താൾ:Mangalodhayam book-4 1911.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

270 മഗളോദയം

         മവും കേരളത്തേടു തൊട്ടുകിടക്കുന്ന മൈസൂർ സംസ്ഥാനത്തിൽ ഉണ്ടെന്നും , 
         മറ്റും ഈ റിപ്പോർട്ടിൽ ശിലാരേഖകളും താമ്രശാസനങ്ങളും പരിശോധിച്ചു എഴുതിക്കാണുന്നുണ്ട് . മേൽ ദ്ധരിക്കപ്പെട്ട ചരിത്ര ഭാഗങ്ങളിൽ ചിലത് അവിതക്കിതമാണെന്നു നമ്മുടെ ചരിത്രകാരന്മാർ സമ്മതിക്കാതിരിക്കയില്ല .
 ചേരരാജ്യം എന്ന് ഒരുകാലം പരയപ്പെട്ടിരുന്ന കേരളരാജ്യത്തിന്റെ സ്ഥലവ്യാപ്തി ഉപ്പോൾ നാം കേരളമെന്നു പരഞ്ഞുവരുന്ന പ്രദേശത്തിൽനിന്നു കുരെക്കൂടി കിഴക്കോട്ട് അതിക്രമിച്ചു കിടന്നിരുന്നുവെന്നും  ചേരമാൻ എന്ന ഒരാൾ കേരളം വാണിരുന്നുവെന്നും മറ്റുള്ളവിവരങ്ങൾ സുപ്രസിദ്ധളാണല്ലേ . എന്നാൽ റിക്കാർട്ടിൽ വിശേഷവിധിയായി ഒന്നുകാണ്മാനുള്ളത് ക്രസ്താബ്ദം 850 -ൽ ചേരമാൻ എന്ന ഒരാൾ ചേരരാജ്യം വാണിരന്നു എന്നുള്ളതാണ് . കേരളീയരുടെ ചേരമാൻ പെരുമാളും ഈ ചേരമാനും ഒന്നു തന്നെയാണോ? എന്നാണ് തീർച്ചയാക്കേണ്ടത്  . കേരളത്തിൽ ചേരമാൻ എന്ന പേരോടുകൂടി ഒന്നിലദികം പെരുമാക്കന്മാർ വാണിരുന്നു എന്നു പറഞ്ഞു വരുന്ന അവസ്ഥക്കു കൊല്ലത്തെ ക്ലിപ്തപ്പെടുത്തി ഒരഭിപ്രായം പരയാനും പ്രയാസംതന്നെയാണ് . ‌
    പല്ലവ രാജവംശക്കാരെ പറ്റിയാണ് ഇനി ആലോചിപ്പാനുള്ളത് . ഈ പല്ലവ രാജാക്കന്മാർ " ചന്ദ്രാദിത്യകുല " ക്കാരായകൊണ്ടു അവരുടെ സന്താനങ്ങളാണെന്നു ഊഹിപ്പാൻ തരമുള്ള കേരളീയരാജാക്കന്മാർ ചന്ദ്രാദിത്യകുലത്തിൽ പെട്ടവരാണെന്നാണോ അനുമാനിക്കേണ്ടത് ? പല്ലവ രാജാക്കന്മാർക്കു നാഗ ( നായർ ) സ്സ്രീകളിൽ ഉണ്ടായ സന്താനങ്ങളായിരിക്കുമോ സാമന്തന്മാരെന്നു അഭിമാനിക്കുന്നത്? മഹാബലിവംശക്കാരുംനാഗവംശക്കാരും തമ്മിലുള്ള പൂർവസ്നേഹത്തിന്റെ സ്മാരകമായിട്ടായിരിക്കുമോ കേരളീയർ ഓണക്കാലത്ത് "മാവേലി"യെ പൂജിക്കന്നത് ? നായന്മാർ അയ്യന്മാരുടെ നാലു വണ്ണാശ്രമങ്ങളിൽ പെടാത്ത ഒരു പ്രത്യേഗജാതിക്കാരാണെന്നുള്ള പുതിയ സിദ്ധന്തത്തെ , ഈ നാഗവംശക്കാരുടെ ആഗമനം ഒന്നുകൂടി ദ്രഡീകരിക്കുന്നില്ലേ ? ( അജ്ജുനൻ ഭായയായി സ്വീകരിച്ച നാഗകന്യക , ഒരു നായർ സ്ത്രീയായിരിക്കുമെന്നു മദിരാശി ഗവമ്മേണ്ടുദ്യോഗസ്ഥൻ അഭിപ്രായപ്പെടുന്നു .) 

കേരളീയർ ഈശ്വരനെന്നു വിചാരിച്ചുവരുന്ന അയ്യപ്പനും , ഗംഗപല്ലവരാജവംശത്തിപെട്ട ഏതാനം ഭാഗം കാലം ഭരിച്ചാളുമായ അയ്യപ്പനും ഒന്നുതന്നെ ആയിരിക്കുമോ ? വടക്കേ മലയാകളിൽ ചിലർ ആണയിടുമ്പോൾ " പെരമാളാണ് സത്യം "എന്നു പരയുന്നുണ്ട് . മുൻ കാലങ്ങളിൽ സാധാരണയിൽ വിശേഷവിധിയായ ഗുണം ചെയ്ത രാജാക്കന്മാരെ കേരളീയർ ഈശ്വരൻ എന്ന നിലയിൽ വിചാരിച്ചുവരാറുണ്ടെന്നുള്ളതിനനു പല ദ്രഷ്ടാന്തങ്ങളുമുണ്ട് . 1805-ൽ വയനാട്ടിൽ നിന്ന് ബ്രിട്ടീഷ് സൈന്യങ്ങളുമായുണ്ടായ യുദ്ധത്തിൽ മരിച്ച കോട്ടയത്തു ശക്തൻ തമ്പുരാനെ ' മുത്തപ്പൻ ' എന്ന പേരോടുകൂടി ഉത്തരകേരളീയർ ഇപ്പോഴും പൂജിച്ചു വരുന്നുണ്ട്.വടക്കേമലയാളത്തിൽ ചാമുണ്ഡിഭക്തൻമാർ അധികമുണ്ടെന്നുള്ളതിനു അവിടങ്ങളിലുള്ള"ചാമുണ്ണിക്കാവു" കളുടെ ആധിക്യം തന്നെ ദൃഷ്ടാന്തമാണല്ലോ. മൈസൂർ രാജ്യവുമായി വടക്കെ മലയാളത്തിന്നുള്ള അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/317&oldid=164959" എന്ന താളിൽനിന്ന് ശേഖരിച്ചത്