താൾ:Mangalodhayam book-4 1911.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൂജിച്ചിരുന്നു ഇങ്ങിനെ നോക്കുന്നതായൽ യൂറോപ്പ് ആസ്യ ആഫ്രിക്ക അമേരിക്ക എന്നി നാലു വനുകരളിലും സർപ്പാരാധനക്ക് ധാരാളം പ്രചാരം ഉണ്ടായിരുന്നു എന്ന് കാണാം. ആദ്യകാലത് മഹമ്മദന്മാർ പാമ്പുകടി ഏല്കതിരിക്കുന്നതിന്നു അവയുടെ ഊരിപ്പോയ ഉറകൾ കോണ്ടി അവരുടെ വിശുദ്ധവേദപുസ്തകമായ കൊറാൻ പൊതിഞ്ഞുകെട്ടാറുണ്ടത്രെ. ഡഹോമിയിൽ പാമ്പുകളെ കൊല്ലുന്നവർ മരണശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നു.

                                                     ഇന്ത്യയിൽ ഇന്നും നിലനിന്നു പരുന്ന ചില സ്ഥലപ്പേരുകൾ ഇന്ത്യക്കാരുടെ ഇടയിൽ സർപ്പാരാധനക്ക് എത്രമാത്രം പ്രചാരമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിന്നു വലുതായ ലക്ഷ്യങ്ങൾ ആണ് തിരുവിതാംകൂറിലെ നാഗർകോവിൽ മൈസൂരിലെ നാഗമംഗലം മ്പോമ്പായി സംസ്ഥാനത്തെ നാഗോൽന ആസ്സാമിലെ നാഗമല  ഐക്യരാജ്യങ്ങളിലെ നാഗർക്കസ്സ പഞ്ചാബിലെ നാഗർക്കോട്ട് ബങ്കാളിലെ നാഗർപുഴ മദ്ധ്യഇന്ത്യയിലെ നാഗപുരം ഈ പേരുകൾ ഒരു കാലത്ത് ഈ പ്രദേശങ്ങളിൽ  അധിവസിച്ചിരുന്നവർ നാഗങ്ങളെ പൂജിച്ചിരുന്നു എന്നുളള പരമാത്ഥത്തെ വെളിപ്പെടുത്തൂന്നു. നാഗങ്ങളെ കുറിച്ചും നാഗരാജാക്കന്മരെക്കുറിച്ചും പല ഐതിഹ്യങ്ങളും മലയാളത്തിൽപോലും ഇന്നു ഉണ്ടല്ലോ. ഇപ്പോഴത്തെ ആരാധനകൾക്കും വിശ്വാസങ്ങൾക്കും കുറെ വ്യത്യാസമുണ്ട്.  യഥാത്ഥർസപർം ഉപദ്രവിക്കപ്പെട്ട ലല്ലാതെ അളവിട്ട് അധികം പുറത്തൂ പോകയില്ലെന്നും അതം എപ്പോഴം അദ്രശ്യവും അമൂല്യവും ആയ ഒരു നിധി കാത്തൂകൊണ്ടിരിക്കയാണെന്നും വിശ്വസിക്കപ്പെടുന്നു പഴയ ആളുകളും താഴന്ന ജാതിക്കാരും പാമ്പുകൾക്കു ദിവ്യശക്തി ഉണ്ടെന്ന് ഇന്നു നാം ഉപദ്രവിക്കുന്നതിന്നു വളരെ മടിക്കുന്നു.വല്ലവരും അറിയാതെ ഒരു സർപ്പത്തെ കൊന്നാൽ ശവദാഹം മുതലായി കേവലാ മനുഷ്യർക്കുമാത്രം പതിവുളള ബഹുമാനങ്ങൾ പാമ്പുകൾക്കും ചെയ്യപ്പെടുന്നു.
   
