താൾ:Mangalodhayam book-4 1911.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നു രാജാവയച്ചിട്ടുള്ള ദൂതരാണ് രാജാകിങ്കരന്മാരെന്നു കോവലനേയും പറഞ്ഞുറപ്പിച്ചു. പിന്നെ അവർ ആ അഭരണത്തെപ്പറ്റി ഒരൊന്നു പറഞ്ഞുകൊണ്ട് കുലനിലത്തിലെത്തി. കോവലൻ മഹാ ശുദ്ധനാകയാൽ അവരുടെ മര്യാദയെപ്പറ്റി ശങ്കിക്കപോലും ചെയ്തില്ല. എന്തനേറെ പറയുന്നു കിങ്കരന്മാരിലൊരാൾ പിന്നിൽ കൂടി ഒളിച്ചുചെന്നു കോവലന്റെ കഴുത്തിലൊരു വെട്ടുകൊടുത്തു. അവർ തളയെടുത്തു രാജാവിനെത്തിച്ചു കൊടുക്കുകയും ചെയ്തു. കോവലൻ പുറത്തേക്കിറങ്ങിപോയപ്പോൾ ഇടയസ്ത്രീ അടുത്തുള്ള ചില സ്ത്രീകളെ വിളിച്ചു പാട്ടുംകളിയുമായി കണ്ണകിയെ രസിപ്പിക്കുകയായിരാന്നു അങ്ങിനെയിരിക്കുമ്പോഴാണ് കോവലന്റെ മരണ വൃത്താന്തം അവരുടെ ചെവിയിലെത്തിയത്. പാട്ടു കളിയും തൽഷണംനിന്നു. കൂട്ടത്തോടെ നിലവിളിയായി. കണ്ണകിയും വ്യസനത്തിന്നതിരില്ലായിരുന്നു എന്നാൽ പാണ്ഡ്യരാജാവിന്റെ അധർമ്മപ്രവൃത്തിയെക്കുറച്ച് ദ്വേഷ്യം അതിലധികമായി. അവൾ കാവേരിപൂംപട്ടണത്തിലെ ഒന്നാം കിടയിലുള്ള സ്ത്രീയാകയാൽ വെളക്കിറങ്ങി നടന്നു ശിലമില്ലങ്കിലും തന്റെ മറ്റേ കാൽചിലമ്പു വലിച്ചെടുത്ത് പ്രതിക്രിയക്കായി പുറപ്പെട്ടു. വഴിക്കു കണ്ടവരോടെല്ലാം പാണ്ഡ്യരാജാവിന്റെ അധർമ്മകർമ്മത്തെപ്പറ്റി ഉൾചൂടുണ്ടാക്കുമാറ് പറഞ്ഞുകൊണ്ടു കുലനിലത്തെത്തി. തന്റെ ഭർത്താവിന്റെ റണ്ടായിക്കിടകികുന്ന ദേഹം കണ്ടു വളരെ കരഞ്ഞു. പിന്നെ അവിടുന്നു നേരിട്ട് കൊട്ടാരത്തിലേക്കു ചെന്നു രാജാവിനെക്കണ്ടു. എവിടെനിന്ന് , എന്തിന്നായി വന്നുവെന്നു രാജാവ് ചോദിച്ചപ്പോൾ കണ്ണകി താൻ കാവേരിപൂംപട്ടണത്തുകാരിയാണെന്നും വണിക് ശ്രേഷ്ഠനായ മാശാത്തുവന്റെ മകൻ കോവലന്റെ ഭാര്യയാണെന്നും പൂർവ്വജന്മകൃതകർമ്മ ഫലത്താൽ മധുരയിൽ ഉപജീവനാർത്ഥാവന്നു താമസിക്കുന്നുവെന്നു പാഞ്ഞിട്ടു പിന്നേയും തുടന്നു എന്റെ ഭർത്താവ് ഒരു തള വിൽക്കുന്നതിന്നായി പപുറത്തേക്കിറങ്ങിയിരുന്നു അദ്ദേഹത്തെ അന്യായമായി പിടിച്ച്, ആഭരണവും തട്ടിപ്പറച്ച് കുലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കള്ളനെക്കൊല്ലുന്നതന്യാടമോ? എന്നു രാജാവ് ചോദിച്ചു. തന്റെ കാൽചിലമ്പിന്നുള്ളിൽ വൈരക്കൽ മണിയാണ് നിറച്ചിട്ടുള്ളതെന്നു രാജാവിന്നു നല്ല നിശ്ചയമുണ്ടായിരുന്നതിനാൽ അദ്ദേഹം തള വരുത്തി. കണ്ണകി അതെടുത്തു നിലത്ത് ഊന്നി ഒരേറെറിഞ്ഞു വൈരക്കല്ല് നിലത്താസകലം ചിന്നിനിറഞ്ഞു. അപ്പോഴാണ് പാണ്ഡ്യന്ന് കാര്യ മനസ്സിലായത്. വ്യസനാധിക്യം നിമിത്തം ആ അരചൻ മൂർഛിച്ചു നിലത്തുവീണു അന്തരിക്കുകയും ചെയ്തു. അവിടെ അതെല്ലാം കണ്ടുനിന്നിരുന്ന രാജപത്നി ഉടനെ നിലത്തുവീണു കണ്ണകിയോടും ക്ഷമായാചനംചെയ്തു ആ ധർമ്മപത്നിയും ഭർത്താവിനെ അനുഗമിച്ചു. കണ്ണകി ഉടനെ അവിടുന്നുതിരിച്ച് തട്ടാപ്പുരക്കലെത്തി. അവിടെ അനവധി പുരുഷാരം കൂടിയിരുന്നു. തന്റെ ദു:ഖഭ്രയിഷ്ഠമായ ഇഹലോകവാസം അവസാനിപ്പിക്കണമെന്നു തനിക്കപരാധം ചെയ്തിട്ടുള്ളവരുടെ നേരെ പ്രതിക്രിയ ചെയ്യണമെന്നു ഉറച്ചുകൊണ്ട് കണ്ണകി സ്വന്തം ഇടത്തെ മുല ഞെരിച്ചുവലിച്ചു പൊട്ടിച്ചൊരേറും കൊടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/389&oldid=164994" എന്ന താളിൽനിന്ന് ശേഖരിച്ചത്