താൾ:Mangalodhayam book-4 1911.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുരിന്നുവേദാദികളെ അഗീകരിക്കുന്നില്ല. അതുകൊണ്ടു ഈ അവിദ്യയെ ആരും പഠിക്കരുത്. ഇതിൽനിന്ന് ബൃഹസ്പതിയാണു വാസ്തികമതം പ്രവർത്തിപ്പിച്ചതെന്നു വ്യക്തമാകുന്നുണ്ടല്ലൊ. ഇനി മറ്റൊരു പ്രകാരത്തിലും ആ ഉപനിഷത്തിൽത്തന്നെ ഈമതത്തിന്റെ ആവിർഭാവത്തെപ്പറഞ്ഞുകാണുന്നു പണ്ടൊരിക്കൽ ദേവാസുരന്മാർ ആത്മതത്ത്വത്തെ അറിവാനായിക്കൊണ്ട് ബ്രപ്മദേവന്റെ മുമ്പിൽച്ചെന്ന് അപേഷിച്ചു. ബ്രപ്മാവാകട്ടെ അസുരന്മാർ കുറേ ഉത്താനബുദ്ധികളാണെന്നു വിചാരിച്ച്, ദേവൻമാർക്കുപദേശിച്ച ആത്മതത്ത്വത്തിനു വിപരീതമായിട്ട് അസുരന്മാർക്കുപദേശിച്ച. ഈ അസുരന്മാർക്കുപദേശിച്ചതു നാസ്തികമതമായിരുന്നു. ഈപക്ഷപ്രകാരം ബൃഹസ്പതിക്കു പകരം നിലക്കുന്നതു ബ്രപ്മാവാണെന്നു വരുന്നു. ഛന്ദോഗ്യോപനിഷത്തിലും അസുരന്മാർ നാസ്തികമതം സ്വീകരിച്ചതായിപ്രസ്താവിച്ചിട്ടുണ്ട്. അതിൽ ഉപദേഷ്ടാവായിപ്പറഞ്ഞിക്കുന്നത് പ്രജാപതിയാണ്. പ്രജാപതി, വെള്ളത്തിൽ മുഖംപ്രതിബിംഹിച്ചുകാണുന്നതു അസുരന്മാർക്കുകാണിച്ചുകൊടുത്തിട്ട് അതാണ് ആത്മാവെന്ന് ഉപദേഷിച്ചുവെന്നും, അവർ അതുവിസ്വസിച്ച് കാണുന്നതൊക്കെയും ഉള്ളത് എന്നുവിശ്വസിച്ച് തനതുരുപമായ ശാസ്ത്രം നടപ്പിൽവരുത്തി എന്നും അതിൽപ്പറഞ്ഞുകാണുന്നു. ഈ രണ്ടുപനിഷത്തുകളേയും താരതമ്യപ്പെടുത്തി നിരൂപണംചെയ്തിട്ടുള്ള മാക്സ്മ്യൂളർ ഇങ്ങിനെ അഭിപ്രായപ്പെടുന്നു പ്രജാപതിയെപോലെ വലിയ പദവിയിലിരിക്കന്ന ഒരു ദേവൻ അസുരന്മാരെത്തന്നെയും കല്പിച്ചുകൂട്ടിച്ചതിക്കുന്നത് അനുചിതമാണെന്നു വിചാരിച്ചിട്ടായിരിക്കണം അർവാചീനമായ മൈത്ര്യൂപനിഷത്തിൽ പ്രജാപതിയുടെസ്ഥാനം ബൃഹസ്പതിക്കു കൊടുത്തിരിക്കുന്നത് മാക്സമ്യൂളരുടെ ഈ അനുമാനം ശരിത്തന്നെ. എന്നാൽപ്രജാപതിക്കും ബൃഹസ്പതിക്കുംതമ്മിൽപ്രമാണ്യത്തെസ്സംബന്ധിച്ച് വളരെ അനേതരമുണ്ടെങ്കിലും ദേവാചാര്യൻ എന്ന നിലവിചാരിക്കുമ്പോൾ ഈ അവിദ്യയെ ഉപദേശിച്ചത് അദ്ദേഹത്തിന്നും അനുചിതമായിത്തോന്നുന്നു. അതുകൊണ്ട്, നാസ്തികമതോപദേഷ്ടാവ് ദേവാചര്യനായ ബൃഹസ്പതിയല്ലെന്നു വിചാരിക്കുന്നതാണ് യുക്തമായിട്ടള്ളത്. അങ്ങിനെ വിചാരിക്കുന്നതിന്നു ന്യയവും ഉണ്ട്. എന്തെന്നാൽ, ബൃഹസ്പതി എന്നുപേരായിട്ട് അനേകം ആചാര്യന്മാരെ പ്രാചീനഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്. അവരിൽചിലർ കപടവിദ്യയും വിദഗ്ദ്ധന്മാരുമാണ്. വഞ്ചനശാസ്ത്രത്തിന്റെ പ്രാണേതാവായി ഒരു ബൃഹസ്പതിയെ മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നു. ഈ വിദ്വനാണ് നാസ്തികമതോപദേഷ്ട്ടാവായ ബൃഹസ്പതി എന്നു വരരുതേ ഋഗ്വേതത്തിൽ ത്തന്നെ ബൃഹസ്പതി എന്ന പേരിൽ രണ്ടുമഹർഷിമാർ ഉണ്ട്. അതിൽ ഒരാൾക്ക് ലൌക്യൻ എന്നും പേരുണ്ട്. ഈ ലൌക്യബൃഹസ്പതിക്കു നാസ്തികമതകർത്തൃത്വം കല്പിക്കുന്നതിന്നും വിരോധമില്ല. എന്നാൽ ലോകായതൻ എന്നു പ്രസിദ്ധനായ നാസ്തികന്റെ പേരിന്നു യോചിച്ചിരിക്കുകയുംചെയ്യും ഇനി ചാർവകൻ എന്നു മുതലായ നാസ്തികപര്യായങ്ങളെപ്പറ്റിയും മാറും പ്രസ്താവിക്കേണ്ടതുണ്ട്. അത് ഇനി ഒരവസരത്തിൽ നിരൂപണം ചെയ്യാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/377&oldid=164982" എന്ന താളിൽനിന്ന് ശേഖരിച്ചത്