താൾ:Mangalodhayam book-4 1911.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനുഗമിപ്പാനായി 'ഹരകിരി' കഴച്ചതിൽ ആശ്ചര്യപെടവാനില്ല. ഇദ്ദേഹത്തിന്റെ പ്രവൃത്തിയെ ശ്ലാകിച്ചുകൊണ്ടാണ് ഇപ്പോൾ ലോകമൊക്കെയിരിക്കുന്നത്. കേരളത്തിൽ പണ്ട് 'ചാവാർവൃതം' എടുക്കുന്നവരുണ്ടായിരുന്നുവെന്നം നമുക്കറിയാം. ഇപ്പോൾ ഭടന്മാർ ആവിശ്യമില്ലാത്തതുകൊണ്ടും യോദ്ധാക്കന്മാരായിരുന്ന കേരളീയര് പൂർവ്വസ്മരണവിട്ടും കാലഗതിയാൽ പൂർവ്വനടപടികളെ അനുഗമിപ്പാൻ തരമ്മില്ലാതെവന്നതുകൊണ്ടും മുമ്പുണ്ടായിരുന്ന സമ്പ്രദായങ്ങൾ നിർത്തൽ ചെയ്തിട്ടുണ്ടെങ്കിൽ ആയതു പരിഷ്ക്രതാശയതകൊണ്ടല്ല നിശ്ചയം. നാം 'ആത്മഹത്യ'എന്നുപറയുന്നതിന്നു ജാപ്പാനിൽ 'ഹരകിരി' എന്നുപറയുന്നു. പക്ഷെ ജാപ്പാൻകാർ 'ഹരകിരി' ഒരു നിഷ്കാമകർമ്മമാണെന്നു പറയുമായിരിക്കാം.

                                                                                                         എം. ആർ. കേ. സി.

ചരിത്രം , ജോതിഷ്യം , രസതന്ത്രം , കണക്കുശാസ്ത്രം , തർക്കശാസ്ത്രം , നിയമശാസ്ത്രം , വൈധ്യശാസ്ത്രം മുതലായ വിഷയങ്ങളിൽ ചിലതിലെങ്കിലും ഒന്നുകിൽ മുപ്പത്തറോ , അല്ലങ്കിൽ പതിനെട്ടൊ , ചുരുങ്ങിയത് ഒമ്പതൊ വർഷകാലത്തോളം പരിശീലിച്ചതിനുശേഷം മാത്രം ഒരു വിദ്യാർത്ഥി ഗുരുധക്ഷിണചെയ്ത് ഗുരുവുമായി യാത്രപറഞ്ഞ് പിരിയുന്നു. പ്രാചീനകാലങ്ങളിലെ അഗ്ഘാപകന്മാർക്കു ധനസമ്പാധനമായിരുന്നില്ല. ആചാര്യസ്ഥാനം കയ്യേൽക്കുന്നതിൽ ഉണ്ടായ പ്രധാനമായ ഉദ്ദേശം. യൂറോപ്പിലെ അദ്ധാപകൻമാരിൽ , എല്ലാവരും ഇല്ലെങ്കെലും മിക്കവരും ഗുവരുനാഥന്മാരാകുവാൻ തീർച്ചയാക്കിയത് ധനംസമ്പാതിക്കുവാൻ വേണ്ടിയായിരുന്നു. യൂറോപ്പിലെ സോഫ്സട്സിനോടുപമിക്കത്തക്ക അദ്ധ്യാപകന്മാർ ഇന്ത്യയിൽ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നില്ല. പ്രാപ്തിയുള്ളവരും യോഗ്യന്മാരുമായ ദുർല്ലഭം ചില ശിഷ്യന്മാരോടു ഗുരുദക്ഷിണയായി ഇന്നതുചെയ്യണമെന്നു ചില ഗുരുക്കന്മാർ പാഞ്ഞിട്ടുള്ളതായി കാണുന്നുണ്ടങ്കിലും അതുസാധാരണയായി നടപ്പുണ്ടായിരുന്ന ഒരു സംഗതിയല്ല. യൂറോപ്പിൽ വളരെക്കാലത്തേക്ക് പ്രാബല്യത്തോടുകൂടിയിരുന്ന സോഫ്ടിന്റെംജീവിദ്ദേശം വിദ്യഭ്യസിക്കുകയും അതുവഴിയായി ഉപജീവനത്തിനു​​വേണ്ടി സാധനങ്ങൾ സമ്പാതിക്കുകയും ആയിരുന്നു. ഇന്ത്യയിലെ ഗുരുക്കന്മാർ എത്രതന്നെ ദരിദ്രന്മാരായിരുന്നാലും ഉപജീവനത്തിനായി ധനസഹായം ചെയ്യുവാൻ ശിഷ്യഗണത്തോടാവിഷ്യപ്പെട്ടിട്ടുള്ളതായിഅരിയ്യുന്നില്ല ശിഷ്യന്മാർ ഗുരുവുമൊരുമി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/380&oldid=164985" എന്ന താളിൽനിന്ന് ശേഖരിച്ചത്