താൾ:Mangalodhayam book-4 1911.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

264 മംഗളോദയം ഷാസംസ്കൃതപദങ്ങൾക്ക് സ്വരച്ചേർച്ചയൊ നിറപ്പറ്റൊ പോരാതെ വരുമ്പോഴാണ് 'നെല്ലം മോരു ചേർത്തതുപോലെ' എന്നു വ്യവഹരിക്കുന്നത്. മുൻ വിവരിച്ച ലക്ഷണങ്ങൾ പൂർത്തിയായിട്ടുള്ള മണിപ്രവാളത്തെ ഉത്തമത്വേന പ്രാചീനകേരളീയന്മാർ പരിഗണിച്ചു വന്നിരുന്നു. കാലാന്തരത്തിൽ എല്ലാറ്റിനും പരിവർത്തനമുണ്ടാവുന്നതുപോലെ മണിപ്രവാളസംജ്ഞക്കും അർത്ഥപരിണാമം വന്നുകൂടി; ലക്ഷണങ്ങളും ശിഥിലങ്ങളായി. സംജ്ഞയുടെ സൂക്ഷ്മതത്ത്വം ഗതാനുഗതികത്വം കൊണ്ട് ആലോചനക്കു വിഷയമല്ലാതായിത്തീർന്നപ്പോൾ ലക്ഷണങ്ങൾ മാഞ്ഞുതുടങ്ങുകയും, ക്രമേണ മണിപ്രവാളത്തിനു വ്യവസ്ഥ കുറയുകയും ചെയ്തു. ഉണ്ണുനീലീസന്ദേശത്തിൽ വിശേഷണവിശേഷ്യങ്ങളായ മലയാളപദങ്ങൾക്കു തന്നെ വിഭക്തിപ്പൊരുത്തം വരുത്തിക്കാനുണ്ട്. "കണ്ടം വണ്ടിൻനിറമുടയൊനേ-

		കെങ്കനീരോടു തിങ്കൾ-

തുണ്ടം ചാർത്തും പരനെ വരമാ- തിന്നുമെയ് പാതിയോനേ മണ്ടും മാനേല്ക്കരനെയരനെ- ക്കമ്പിപാമ്പാക്കിയോനെ- ക്കണ്ടേ പോവാൻ തരമവിടെ നീ-

		 കണ്ടിയൂർ തമ്പിരാനെ".

രാജരത്നാവലീയത്തിൽ പലേടങ്ങളിലും മലയാളപ്രത്യവും സംസ്കൃതപ്രത്യയവും കൂട്ടിച്ചേർത്ത് വിഭക്തിസാമ്യം സമ്പാദിച്ചിരിക്കുന്നു. "ഭൂലീലാഭംഗികൊണ്ടേ പുതുമയൊടയമേ കാതപത്രാം തുലോംനാൾ

	നാലാഴിക്കെട്ടു ചൂഴും ധരണിയെ മുഴുവൻ

വാണുകൊണ്ടങ്ങിരുന്നു". ഈ കൃതികളിൽ പ്രാചീനമണിപ്രവാളത്തെത്തന്നെയാണ് ആപാദചൂഢം അവലംബിച്ചിട്ടുള്ളത്. പിന്നീടുള്ള കൃതികളിൽ വിഭക്തിപ്പൊരുത്തവും മണിപ്രവാളസമാസവും ക്ഷയിച്ചു കാണുന്നുണ്ടെങ്കിലും, വിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളു‌ടെ പ്രയോഗം അപ്രമാണീകരിച്ചിട്ടില്ല. നാടോടിമലയാളപദങ്ങളെക്കൊണ്ടു നാടുരസിപ്പിക്കുവാൻസന്നദ്ധനായി പുറപ്പെട്ട ചെറുശ്ശേരി തന്നെ, "കമലാകരപരിലാളിത- കഴൽതന്നിണകനിവോ- ടമരാവലിവിരവോടഥ തൊഴുതീടിനസമയേ വിവിധാഗമവചസാമപി- പൊരുളാകിനഭഗവാൻ വിധുശേഖരനുപഗമ്യച- മധുസൂദനസവിധേ" എന്നു തുടങ്ങിയുള്ള പ്രയോഗങ്ങൾ അദ്ദേഹത്തിന്റ കവിതയുടെ ഒഴുക്കുത്തിൽ കടത്തി വിട്ടിട്ടുണ്ട്. ഗംഭീരാശയനായ തുഞ്ചത്തെഴുത്തച്ഛൻ , "തവ സചിവനഹമി- ഹ തഥാവിധനല്ലഹോ ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യഞാൻ"

എന്നു ഗൈർവാണീദാസനാവാൻ അശേഷം സംയിച്ചിട്ടില്ല.. സരസ്വതിയുടെ കുലഗുരുവായ കുഞ്ചൻനമ്പ്യാർതന്നെ,"പൂർണ്ണേ ഗർഭേ...............മൂലകന്ദം മുകുന്ദൻ" എന്നത് 'മണിപ്രവാള'ത്തിൽ ചേർക്കുവാൻ മടിച്ചിട്ടില്ല. കണ്ണശ്ശപ്പണിക്കരുടെ പാരദേശികത്വവും, ഉണ്ണായിവാരിയരുടെ ഉച്ഛംഖലതയും, കഥകളിക്കാരുടെ പാരവശ്യവും, വെണ്മണി മഹൻനമ്പൂതിരി "ഗതി വിജിതമഹാവമ്പെഴുംകൊമ്പനാനെ" എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/311&oldid=164953" എന്ന താളിൽനിന്ന് ശേഖരിച്ചത്