                            പമ്പുമേക്കാട്ടു നമ്പൂതിരിമാർക്കു സർപ്പങ്ങളുടെ മേൽ ഉണ്ടായിരുന്ന അധികാരങ്ങളും അവരോടു മാത്രം സർപ്പങ്ങൾക്കുളള ഇണക്കവും വണക്കവും അതു സംജ്വന്ധിച്ചിടുളള അനേകം കഥകളും നമുക്കെല്ലാവർക്കും ക്കേട്ടുകേളി ഉണ്ട. എന്നാൽ മേക്കാട്ടുണ്ടായിരുന്നതുപോലെത്തന്നെ സർപ്പങ്ങൾ കറച്ചുകൂടി ഇവിടെ ഒരു ചരിത്രപുസ്തകത്തിൽ നിന്നു വായിക്കുവാൻ ഇടയായി. ക്രിസ്താബ്ദം രണ്ടാം ശതവർഷത്തിൽ നിരുപദ്രവികളായ ഉഗ്രസർപ്പങ്ങൾ സാസിഡോണിയം രാജ്യത്തൊക്കയും പ്രത്യേകിച്ച് പെല്ലാ എന്ന പട്ടണത്തിലും ധാരാളം ഉണ്ടായിരുന്നുവത്രെ. അവസാധാരണയായി മനുഷ്യഭനങ്ങളിൽ ചെന്ന് എലി പെരിച്ചാഴി മുതലായ ഉപദ്രവികളായ ജന്തുക്കളെ കടിച്ചുകൊന്ന് ആളുകളെ സഹായിക്കാറുണ്ട. കുട്ടികളോടുകൂടി കളിക്കുക, രാത്രിസമയങ്ങളിൽ ശയനമുറികളിലും മാറും ചെല്ലുക, തല്പങ്ങളിന്മേൽ കയറിക്കിടന്ന് ഉറങ്ങുക മുതലായി നമുക്കു വിശ്വസിക്കുവാൻ വളരെ പ്രയാമുളള പ്രവ്രത്തികൾ അവിടത്തെ പാമ്പുകൾ. യാഥഷ്ടം ചെയ്കിരുന്നുവത്രേ വിശ്വവിശ്രുതനും മഹാനും ആയ അലക്ഷന്തരുടെ അമ്മയായ ഒളിമ്പിയാസിനെ ഒരു ദിവസം ഒരു ഉഗ്രസർപ്പം ആലിംഗനം ചെയ്യുന്നത് അവളുടെ ഭർത്താവും അലക്ഷന്തരുടെ അച്ഛനു ആയ ഫിലിപ്പ് കണ്ടതായം ദൈവം സർപ്പവേഷം ധരിച്ച് തന്റെ പ്രേമഭജനത്തെ ഭാഗ്യവതിയാക്കിയതാണെന്നു വിശ്വസിച്ച് സമാധാനിച്ച് സന്തോഷിച്ചതായും ചരിത്രപുസ്തകങ്ങളിൽ കാണന്നു എജിപ്തിൽ തിബ്സ് എന്ന പടണത്തിലും ഇപ്രകാരം ഉണ്ടായിരുന്നു എന്ന് ഹെർഡോട്ടസ്സ് [Herdotus] എന്ന ചരിത്രകാരൻ പറയുന്നു.
 

നല്ല സർപ്പങ്ങളുടെ ഭഗീരഥപ്രയത്തിന്നു കൊണ്ടാണ് സാണിക്യക്കല്ല് ഉണ്ടാകുന്നതൊന്നു വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ട. വലിയ ഒരു നിധിയിന്മേൽ ഒരു സർപ്പം അനവരതം ഊതുന്നു എന്നും എത്രയോ കാലംകൊണ്ട് ആ നിധി ചെറുതായി വിലമിക്കപ്പെടുവാൻ വയ്യാത്ത ഒരു രത്നമായിത്തീരുന്നു എന്നു ആണ് പൊതുജനബോധം പിന്നീടു ആ കല്ലും കൊത്തിക്കൊണ്ട് ആ പാമ്പു പറക്കുന്നുവത്രെ.ആഹാരമില്ലാതെ അശ്രാന്തം ഉച്ഛ്വസിക്കുന്നതുകൊണ്ടു സർപ്പത്തിന്റെ ശരീരം ലഘൂകരിക്കപ്പെടുമ്പോൾ ആതിന്നു പറക്കുന്നതു ക്ഷണസാദ്ധ്യമാകുമത്രെ പറക്കുന്ന പാമ്പുകളെ നമ്മുടെ നാട്ടിലെ പഴസക്കാർ മാത്രമേ സ്രഷ്ടിച്ചിട്ടുള്ള എന്നുള്ള എന്റെ ധാരണ ഇയ്യിടെ മാറിയിരിക്കുന്നു. യവനചരിത്രകാരനായ ഹെർഡ്പുോട്ടസ്സ് തന്നെ പറക്കുന്ന പാമ്പുകളെക്കുറിച്ച് ഒരു സ്ഥലത്ത് ഇപ്രകാരം പറഞ്ഞിരിക്കുന്നു. അറേബ്യയായിബ്രൂട്ടോ എന്ന പട്ടചണത്തിൽ അടുത്തു പറക്കുന്ന പാമ്പുക്കൾ ഉണ്ടൊന്നു കേട്ട് അവയെ കാണുവാൻ ഞാൻ അവിടെ ചെന്നിരുന്നു. വളരെ പാമ്പുകളടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/348&oldid=164978" എന്ന താളിൽനിന്ന് ശേഖരിച്ചത്