താൾ:Mangalodhayam book-4 1911.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജ്യോതിശ്ശാസ്ത്രവും ഭൂപ്രകൃതിശാസ്ത്രവും 271 ടുപ്പം തന്നെയായിരിക്കുംഇതിനുള്ളകാരണ മെന്ന് ഊഹിക്കുന്നതിൽ വലിയ തെറ്റുണ്ടെന്നു ന്നില്ല. ഇത്രയും വിവരങ്ങൾ ഇവിടെ ചേർത്തിട്ടുള്ളത് ചരിത്രന്വേഷികളായിട്ടുളഅളവർക്കു സഹായമായിതീരുമെന്നുള്ള ഉദ്ദേശത്തോടുകൂടിയാണെന്ന് പറയേണ്ടതില്ലല്ലൊ.

                                                   എന്ന് ഒരു ചരിത്രപ്രിയൻ
                                               ജ്യോതിശ്ശാസ്ത്രവും ഭൂപ്രകൃതിശാസ്ത്രവും                            
                                       ജ്യോതിശ്ശാസ്ത്രത്തിനു അടുത്തകാലത്തുണ്ടായിട്ടുള്ള അഭിവൃദ്ധി വളരെ രസപ്രതമായതും ചുരുക്കത്തിലെന്കിലും ചിലതെല്ലാം അറിഞ്ഞിരിക്കേണ്ടതും ആകുന്നു . യൂറോപ്പിലും അമേരിക്കയിലും ഉള്ള യോഗ്യന്മാരായ പണ്ഡിതന്മാർ ദിനം പ്രതി എന്നപോലെ ഓരോ പുതിയ വിദ്യകൾ കണ്ടുപിടിക്കുന്നു . ജ്യോതിശാസ്ത്രം , വൈദ്യം രസതന്ത്രം മുതലായി എല്ലാ ശാസ്ത്രങ്ങളിലും പലപല അഭിവൃദ്ധിയും വന്നുകൊണ്ടിരിക്കുന്നു . ഓരോരുത്തരും കണ്ടുപിടിക്കുന്ന അത്ഭുത സംഗതികളുടെ അടിസ്ഥാനങ്ങളുടേയും , 

ഗുരുലഖുത്ത്വത്തേയും കുറിച്ച് പണ്ഡിതന്മാർ പലവിധത്തിൽ വാദപ്രതിവാതങ്ങൾ നടത്തുന്നു . എന്നാൽ ഇവയിലൊന്നും ഇളകാതേയും , യാതൊരു അഭിരുചിയും കാണിക്കാതെയും , ദിവസവൃത്തി മാത്രം സുഖമായി കഴിക്കണമെന്ന ഒരു കാര്യത്തിൽ എന്നും മക്കടമുഷ്ടി പിടിച്ച മലയാളികളായ നാം നമ്മുടെ അനാസ്ഥയിൽ നിന്നു ഉണരാതെ , അഭരിഷ്ത്രതന്മാരുടെ നിലയിൽ തന്നെ കിടക്കുന്നതേ ഉള്ളൂ . മേരുപച്ചതത്തിന്നപ്പുരത്ത് രാജ്യങ്ങൾ ഇല്ലെന്നു വിശ്വസിക്കുന്നവരുടെകാലം അസ്ഥമിച്ചു എന്ന് ഇനിയും , മലയാളികളെ സംബന്ധിച്ചേടത്തോളം , പറയാറായിട്ടില്ല . ഈ സ്ഥിതിക്കു , നമ്മുടെ ഭൂമി ഉരുണ്ട ഒരു പന്തുപേലെ ആണെന്നും , അത് അതിന്റെ സ്വന്തം അട്ടുതണ്ടിന്മേൽ ഒരു പരു പമ്പരം പോലെ തിരിയുന്നതിനുപുറമെ , സൂയെന്നു ചുറ്റും സഞ്ചരിക്കുന്നുണ്ടെന്നുംപറഞ്ഞാൽ എത്രപേർ വിശ്വസിക്കും ? ധ്രൂവാദിമുഖരാജ്യങ്ങളിൽ ആറുമാസത്തെപകലും ആറുമാസത്തെ രാത്രിയും ഉണ്ടെന്നും , അവിടെ സർവത്ര മഞ്ഞുകട്ടകളാണെന്നും പരഞ്ഞാൽ ആർക്കും ബോദ്യം വരും ? ഉയർന്ന തരം ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള അല്പം ചിലർ മാത്രം ഈ വക സംഗതികൾ പടിക്കുകയും വിശ്വസിക്കുകയും ചെയ്തിട്ടുണ്ട് . എന്നാൽ ആതരക്കാരുടെ സംഗ്യ എത്ര തുച്ചം ! ! ചന്ദ്രൻ ഒരു നിർജ്ജീവവസ്ഥുവാണെന്നും അതിന്റെ പ്രകാശം സൂര്യകിരണങ്ങൾ തട്ടി പ്രതിഫലിക്കുന്നതാണെന്നും മലയാളത്തിലെ പൊതുജനങ്ങളിൽ എത്രപേർ അറിയുന്നു ? നാം അറിയുന്നില്ലെങ്കിലും വിശ്വസിക്കുന്നില്ലെങ്കിലും ഈ വക സംഗതികളുടെ വാസ്ഥവസ്ഥിതിക്ക് മാറ്റം വരുന്നില്ല

നാം നിത്യവും നഭോമണ്ഡലത്തിൽ പ്രകാശിച്ചു കാണുന്ന ജ്യോതിസ്സുകളെ കുറിച്ച് പ്രതിപാധിക്കുന്ന ശാസ്ത്രമാണല്ലോ ജ്യോതിശാസ്ത്രം ഭൂമിയുടെ പ്രക്രതിയെ കുറിച്ചാണ് ഭൂപ്രക്രതിശാസ്ത്രം പ്രതിപാദിക്കുന്നത് . ഒരു കാലത്ത് ഭൂമിയുടെ സ്ഥി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/318&oldid=164960" എന്ന താളിൽനിന്ന് ശേഖരിച്ചത്