താൾ:Mangalodhayam book-4 1911.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തു അതു തട്ടാപ്പുരയുടെ മോന്താഴത്തുചെന്നുവീണു. കണ്ണകിയുടെ ദീർഘനിശ്വാസക്കാറ്റേറ്റും അവിടെ കൂടിയിരുന്നവരുടെ ഉള്ളരിഞ്ഞു അവരൊന്നായി ആർത്തെതിത്ത് തട്ടാനെപ്പിടിച്ച് ഞെരിച്ചുകൊന്നു അയാളുടെ പുരയ്ക്കുകൊള്ളിയും വെച്ചു. പിന്നെ കണ്ണകി മധുര വിട്ടു ചേരമാന്നാട്ടിൽ സഹ്യമലയിൽ ഒരു വേങ്ങമരച്ചുവച്ചുവട്ടിൽ വച്ച് ആയുസ്സവസാനിപ്പിക്കുകയും ചെയ്തു. അങ്ങിനെയൊരു കഥ. കണ്ണകിയുടെ വീരകൃത്യങ്ങൾ കഴിഞ്ഞു സഹ്യമലയിൽ വേങ്ങമരത്തണലിരിക്കുമ്പോൾ അവിടെ കൂടിയിരുന്ന കാടർ മധുരയിൽ കഴിഞ്ഞ വർത്തമാനങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ചേരരാജാവയ ചെങ്കുത്തുവൻ ഒരവസരത്തിൽ വനക്കാഴ്ച കാണ്മാനായി പെരിയാർനദീതീരത്തിൽ പോയിരുന്നു അപ്പോൾ കാടർ ഒറ്റമുലപ്പെണ്ണിൽ നിന്നു കിട്ടിയ മധൂരവാർത്തകൾ കേൾപ്പിച്ചു. അതു നടന്നകാലത്തു താനവിടെയുണ്ടായിരുന്നുവെന്നു പറഞ്ഞ് ചാത്തൻ എന്ന മഹാ പണ്ഡിതൻ ആ കഥ അവിടെ വച്ചു വിസ്തരിച്ചു.. അതുകേട്ടു രാജാവിന്നു വളരെ പശ്ചാത്താപം തോന്നി. ആ വീരസ്ത്രീ ചരിതത്തിൽ രാജ്ഞിയും വളരെ താല്പര്യം കാണിച്ചു അവളുടെ ഓർമ്മക്കായി ഒരു ക്ഷേത്രം പണിയിച്ചു ആ സ്ത്രീയുടെ വിഗ്രഹം പ്രതിഷ്ഠിക്കണമെന്നു രാജാവിനോടു അപേക്ഷിക്കുകയും ചെയ്തു. അന്നു രാജാവു പണിയിച്ച ക്ഷേത്രമാണ് കൊടുങ്ങല്ലൂര് എന്നു പറയുന്നത് . ഈ പദത്തിൽ അതിന്റെ ഒരു സൂചനയുണ്ടുതാനും. പിന്നെ ചാത്തൻ വിസ്താരമായി പറഞ്ഞ കഥ ഇളംകൂഠടികൾ ഒരു കാവ്യമാക്കി ഉണ്ടാക്കി. അതാണ് ചിലപ്പതികാരം

      സി.വി.രവിശർമ്മ രാജാ

തെംകൈലാസനഥോദയം

ശൈലാദിഭിംകിരിടിശാസ്തൃമുഖാസ്തദാനീം ശൈലാത്മനാമിഴിമുനക്കലറിഞ്ഞുദന്തം ചേലാർന്നുപാർഷദവരാഗമനാഭിയുക്തം ത്രൈലോക്യനാഥമൊരുമിച്ചഥകൈപണിഞ്ഞാർ ഹരഹര ശിവവിസ്മയംവിസ്യം വിശ്യനാഥപ്രയാണോദ്യമേ തത്രകൈലാസ ശൈലേവളർന്നോരു കോലാഹലാഭോഗമുണ്ടോപറഞ്ഞാലൊടുക്കംവരുന്നു. മഹാപാർഷദപ്രൌഢരൊക്കെപ്പുറപ്പെട്ടെടോകേൾ കടുക്കെന്നെഴുന്നള്ളുമി ക്കോപ്പിനിങ്ങന്തുപോൽ മൂലമെങ്ങോട്ടിതെന്നു കുമാരാന്വിതായാശ്ചയാത്രാസമരംഭമത്തമ്പിരാട്ടിക്കു മുണ്ടെന്നുകേട്ടു ഗഭീരംവിഭോരന്തരംഗംഗ്രഹിക്കാവതല്ലൊട്ടുമേ. കഷ്ടമോർത്താലശേഷംപരിത്യജ്യയാത്രാപ്രസംഗം പറഞ്ഞാലിതെന്തായ്പരും നില്ലമിണ്ടായ്ക്കഭോഷാ. ദൃഢാജാമദഗ്ന്യന്നുവേണ്ടി ത്രിലോകിശ്വരീകല്പിതംപോതിതത്യത്ഭുതം പ്രക്രമം നിഷ്ഫലംജല്പനക്കോപ്പിതെകയെന്തന്നുവിശ്വേശനോടൊക്കനിശ്ശങ്കിതംപോകയെന്നിത്തരം കാർയ്യചിന്താനമുക്കെന്തുപുണ്യാനുഭാവോയമെന്നേസുഖം ജാമദഗ്ന്യോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/390&oldid=164995" എന്ന താളിൽനിന്ന് ശേഖരിച്ചത്