താൾ:Mangalodhayam book-4 1911.pdf/378

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രാചീനകാലങ്ങളിൽഅനുഷ്ടിച്ചുപോന്നിരുന്ന ചിലകർമ്മങ്ങൾ ആധുനികകാലങ്ങളിൽ നിയതവൃത്തികളായ പരിഷ്കൃതാശയന്മർകൂടിആദരണീയമല്ലെന്നനിലയിൽ ത്യതിച്ചു നടക്കുന്നു. രാജ്യഭരണാധികാരികൾ തന്നെ ആ വക ചിലനടപടികളെ നിർത്തൽചെയ്വാൻ പ്രത്യേകനിയമങ്ങൾ ഉണ്ടാക്കുന്നു.ഉടന്തടി മുതലായ ചില കർമ്മങ്ങൾ എത്രയും ഭയാനകമാണെന്നുകരുതിപ്പോരുന്നു. എങ്കിലും പൌരസ്ത്യന്മാരുടെ കൂട്ടത്തിൽ എല്ലാ നിലയിലും ഇപ്പോൾ പ്രഥമസ്ഥാനം വഹിക്കുന്ന ജപ്പാൻകാരുടെ ഇടയിൽ ഇപ്പോഴും പ്രാരാചീനാചാരങ്ങളിൽ ചിലത് ഭക്തിയോടെ അനുഷ്ഠിക്കുന്ന പതിവുണ്ടെന്നു കാണുന്നതിൽ പലർക്കും ആശ്ചര്യം തോന്നുവാനിടയുണ്ട്. ഇതിനിടെ പരലോകപ്രാപ്തനയ ജാപ്പാൻ ചക്രവർത്തി മുഝുഹിതോവിന്റെ ശവസംസ്ക്കാരദിനം എത്ര ജപ്പാൻകാരാണ് ഹരകിരി എന്ന വ്രതം അനഷ്ടിച്ച് ആത്മഹത്യചെയ്തത്? ജാപ്പാൻകാരായ ഭടന്മാരുടെ ഇടയിൽ ധീരതകൊണ്ടും ബുദ്ധിശക്തികൊണ്ടും അദ്വിതീയനായ ജനറൽ നോഗി (റഷ്യ ജപ്പാൻ യുദ്ധത്തിൽ പോർട്ട് ആർത്തർ എന്നകോട്ട ഘോരയുദ്ധംചെയ്തു പിടിച്ചടക്കിയയോദ്ധാവ്) തന്നെ ഈഹരകിരി എന്ന കർമ്മം അനുഷ്ഠിച്ചുവെന്നു കേൾക്കുമ്പോൾ ആർക്കാണ് വിസ്മയം തോന്നാതിരിക്കുന്നത്? ജപ്പാൻ രാജ്യക്കാർക്കുണ്ടായിട്ടുള്ള സർവ്വൈശ്വര്യങ്ങൾക്കും കാരണഭ്രതനായ ചക്രവർത്തിയുടെ ശവസംസ്കാരദിവസം ജനറൽനോഗിയും ഭാര്യയുംഹരകിരി എന്ന സമ്പ്രദായത്തിൽ ആത്മഹത്യ ചെയ്ത്, ഇഹലോകത്തു തങ്ങളുടെ ചക്രവർത്തിക്ക് തങ്ങൾ എങ്ങിനെ സഹായമായി ചേർന്നരിക്കുന്നു. ജപ്പാനിൽ മാറുപലരും ഈ ക്രിയ നടത്തിയതായും ചിലരെ പൊല്ലീസ്സുകാർ മുടക്കിയതായും കാണുന്നു. അമേരിക്കയിൽ ഒരിടത്തുള്ള ജാപ്പാൻകാർ സഭകൂടിനറുക്കിട്ടെടുത്ത് ഒരുവനെ ഹരകിരി ചെയ്വാൻ തെരെഞ്ഞെടുക്കുംമുമ്പായി പൊല്ലീസ്സകാർ വിവരം അറിഞ്ഞ്മുക്കിയിരുന്നു. ഈ സംഭവങ്ങളൊക്കെ ഒന്നുരണ്ടാഴ്ച്യ്ക്കു മുമ്പ് ജാപ്പാൻ ചക്രവർത്തിയുടെ ശവസംസ്കാരകർമ്മം നടന്ന ദിവസം ഉണ്ടായ കഥകളാണ്. ഹരകിരി എന്ന ഈ കർമ്മം, ജാപ്പാനിൽ വളരെ പൌരാണികകാലമായിതന്നെ അനുവദിച്ചിരുന്ന ഒരു അസാധാരണാവകാശമാണ്. ജാപ്പാനിലെ ക്ഷത്രിയന്മാർ (സാമുരെ) ചിലപ്പോൾ ഒരു കർത്തവ്യകർമ്മമാണെന്ന നിലയിലും ഹരകിരി ചെയ്തുവരാറുണ്ട്. ഈ കർമ്മം കർത്തവ്യമെന്നുനിലയിലും ആത്മതൃപ്തി പൂർവമായും രണ്ടു തരമായിട്ടാണ്ചെയ്യുന്നത്; എന്നാൽ ഈ രണ്ടു തരത്തിലും, ഈ പവിത്രകർമ്മം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/378&oldid=164983" എന്ന താളിൽനിന്ന് ശേഖരിച്ചത്