താൾ:Mangalodhayam book-4 1911.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬ മംഗളോദയം കൈവശം വിഷമുണ്ടെന്നും, നീ ഇന്നുരാവിലെ അതു കുടിക്കുമെന്നും, മരിക്കാറായി എന്നു വിശ്വസിച്ച് റോബിൻസണ്ണിന്റെ മരണത്തെപ്പറ്റിയുള്ള വാസ്തവം പറയുമെന്നും എനിക്കു മനസ്സിലായി. ഞാൻ നിന്റെ വീട്ടുടമസ്ഥയുടെ സഹായത്തോടുകൂടി നിന്റെ മുറിയിൽ കടന്നു വിഷത്തിന്നു പകരം ആ കുപ്പിയിൽ അപായകരമല്ലാത്ത വേറൊരു മരുന്നാക്കിവെച്ചു. നീ അതു കഴിച്ചു മരിക്കാറായി എന്നു വിചാരിച്ച് ഇപ്പോൾ സത്യമൊക്കെപ്പറഞ്ഞു. എല്ലാം ഞാൻ വിചാരിച്ചതുപോലെയായി.' സ്ത്രീ- 'ഗ്രേ' മരിച്ചുവല്ലോ. അതെങ്കിലും എനിക്കൊരു സമാധാനമാണ്.

സിക്രട്ടരി- 'എടീ ദുഷ്ടേ! നിന്റെ രണ്ടുകണ്ണുപൊട്ടിയെങ്കിലും, നിണക്കു മറ്റൊരുവന്റെ ഒരു കണ്ണുപൊട്ടുന്നതാണു സന്തോ

ഷം അല്ലേ 'ഗ്രേ' മരിച്ചിട്ടില്ല. ഇന്ന് ഏഴുമണിക്ക് അയാളെ എന്റെ കല്പനപ്രകാരം ജേലിൽനിന്നു വിട്ടിരിക്കുന്നു. നീ റോബിൻസണ്ണിനെ കൊന്നതിന്നും, 'ഗ്രേ'യിനെ മരണശിക്ഷ അനുഭവിപ്പിപ്പാൻ ശ്രമിച്ചതിന്നുംകