താൾ:Mangalodhayam book-4 1911.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮ മംഗളോദയം

വ്യാപരങ്ങൾക്കു വിഷയമായിത്തീർന്നു. ഈ മാറ്റത്തിന്ന്  ഒരു പൂർണ്ണമായി പ്രകാശമോ അതിന്റെ വല്ല അംശമോ
അവശ്യം വേണ്ടതാണ് ഈ പ്രകാശം എങ്ങിനെയുണ്ടായി മുറിയിൽ പ്രത്യക്ഷത്തിൽ യാതൊന്നുമില്ല. നാം കണ്ട ഊതാ

നിറത്തിന്നു അപ്പുറം നമ്മുടെ കാഴ്ചയ്ക്ക് അതീതമായതും എന്നാൽ മേൽപ്പറഞ്ഞ ബാധിക്കുന്നതുമായ വേറെ ചില രശ്മിക ആ മുറിയിൽ ഉണ്ടെന്നല്ലയോ നാം ഇതുകൊണ്ടനുമിക്കേണ്ടത്. അതെ അങ്ങനെതന്നെ ഈ അപ്രത്യക്ഷ രശ്മികൾ രസതന്ത്രത്തിൽ പ്രസിദ്ധമാണ്. അർബുദം മുതലായ ത്വഗ്രോവങ്ങളെ ശമിപ്പിക്കുന്ന ഔഷധഗുണങ്ങളും ഈ രശ്മികൾക്കുതന്നെയാണുള്ളത്. പ്രകൃതിയുടെ വ്യാപാരങ്ങളിൽ പ്രാധാന്യമേറിയ ശക്തികളിലൊന്ന് ഈ രശ്മികൾ തന്നെ. ഇവ സസ്യങ്ങളു‌ടെ പച്ചിലകളിന്മേൽ വ്യാപരിച്ച് അവയിലള്ള ഇംഗാലാമ്ലത്തേയും ജലത്തേയും പഞ്ചസാരയും മറ്റുചില പോഷാകധ്രവ്യങ്ങയിത്തിരിക്കയും ഇങ്ങനെ മണ്ണിലും വായുവിലും ചൈതന്യമറ്റുകിടക്കുന്ന പഥാർത്ഥങ്ങളെ ഉപയുക്തങ്ങളായ ആഹാരസാധനങ്ങളായയി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.

ഏഴുവർണ്ണങ്ങളുള്ളതിൽ ഒടുവിലത്തേതായ ചുകപ്പുനിറത്തിന്നപ്പുറവും മേൽ വിവരിച്ച വിതത്തിൽചില രശ്മികൾ മറഞ്ഞു

കിടപ്പുണ്ട് ഈ വാസതവം ഒരു ഊഷ്മമാപിനിയുടെ സഹായത്താൽ നമുക്ക് പരീക്ഷിച്ചറിയാവുന്നതാണ്.

പ്രകാശം ഊഷ്മാവ് വിദ്യുച്ഛക്തി ഇവ മൂന്നും വീചിയുടെ അകലത്തിലും സ്പന്ദനങ്ഹളുടെ തോതിലും വ്യത്യാസപ്പെട്ടുള്ള അ

ന്തരീക്ഷചലനം മാത്രമാണല്ലോ. സ്പടികയന്ത്രത്തിന്റെ ശക്തിമാഹാത്മ്യത്താൽ വെള്ളനിറം ഒരു സപ്തവർണ്ണാകാരമായിപരിണമിച്ചതിൽ ഓരോഅറ്റത്തും നിൽക്കുന്ന ഊത ചുകപ്പ് എന്നീനിറങ്ങളുടെ വീചീ ദൂരം യഥാക്രമം 47500101250 അംഗുലത്തിന്റെ പ്രയുതാംശങ്ങളാണെന്നും ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നു. ഇതിന്നപ്പുറവും ഇപ്പുറവുമുള്ള വീചിദൂരം നമ്മുടെ ദൃഷ്ടിക്കും ഗോചരമാക്കുന്നില്ല. (അറിഞ്ഞിടത്തോളം ) ഇവയുടെ വീചീദൂരം 12500875000അംഗലുത്തിന്റെ പ്രയുദാംശങ്ങളാണ് ഏതൽക്കാലചർയന്തം കണ്ടുപിടിക്കപ്പെട്ടിട്ടുള്ള യന്ത്രങ്ങളുടെ അപേക്ഷയാൽ ഇത്രത്തോളം അറിഞ്ഞുവെന്നല്ലാതെ ഇതുകൊണ്ടുപൂർത്തിയായി എന്നുപറവാൻ ആർക്കുംധൈര്യമില്ല. ഇവി‌ടെയും നാം അതിയിന്ദ്രിയമായ ഒരു ലോകമുണ്ടെന്നു അറിയുന്നു. പ്രകാശം എത്രയോ അതികം ദൂരം വ്യതിചലിക്കുന്നുണ്ട് എങ്കിലും നമ്മു‌െ വെറും കണ്ണുകൾക്കു ദൃശ്യമാവുന്നത് ആ സപ്തവർണ്ണാചാരമാത്രമാണ്. അതിന്റെ സ്പന്ദനങ്ങളോ യഥാർത്ഥത്തിൽ ഉള്ളതിന്റെ ഒരു അല്പാംശം മാത്രം.

ഇഹലോകവാസം സുകരമായിരിക്കണമെങ്കിൽ ഊഷ്മമാത്രിയുടെ സ്ഥിതി വെള്ളത്തിന്റെ ഘനീഭാവഘട്ടമായ0 ഡിഗ്രിക്കും (0:)ക്വഥനഘട്ട(3)മായ 100 ഡിഗ്രിക്കും (100:) മധ്യത്തിലായിരു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/32&oldid=164962" എന്ന താളിൽനിന്ന് ശേഖരിച്ചത്