താൾ:Mangalodhayam book-4 1911.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

275 തെംകൈലാസനാഥോദയം സാധിക്കാതിരുന്നാൽ കൂടി അവയ്ക്കു സ്ഥായിയായിട്ടുള്ള രസം പോകുന്നതല്ല. എങ്കിലും സൌരനിബന്ധന ഗ്രഹമണ്ഢല ത്തിൽ ആകെപ്പാടെയും ഓരോ ഗ്രഹങ്ങളിലും പ്രത്യേകിച്ചും കാണുന്ന ആന്തരമായും ബാഹ്യമായും ഉള്ള വ്യത്യാസങ്ങളെയും യോജിപ്പുകളേയും പൂർണ്ണമായി വെളിപ്പെടുത്തുന്നതിന്നു ഈ മേല്പായപ്പെട്ട കണ്ടുപിടുത്തങ്ങൾ വളരെ ഉതകുന്നുണ്ട്. ഈ പരമാർത്ഥാ ആലോചിച്ചും കൊണ്ട് മേല്പറയപ്പെട്ട സംഗതികളെ സൂഷ്മതയോടെ പഠിക്കുന്നപായാൽ മാത്രമേ അവയുടെ പരമമായ രഹസ്യവും രസവും പൂർത്തിയായറിയാറാകയുള്ളു . നമ്മുടെ അറിവ് വർദ്ദിക്കുംതോറും ,അറിയപ്പെട്ടതു വളരെ കുറച്ചും ഇനിയും അറിവാനുള്ളത് എത്ര അപരിമിതവും ആണെന്നുള്ള ഓർമയും നമ്മിൽ വർദ്ദിക്കുന്നു. പണ്ഡിതാഗ്രേസരനായ ന്യൂട്ടൻ പറഞ്ഞ പ്രകാരം , 'ജ്ഞാന'മാകുന്ന വലിയ സമുദ്രം മുമ്പിൽ കിടക്കുന്നു. നാം അതിന്റെ വക്കത്ത് തൊണ്ടുകൾ പറുക്കി നടക്കുന്ന കുട്ടികളെപ്പോലെ ഉള്ളു. എങ്കിലും നമുക്കു സിദ്ദിച്ചിട്ടുള്ള അറിവിന്റെ മഹാത്മ്യത്തിന്നു കുറവു വരുന്നില്ല . അതിൽ നമുക്കുള്ള അഭിമാനത്തിന്നും രസത്തിനും ഭംഗവും വരുന്നില്ല. നേരെ മറിച്ച് അറിയുവാൻ സാധിച്ചതിൽ അഭിമാനത്തോടും അറിയപ്പെടേണ്ടുന്നവ അനേകമാണെന്നും ആയുസ്സ് ക്ലപ്തമാണെന്നും ഉള്ള ഓർമയോടുംകൂടി നാം ഇനിയും അശ്രാന്തം ജ്ഞാനസമ്പാദത്തിന്നു ശ്രമിക്കേണ്ടതാകുന്നു.

                                                                                                                                                                                                                                                                                                പുത്തേഴത്ത് രാമമേനോൻ 
                                             തെംകൈലാസനാഥോദയം
                                               പ്രബന്ധം  (തുടർച്ച)
                        ------------

ഭോഭോഗംഭീരധീരോദ്ദതസലീലനീധെ വാരിസംകോചജന്യം ഭൂഭാഗംയാചതെനിന്നോടുമുനീവൃഷഭോ ജാതിവൈരീനൃപാണം ആപാതിപ്പാൻമുനീനാമഭീമതമധുനാ- യജ്വനാമുദ്യതോഞാൻ വൈപുല്ല്യാനിഷ്ഫലംതെചെറുതൂബതചൂരു- ക്കേണമെന്നാലിദാനീം ഇത്ഥാവാക്കുകൾകേട്ടുശാപകലഹാ- ശാകീവെളിച്ചത്തുവാ- ന്നുത്സന്നൊഭഗവാൻ.....വരുണൊ- ദൃഷ്ട്വാമുനീനാംപ്രഭും ഉദ്യൽബ്രാഹ്മമഹൊവിമിശ്രവീജയ-

 ശ്രീദീപ്യമാനംതദാ

ചീത്തെവിസ്മയമാർന്നുസസമിതമണ-

      ഞ്ഞുചെമനോജ്ഞാംഗിരം.    

പുണ്യാംഭോധെമുനീനാംപരിവൃഢഭൂവന-

    സ്വാമിനാംത്വാദൃശാനാ-

മെന്നുംമര്യാദകൈവിട്ടൊരുവചനമുറ-

  കത്തുമോർത്താലയോഗ്യം
 എന്നാലുംകേളീദാനീം വിരവിലിദമനു
   ഷ്ടേയമെങ്കിൽ  ഭൂവൊമെ

ഖണ്ഡ-യജ്ഞായുധംശൂർപ്പമിതഴകിലെറി-

  ഞ്ഞുള്ള തെല്ലാംവിധേയം.

അപ്പോൾതഥേതിപരിഗൃഹൃകരേണശൂർപ്പ

കെല്പോടുയർത്തിയെറിയാൻതുനിയുംദശാ-യാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/322&oldid=164965" എന്ന താളിൽനിന്ന് ശേഖരിച്ചത്