാസി-"അതും അസംഭാവ്യമല്ല.എന്നാൽ, ഹിന്ദുസ്ത്രീകളുടെ ധർമ്മം ഏതുനിലയിലും ഭർത്താവിനു തുല്യം അദ്ദേഹത്തിന്റെ ധർമ്മം ആചരിച്ച് ജീവിക്കുകയാകുന്നു."
യുവതി- "ഞാൻ വ്യക്തമായിട്ടു പറയാം.ബങ്കാളത്തിലെ നരകങ്ങളിൽ ഒന്നായ ശിശുവിവാഹപ്രകാരം ,വളരെ കുട്ടിക്കാലത്തുതന്നെ അവിടുത്തെക്കൊണ്ട് ഇയ്യുള്ളവളുടെ വിവാഹകർമംമാതാപിതാക്കന്മാർചെയ്യിച്ചിരിക്കുന്നു.ആ കർമ്മത്തിന്റെ ഉദ്ദേശമെന്തെന്ന് മനസ്സിലാവത്തക്ക പ്രായം അന്നു രണ്ടു പേർക്കും ആയിട്ടില്ലായിരുന്നു.പ്രായം ചെന്ന് തന്റേടം വെച്ചപ്പോഴേയ്ക്ക് അവിടുന്ന് ഈ നിലയിൽ ഐഹികബന്ധം വിടുകയും ചെയ്തു.വീട്ടുകാരും നാട്ടുകാരും എന്നെ ഭ്രാന്തന്റെ ഭാര്യ എന്നു പരിഹസിക്കുകയും ഇഷ്ടമുള്ളവർ എന്റെ അദൃഷ്ടത്തെ ശപിക്കുകയും ചെയ്യുന്നു.ആ കഷ്ടം സഹിക്കാഞ്ഞിട്ടാണ് ഏകാകിനിയായി ആരേയും അറിയിക്കാതെ ഞാൻ ഇവിടേയ്ക്കു വന്നത്.ഇനി അവിടുന്നു കല്പിക്കും പോലെ."
    ഇത്രയും പറഞ്ഞ് യുവതി തേങ്ങിതേങ്ങിക്കരഞ്ഞുതുടങ്ങി.യതിയാകട്ടെ,ഈ ബാഷ്പധാര കണ്ടിട്ടും യാതൊരു ഭാവഭേദവും കൂടാതെ നിന്നു.
          സന്ന്യാസി-"കൊള്ളാം ഭവതി പ്രവർത്തിച്ചത് ഒട്ടും അധർമ്മമായിട്ടില്ല.എന്നാൽ , ഞാൻ ഈ ലോകത്തിലുള്ള സർവ്വബന്ധളേയും വിട്ടുകഴിഞ്ഞിരിക്കുന്നു.എനിക്ക് ഭവതിയുൾപ്പടെ ലോകത്തിലുള്ള സർവസ്ത്രീകളും മാതാവിന്നു തുല്യമാണ്.അതു പോലെത്തന്നെ ഭവതിയും ,സകല പുരുഷരേയും പിതൃതുല്യമായി വിചാരിച്ച് നിത്യാനുഷ്ഠാനങ്ങളോടു കൂടി ഇരിക്കുക.സർവ്വരുടേയും ജീവൻ ദൈവദത്തമായതുകൊണ്ട് അത് താനേ പോകുന്നസമയത്തല്ലാതെ വിട്ടുകളയുന്നത് അധർമ്മമാണ്." 

യുവതി കുറേനേരം ഒന്നും മിണ്ടാൻ വയ്യാതെ തന്റെ ഭാവിയെപ്പറ്റിയോർത്ത് വ്യസനിച്ചുവെങ്കിലും "അവിടുത്തെ കല്പനയെ ഇയ്യുള്ളവൾ വിശ്വാസപൂർവ്വം രക്ഷിച്ചുകൊള്ളാം"എന്ന മറുപടി പറഞ്ഞു.സുമാർ പതിനഞ്ചുവയസ്സായ ആ കാലത്തു ചെയ്ത തന്റെ പ്രതിജ്ഞയെ അയ്മ്പതിലധികം വർഷത്തേയ്ക്ക് ദീർഗ്ഘമായി നിന്ന ജീവിതകാലത്തിൽ ലവലേശം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/395&oldid=165000" എന്ന താളിൽനിന്ന് ശേഖരിച്ചത്