താൾ:Mangalodhayam book-4 1911.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം പ്പഴക്കത്തിലുംഉണ്ടായതാണ.മൃഗങ്ങളെദൈവങ്ങളാക്കിസങ്കല്പിച്ച്പൂജിച്ചുവന്നരാജ്യങ്ങളുടെഅദ്ധ്യക്ഷസ്ഥാനം'ഏജിപ്തു'രാജ്യ.ത്തിന്നാകുന്നു. രണ്ടാം സ്ഥാനം മാത്രമേ'ഇന്ത്യ'ക്കലഭിക്കുന്നുള്ളു.ഏജിപ്തിൽ ജീവനുള്ളവയെല്ലാം ദൈവങ്ങളായിരുന്നു. മുതലകൾ കുട്ടികളെ പിടിച്ചകൊണ്ടു പോവുക മുതലായ സങ്കടകാര്യങ്ങൾ,കുട്ടികൾക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നുള്ള അന്ധവിശ്വാസത്താൽ അവരുടെ മാതാപിതാക്കന്മാരെ ആനന്ദഭരിതരാക്കിചെയ്തു. കാള,പശു,പരന്തു,കുരങ്ങു മുതലായവയെല്ലാംഇപ്പോളുംഹിന്തുക്കൾക്ക് വിശേഷപ്പെട്ടവയാണല്ലോ. കാളകളെ പാർസികളുംപൂജിച്ചിരുന്നു.

              മനുഷ്യർ ഏതെങ്കിലും കാലത്തു സേവിച്ച് പൂജിച്ചിട്ടുള്ള ജീവജാലങ്ങളുടെ കൂട്ടത്തിൽ "സർപ്പങ്ങൾ"ആദ്യം മുതൽക്കു ഒരു പ്രധാനസ്ഥാനം അർഹിച്ചിട്ടുണ്ട്. “ചാൽഢിയൻസ്”;‍‍ “ഏജിപ്തുകാർ”, “യവനർ”, “റോമക്കാർ”, “ യൂധന്മാർ”, പാർസികൾ, ഇവരെല്ലാംസർപ്പങ്ങൾ പല ദിവ്യശരക്തികളും ഉളള ദൈവഭാഗങ്ങൾ എന്ന് സങ്കല്പിച്ച് പൂജിച്ച് പോന്നിരുന്നു. അ‌മേരിക്കയിലെആദ്യനിവാസികളുംസപ്പാരാധക്കാരായിരുന്നു എന്ന് തെളിയിക്കുന്ന ലക്ഷ്യങ്ങൾ ഇപ്പോഴും ഉണ്ട്,ആഫ്രിക്കയിൽ പല ദിക്കിലും സർപ്പപൂജ ഇപ്പോഴും നടപ്പുണ്ട്.ഇന്ത്യയിലെകാര്യംവിശേഷിച്ച്പറയേണ്ടതില്ലല്ലോ.
           ഇത്രവളരെ രാജ്യക്കാരുടെയും പ്രത്യേകാരാധനക്ക് വിഷീഭവിക്കത്തക്കവണ്ണം സർപ്പത്തിന്ന് വല്ലവിശേഷവും ഉണ്ടോഎന്ന്നോക്കാം.ജ്ഞാനത്തിൻറ ഉത്തമഅടയാളമായി സർപ്പത്തെ ചിലർ കരുതി വരുന്നു.നിശ്ശബ്ദമായുള്ള ധൃതഗതിയും,ഗതിയുടെ വക്രത്വവും മനുഷ്യഭവനങ്ങളുടെ അടുത്തുതന്നെ ധൈര്യസമേതമുളള അധിവിസവും കാഴ്ചക്ക് ഇണക്കമുളള ഒരു സാധുജിവിയെന്ന് നടിച്ചും കൊണ്ട  സ്വതേ  ഉളള ക്രൂരത കൈവിടാതിരിക്കുന്നതും പാമ്പുകടിയുടെ ക്രൂരവും ഭീതിജനകവും ആയ ഫലങ്ങളും എല്ലാം അന്ന്യജീവികളെ അപെക്ഷിച്ച് പാമ്പുകൾക്കു ഒരു അധികാരവലിപ്പമോ സഥാനയോഗ്യതയോ അധികം കല്പിക്കുന്നതിന്നു മതിയായ കാരണങ്ങൾ ആണെന്നതിന്നു സംശയമില്ല. മണ്ണിൽ ഇഴഞ്ഞുനടന്ന് പൊടി തിന്നുന്ന പാമ്പുകൾ മറവു ചെയ്യപ്പെട്ട ശവങ്ങളുടെ അഥവാ പിതൃക്കളുടെ പ്രാതിനിധ്യെം വഹിക്കുന്നവയാണെന്നു വിശ്വസിക്കുന്നവരുംഉണ്ട്.ചത്തമനുഷ്യർപാമ്പുകളായിത്തീരുമെന്നുയവനരുടെ " ഇടയിലും ഒരു ധാരണയുണ്ടായിരുന്ന.ജ്ഞാനത്തിന്ന,നിത്യതക്കുംകീർത്തിപ്പെട്ടിരുന്നപാമ്പ്'ആദിപാഴ്സികളുടെ'കൊടിയടയാളയിരുന്നു.ഇടക്കെല്ലാം പാമ്പുകൾ'ഉറ ഊരുന്ന' തോടുകൂടി അവർക്ക് വീണ്ടും യൗവനം സിദ്ധിക്കുന്നതിനാൽ പാമ്പുകൾക്ക നാശമില്ലെന്നായിരുന്നു വിശ്വസിച്ചിരുന്നത്.
                             തക്ഷകന്മാർ എന്നൊരു ജാതിക്കാർ ഇന്ത്യയിലേക്ക് വന്നതോടുകൂടി ആണ് സർപ്പാരാധനക്ക് ഇന്ത്യയിൽ പ്രചാരം സിദ്ധിച്ചത്. എന്നാൽ പുരാതന ആര്യന്മാരുടെ ആഗമനത്തിനു എത്രയോ മുമ്പുതന്നെ ഇന്ത്യയിൽഅധിവസിച്ചിരുന്നദ്രാവിഡാസർപ്പാരാധനക്കാരായിരുന്നു. തക്ഷകന്മാരുടെയഥാർത്ഥസ്ഥിതികളെപ്പറ്റിനമുക്കു അധികമൊന്നും അറിവില്ലഹിമാലയമഹാഗിരിക്കപ്പുറത്തുളള രാജ്യമായ "ടിബാറിലെ "ആളുകളും പാമ്പുകളെ 

സർപ്പാരാധന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/347&oldid=164977" എന്ന താളിൽനിന്ന് ശേഖരിച്ചത്