താൾ:Mangalodhayam book-4 1911.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്ഥലത്ത് ഈശ്വരന്റെ പ്രത്യേകചൈത ന്യമുണ്ടായിരിക്കണമെന്നു കരുതി, ദുർല്ലഭം ചില യതീശ്വരന്മാർ അവിടെ ചെല്ലുക യും തപസ്സു ചെയ്കയും പതിവുണ്ട് .ദൈ വാനുഗ്രഹത്താൽആ സ്ഥലത്തിന്നു പി ന്നീടു സിദ്ധിച്ച പ്രസിദ്ധിയും മാഹാത്മ്യ വും ഈ കഥ നടന്ന കാലത്തു തീരെ അ സംഭാവ്യമായിരുണുവെങ്കിലും അവിടെ മുമ്പു

  ണ്ടായിരുന്നില്ലാത്ത ചില ഭാഗ്യചിഹ്ന

ങ്ങൾഅന്നുതന്നെ കണ്ടുതുടങിയിരുന്നു.

          ഇങ്ങിനെയിരിക്കുന്ന  ദക്ഷിണാവര

ത്ത്,പ്രശാന്തമായ ഒരാശ്രമത്തിലിരുന്ന് ഒരു സന്ന്യാസി തപസ്സുചെയ്തിരുന്നു.പ്രാ യം കൊണ്ടു നോക്കിയാൽ,വിവാഹം കഴി ച്ച് ഗൃഹസ്ഥ വൃത്തിയിലിരിക്കേണ്ട കാല മായ യൗവനവയസസ്സ് പരിപൂണ്ണമായിരി ക്കുന്നു.അവയവശോഭകൊണ്ടും,അദ്ദേ ഹത്തെ നല്ല സുന്ദരനെന്നു പറയുവാൻ ആരും മടിക്കയില്ല.പ്രസന്നമായ മുഖഭാവം

കൊണ്ടും, സാധാരണയായി യുവാക്കന്മാ

ർ ക്കു വൈരാഗ്യം വരുവാൻ കാരണമായ മ നോബാധകളൊന്നും കാണാത്തതു കൊ ണ്ട്,ഇത്ര ചെറുപ്പത്തിൽ സന്ന്യാസം ക യ്കൊള്ളുവാനവകാശമില്ല. ഇങ്ങിനെയിരി ക്കെ,ഇഹത്തിലുള്ള കെട്ടുപാടുകൾ സക ലതും വിട്ട് യൌവനവിരസങ്ങളായ നി ത്യാനുഷ്ഠാനങ്ങളിൽ ലയിച്ച് , കഠിനതപസ്സു ചെയ്യുന്ന ഈ സന്ന്യാസി തീർച്ചയായും

ഒരു അസാധാരണ പുരുഷനായിരിക്കണം. 
    ബാല്യത്തിൽ സന്യാസം സ്വീകരിക്കുന്നതു യഥാർത്ഥമായ വൈരാഗ്യം കൊണ്ടായിരിക്കയില്ലെന്നു പരക്കെ ബോധ്യമാണ്.ശങ്കരാചാര്യരെപ്പോലെയുള്ള ചുരുക്കം ചില അമാനുഷന്മാർ മാത്രമേ ജന്മനാതന്നെ വൈരാഗ്യമുള്ളവരായി ഉണ്ടായിട്ടുള്ളൂ.വേറെ കാണുന്നതായാൽ, അതുതന്നെ.ദുർവിചാരങ്ങളെയും ദുഷടതകളേയും പരദൃഷ്ടിയിൽ നിന്നു മറയ്ക്കുവാനായി ചെയ്യുന്ന ഒരു കപടവിദ്യയാണെന്നു ജനങ്ങൾ കരുതുകയും പതിവാണ്.എന്നാൽ ദക്ഷിണാവരത്തിലെ സന്ന്യാസിവരനെ സംബന്ധിച്ചേടത്തോളം ,ജനങ്ങളുടെ ഇടയിൽ ഈവക സംസാരങ്ങളൊന്നും ഉണ്ടായിരുന്നില്ല.കാരണം,ജനങ്ങൾ തീരെ പ്രവേശിക്കാത്ത ഒരു സ്ഥലത്താണ് അദ്ദേഹത്തിന്റെ തപസ്സ്.
                   തപോവൃത്തിയ്ക്ക് ഒരു ദിവസംചെല്ലും തോറും ശക്തി വർദ്ധിച്ചു തുടങ്ങി.നിത്യദ്ധ്യാനം നിമിത്തം മനസ്സ് ഏകാഗ്രമായി നിർത്തുന്നതിൽ സന്ന്യാസിക്കു ജാഗ്രത കൂടിത്തുടങ്ങി.യോഗാഭ്യാസത്തിലും ഒട്ടുംകുറവില്ല.ലംബികായോഗം മുതലായവയിൽ വിശേഷ സാമർത്ഥ്യം ഉണ്ടായി.പ്രാണായാമശക്തി നിമിത്തം സർവ്വേന്ദ്രിയങ്ങളും അധീനത്തിലായിത്തീർന്നു. തപസ്സിലുള്ള ഈ വിജയം കൊണ്ട് അദ്ദേഹം ലേശം പോലും ഗർവ്വിക്കുകയോ അഭ്യാസങ്ങളെ ചുരുക്കുകയോ ചെയ്തില്ല. ഇങ്ങിനെ നിത്യാനുഷ്ഠാനങ്ങളോടുകൂടി ഇരിക്കുന്ന കാലതത്ത് ഒരു ദിവസം സന്ന്യാസി സന്ധ്യാനുഷ്ഠാനങ്ങൾക്കു ശേഷം വളരെനേരം ധ്യാനാവസാനത്തിൽ, ദീർഘമായ ഒരു നിദ്രയിൽനിന്നുണർന്നതുപോലെയുള്ള ഭാവത്തോടുകുടി ജാജ്വല്യമാനങ്ങളായ നേത്രങ്ങളെ മെല്ലെ തുറന്നു. അപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ ഒരു സ്വരൂപം ദൃശ്യമായി ഭവിച്ചു.. വിജനമായ ആ സ്ഥലത്ത് ഇങ്ങിനെയുളള ഒരു കാഴ്ച കുറെ അസംഭാവ്യം തന്നെ.

ആ കണ്ടത് ഒരു സ്ത്രീരൂപമായിരുന്നു. അവൾ ബാല്യകാലം കഴിഞ്ഞ് യൌവനത്തിൽ പ്രവേശിപ്പാൻ തുടങ്ങിയിട്ടേ ഉള്ളൂ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/393&oldid=164998" എന്ന താളിൽനിന്ന് ശേഖരിച്ചത്