താൾ:Mangalodhayam book-4 1911.pdf/379

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാരമ്പര്യമായി അനുഷ്ഠിച്ചുപോരുന്ന പ്രാർത്തനമാർഗങ്ങളിൽ പ്രത്യേകം നിഷ്കർഷ വെച്ചാണ് ചെയ്യാറുള്ളത് . ജാപ്പാൻ ചക്രവർത്തിയുടെ (മിക്കഡോവിന്റെ) ആഞ്ജപ്രകാരം ഒരുവൻ ഹരകിരി ചെയ്യുന്നതായാൽ ആയതു മരണശിക്ഷയ്കു മാനനീയമായ പക്ഷാന്തമായിത്തീരും. ഈദയാനനീതിപ്രഭുക്കന്മാരായവരുടെ നേരെമാത്രമേ ചക്രവർത്തി കാണിക്കാറുള്ളു. ചെരുപ്പം മുതലേക്കുഎല്ലാറ്റിലും മേലെയായിമാനത്തെ കരുതിപ്പോരുന്ന ക്ഷത്രയന്മാർ തങ്ങളുടെ പേരിൽ കൊണ്ടുവന്നിട്ടുള്ള ആക്ഷേപങ്ങൾ വാസ്തവമല്ലെന്നു തെളിയിപ്പാനായും ഇതൊന്നുമല്ലെകമരിച്ച ഗുരുദ്ദതനിലുള്ള ദക്തിയെ പ്രദർശിപ്പിപ്പാനായും ഹരകിരി കർമ്മംചെയ്യാറുമണ്ട മുൻകാലങ്ങളിൽ ഹരകിരി ചെയ്യാൻ ഒരുങ്ങിയ ക്ഷത്രിയൻ തന്റെ സ്ഥാനത്തിന്നൊത്ത ഉടുപ്പുകൾ ധരിച്ച് ഒരുമണ്ഡപത്തിന്മേൽ രക്തവസ്ത്രംവിരിച്ച് ഭര്യസഹിതവായി ഇരിക്കും. സ്നേഹിതൻമാരും മറ്റു വേണ്ടപ്പെട്ടവരും ചറ്റും നിൽക്കുന്നുണ്ടായിരിക്കും പിന്നെ പ്രാത്ഥനായായി. തദനാന്തരം മുട്ടുരണ്ടും ഊന്നിയിരുന്നത് (ക്ഷത്രീയൻ മരിച്ചു വീഴുമ്പൾ എപ്പോഴും മൻബാഗത്തേയ്ക്കു ചരിഞ്ഞു വീഴണമെന്നനിശ്ചയത്തെ നിലനിർത്തുവാൻ) വയറ്റിൽ മർമ്മസ്ഥാനത്തു കട്ടാരംകൊണ്ടു വാൾകൊണ്ടോ കുത്തുന്നു. ഈ കർമ്മം പര്യവസാനിക്കുന്നതു ഭാര്യ വാളുകൊണ്ടു കഴുത്തിൽ വെട്ടി ആത്മഹത്യചെയ്യുന്നതോടുകൂടിയാണ്. ഈ കർമ്മത്തിന്നുള്ള എല്ലാചടങ്ങകളും വാൾ പിടിക്കേണ്ടതും വെട്ടേണ്ടതുമായ സമ്പ്രാതായംകൂടി പാരമ്പര്യമായി അനുഷ്ടിച്ചുപോരുന്ന നിയമങ്ങൾക്കനുസരിച്ചാണ്. ആലോചനശക്തിയുടെ ഉത്ഭവം വയറ്റിൽ യാതൊരുകാപട്യവുമില്ലെന്നു വെട്ടിപിളർന്നു കാണിച്ചുകൊടുക്കുന്നുവെന്നാണ്സങ്കല്പം. പൌരാണികമായ ജാത്യയാചരങ്ങളിലും സമുദായ നടപടികളിലും ഇപ്പോൾപല മാറ്റങ്ങളും ജാപ്പാനിൽ വന്നകൂട്ടത്തിൽ 'ഹരകിരി' സമ്പ്രതായം തന്നെ ചുരുങ്ങിയിട്ടുണ്ടെന്നുമാത്രമല്ല. അതിന്നുള്ള ചടങ്ങുകളും വളരെ ചുരുക്കിയിട്ടണ്ട്. എന്നാൽ ആയുധങ്ങൾ സ്വദേഹത്തിൽ പ്രയോകിപ്പാൻ തങ്ങളുടെ കുട്ടികളെ ജാപ്പാനിലെ മാതാപിതാക്കന്മാർ പഠിപ്പിപ്പാൻ എന്താണൊ കാരണം ആ കാരണം ഇന്നും ജാപ്പാനിൽ നശിച്ചിട്ടില്ല. 1892-ൽ ഒരുസൈന്യനായകൻ തന്റെപൂർവ്വന്മാരെ സംസ്കരിച്ചദിക്കിൽചെന്ന് 'ജാപ്പാൻകാരുടെ നയത്തിലുള്ള അലസത' കാരണംപറഞ്ഞഹരകിരി കഴിച്ചിട്ടുണ്ടായിരുന്ന. റഷ്യാ ജാപ്പാൻ യുദ്ധകാലത്ത് ഒരു ജാപ്പാൻകപ്പിത്താൻ റഷ്യക്കാർ തന്റെ കപ്പൽ പിടിച്ചുവെന്നുകാണുകയും അപ്പോൾ തന്നെ മാനഭിക്ഷക്കയി 'ഹരകിരി' കഴിക്കുകയുമാണ്ചെയ്തത്. കുറച്ചുകാലംമുമ്പ് ചക്രവർത്തി കയറിയ തീവണ്ടി തന്റെ സ്റ്റേഷനിൽ അകാരണമായി അല്പം താമസിപ്പിപ്പാൻ ഇടയായതിൽ പശ്ചാത്താപത്തോടുകൂടി ഒരുസ്റ്റേഷൻമാസ്റ്റർ 'ഹരകിരി' കഴിച്ചുവെന്നു കേട്ടിട്ടുണ്ട്. ഈ സംഗതികളാൽ ശ്രുതിപ്പെട്ട സൈന്യനായകനായ ജനറൽനോഗി ഇപ്പോൾ തന്റെ ചക്രവർത്തിയെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/379&oldid=164984" എന്ന താളിൽനിന്ന് ശേഖരിച്ചത്