താൾ:Mangalodhayam book-4 1911.pdf/387

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തഭാവം കണ്ടിട്ടു കണ്ണകി അതിന്റെ കാരണം ചോദിച്ചു. കയ്യിലുള്ള പണമെല്ലാം ധൂർത്തടിച്ചു കളഞ്ഞ് ഭക്ഷാംദേഹിയായി നടക്കേണ്ടിവന്നിരുതിനെ പറ്റയാണ് വ്യസനിക്കുന്നതെന്നു കോവലൻ പറഞ്ഞു. ദാസിപ്പെണ്ണിന്നു കൊടുപ്പാൻ കയ്യിലൊരു കാശുമില്ലാഞ്ഞിട്ടാണ് ഇങ്ങിലെ തൂങ്ങിപ്പിടിച്ചിരിക്കുന്നതെന്ന്ഓർത്തു കണ്ണകി സ്വന്തം കാൽചിലമ്പെടുത്തുകൊടുത്ത് ഇഷ്ടാപോലെ കൈക്കൊള്ളുന്നനുവദിച്ചു. അപ്പോൾ കോവന്നൊരാശ്വാസം തോന്നി. ആകാൽചിലമ്പുവിറ്റുകിട്ടുന്ന പണംകൊണ്ടു വ്യാപാരം ചെയ്തു പണം സമ്പാദിക്കണം ഒരിക്കൽ വലിയ നിലയിൽ കഴിഞ്ഞുകൂടിയഇദ്ദിക്കൽ ഈ മോശസ്ഥിതിയോടുകൂടി ഇരിക്കുന്നതിന്നു ഒരു സങ്കോചമുള്ളതിനാൽ നാടുവിട്ടു വല്ലേടത്തും പോകണം ഇതിന്നൊക്കെകണ്ണകി ഒരുമിച്ചുവേണം താനും ഇതായിരുന്നു അപ്പോൾ കോവലൻ വിചാരിച്ചത് ആ വിചാരം കണ്ണകിയോടു പറഞ്ഞപ്പോൾ, വീടുവിട്ടു പുറത്തിറങ്ങിയിട്ടില്ലാത്താവളാണെങ്കിലും, ആസ്ത്രീപൂർണ്ണമായി സമ്മതിച്ചു. കോവലന്റെയും കണ്ണകിയുടെയും പിതാക്കൾ വലിയസ്വത്തുകാരാണ് കവേരിപൂംപട്ടണത്തിൽ ലക്ഷ്മിദേവി വിട്ടുപിരിയാതെ താമസിച്ചതു തന്നെ അവരുടെ പരിശ്രമശീലത്തിന്റെ ഫലമാണെന്നു പറഞ്ഞാൽ നന്നെ അതിശയോക്തിയാവുകയില്ല. കോവലന്നു നല്ല നിലയിൽ കഴിഞ്ഞുകൂടത്തക്ക സ്വത്തു പിന്നേയും വെച്ചുകൊടുക്കുന്നതിന്നു അവർ ഒരുക്കമായിരുന്നു. അയാൾ ചീത്തനടപ്പെല്ലാം വിട്ടുകളയുക മാത്രമേ വേണ്ടതുള്ളു. എന്നാൽ കോവലൻ മറ്റൊരു പ്രകാരത്തിലാണ് പ്രവർത്തിച്ചത്. അയാൾ സ്വഭാവേന ദൂർന്നടപ്പുകാരനല്ല. ദുഷ്ടസംസർഗ്ഗംകൊണ്ട് ഇങ്ങിനെ ഒരാപത്തിൽ പെട്ടുവെന്നു മാത്രമേയുള്ളു. ഇപ്പോൾ മനസ്സിന്നു നല്ല പശ്ചാത്താപം വന്നുകഴിഞ്ഞിരിക്കുന്നതിനാൽ അയാൾ സ്വയമേവ പണം സമ്പാദിപ്പാൻ തീർച്ചയാക്കി. അങ്ങിനെ അയാൾ ഒരു ദിവസം രാത്രി ഭര്യയേയും വിളിച്ച് ഒളിച്ചു ചാടിപ്പോയി. അവർ രാത്രി നടന്നു നന്നെ കഴങ്ങി നേരം വെളിച്ചായപ്പോൾ അവർ കൌന്തി അടികൾ എന്നു പേരായ ഒരു ബുദ്ധഭിക്ഷൂണിയെ കണ്ടുമുട്ടി പിന്നെ പാണ്ഡ്യരാജ്യത്തിന്റെ തലസ്ഥാമായ മധൂരാപൂരി വരെ ആ സന്യാസിനി തുണയായിട്ടുണ്ടായിരുന്നു. അവർ മുവ്വുരുകൂടി യാത്ര തുടന്ന് ഉരയൂരെന്നൊരു സ്ഥലത്തെത്തിയപ്പോൾ കോവലനേയും കണ്ണകിയേയും തിരിച്ചു കൊണ്ടുപോകുന്നതിന്ന് അവരുടെ പിതാക്കളയച്ചിരുന്ന ഒരു ഭൃത്യൻ അവരെ കണ്ടുമുട്ടി വിവരം പറഞ്ഞു. എന്നാൽ അവർ നിശ്ചയത്തിൽ നിന്നിളകിയില്ല. തിരിച്ചുപോരുന്നതിന്നു മനസ്സില്ലെന്നു അച്ഛനമ്മമാർക്കുള്ള തങ്ങളുടെ വന്ദനത്തെ അറിയിക്കണമെന്നു പറഞ്ഞു ദൂതനെ പിന്തിരിപ്പിച്ചു. അവർ പിന്നേയും പല കാടുകളും പൊട്ട വഴികളും കടന്നുപോയി കണ്ണകിയുടെ ഇളന്തളിരൊത്ത കാലടികൾ ഇടറിപ്പോയി . അങ്ങിനെ ഒടുക്കം വൈഗൈനദീതീരത്തെത്തി. അന്ന് അവർ മൂന്നാളും കൂടി മധുരക്കോട്ടയുടെ പുറത്തൊരു ബ്രാപ്മണാഗ്രഹാരത്തിൽ താമസിച്ചു. പിറ്റേന്നു രാവിലെ ബുദ്ധസന്യാസിനി നഗരത്തിൽ അന്വേഷിച്ചുപിടിച്ച് ഒരു സ്ഥല ശട്ടം കെട്ടി. ആ സ്ഥലം മതാരി എന്നു പേരായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/387&oldid=164992" എന്ന താളിൽനിന്ന് ശേഖരിച്ചത്