താൾ:Mangalodhayam book-4 1911.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതീന്ദ്രിയലോകങ്ങൾ ൨൭ യിരുന്നേനെ. ഈ ഇരുപതാം നൂറ്റാണ്ടിലേയും കഴിഞ്ഞ മൂന്നുനാലു നൂറ്റാണ്ടുകളിലേയും, എന്നു വേണ്ട, പ്രാചീനകാലങ്ങളിലേയും, ശാസ്ത്രജ്ഞന്മാരെ തമ്മിൽ താരതമ്യപ്പെടുത്തി നോക്കിയാൽ, ബുദ്ധിവൈശിഷ്ട്യത്തെ സംബന്ധിച്ചേടത്തോളം, അവർക്കു വലിയ വ്യത്യാസമുണ്ടായിരിയ്ക്കയില്ലെങ്കിലും ഉപയോഗപ്പെടുത്തിയിരുന്ന ഉപകരണങ്ങളിൽ, ഗണ്യമായ മാറ്റം കാണുന്നുണ്ടാകും. ആധുനികന്മാരായ ശാസ്ത്രജ്ഞന്മാർക്കു, പരിഷ്കൃതങ്ങളായ പല ഉപകരങ്ങളും, സുലഭമായിട്ടുള്ളതു തന്നെയാണ്, അവരുടെ ശാസ്ത്രീയാന്വേഷണങ്ങളാൽ പൂർവികന്മാരെ അപേക്ഷിച്ച്, എളുപ്പത്തിൽ ഫലവത്തായിത്തീരുന്നതിനുള്ള ഹേതുവും,

       ശുഭ്രമായ ഒരു രാത്രിയിൽ, ആകാശത്തിലേയ്ക്കു നോക്കുന്നതായാൽ, അസംഖ്യം നക്ഷത്രങ്ങൾ നാം കാണുന്നു. ന

മ്മുടെ വെവെറുംകണ്ണുകൾകൊണ്ടു, നാം ഇവയെ കണക്കാക്കുവാൻ പുറപ്പെട്ടാൽ, കവിഞ്ഞത്, മുവ്വായിരമോ നാലായിരമോ എണ്ണുവാൻ സാധിച്ചു എന്നു വന്നേയ്ക്കാം. നാം നമ്മുടെ നേത്രീന്ദ്രിയത്തിന്ന് ഒരു നല്ല ശക്തിയുള്ള ദൂരദർശിനിയുടെ സഹായം കൊടുത്താൽ, എണ്ണുവാൻ കഴിയുന്ന നക്ഷത്രങ്ങളുടെ സംഖ്യ അത്ഭുതകരമായവിധത്തിൽ വർദ്ധിച്ച്, നൂറായിരമോ ആയി പരിണമിയ്ക്കുന്നു. ഇതുകൊണ്ടുമായില്ല. ഈ വിഷയത്തിൽ നാം ഒന്നുകൂടി ശ്രമിച്ചാൽ- സംഖ്യ എണ്ണുവാൻ കഴിയാതവണ്ണം വർദ്ധിച്ചതായിക്കാണാം. ലക്ഷോപലക്ഷം നക്ഷത്രങ്ങൾ ആകാശവീഥിയിൽ മിന്നിത്തിളങ്ങുന്നു. എന്നാൽ നമ്മുടെ കേവലമായ ദൃഷ്ടിക്കു വിഷയീഭവിയ്ക്കുന്നതോ അതിന്റെ ഒരു സഹസ്രാംശം മാത്രം!

       പ്രകൃതിത്ത്വശാസ്ത്രത്തിൽ പ്രധാനമായി പ്രതിപാടിയ്ക്കുന്ന പ്രകാശം, ഊഷ്മാവ് വിദ്ദ്യുച്ഛക്തി ഇവയെപ്പറ്റിയാണ് ഇനി 

ആലോചിയ്ക്കേണ്ടത്. ഭാസ്വരശൂക്ലം വ്യത്യസ്തങ്ങളായ ഏഴു നിറങ്ങളുടെ ഒരു സങ്കലനമാണെന്നുള്ള തത്വം, കണ്ടുപിടിച്ച ഒന്നാമത്തെ ശാസ്ത്രജ്ഞൻ പ്രസിദ്ധനായ ന്യൂട്ടൻ എന്ന മഹാനാണ്. ഇദ്ദേഹം ഇരുട്ടുനിറഞ്ഞ ഒരു മുറിയിലേയ്ക്ക്, സൂര്യപ്രകാശത്തിന്റെ ഒരു കതിരിനെ, ഭിത്തിയിലുള്ള ഒരു ചെറിയ ദ്വാരത്തിൽകൂടെ പ്രവേശിപ്പിക്കയും, ആ രശ്മിയുടെ പ്രവേശനമാർഗ്ഗത്തിൽ, പ്രിസത്തെ (മൂന്നു കോണായിട്ടുള്ള സ്ഫടികക്കട്ടിയെ) (1) ഉറപ്പിച്ച്, ഭാസ്വരശൂക്ലം പ്രധാനമായി ഊത തുടങ്ങി, ചുകപ്പുവർണ്ണത്തിൽ അവസാനിയ്ക്കുന്ന (2) ഏഴു വർണ്ണങ്ങളടങ്ങിയതാണെന്നു, പ്രത്യക്ഷമായി തെളിയിക്കയും ചെയ്തു. ന്യൂട്ടൻ പിന്നീട്, ത്വാരത്തിന്നഭിമുഖമായുള്ള ഭിത്തിയിന്മേൽ, പ്രതിഫലിച്ച മേൽപറഞ്ഞ ഏഴു നിറങ്ങളും, അദൃശ്യമാക്കി. ഒരു ഛായാഗ്രാഹിണിയന്ത്രത്തിന്റെ ചില്ല്,(3) അവിടെ തുറന്നുവച്ചു. പ്രത്യക്ഷത്തിൽ യാതൊരു രശ്മിയും ആ മുറിയ്ക്കുള്ളിലില്ലെങ്കിലും, പ്രത്യേകമാതിരിയിലുള്ള ആ ചിൽത്തകിട്, ചില ശക്തികളുടെ

  • White-light(വെള്ളപ്രകാശം)

(1)Prism (2) സൂര്യരശ്മി മുറിയിലേയ്ക്കു പ്രവേശിയ്ക്കുന്ന മാർഗ്ഗത്തിൽ, സ്ഫടികയന്ത്രം വയ്ക്കുമ്പോൾ, ഊത.നീലം, ഇന്ദ്രനീലം(Blue) പച്ച-മഞ്ഞ-ഓറൻജ്(മധുരനാരങ്ങയുടെ നിറം) ചുകപ്പ്, ഇങ്ങനെ ഏഴുനിറങ്ങൾ മറുഭിത്തിയിന്മേൽ യഥാക്രമം പ്രതിഫലിയ്യുകാണുന്നതാണ്.

(3)Photographic Plate










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/31&oldid=164951" എന്ന താളിൽനിന്ന് ശേഖരിച്ചത്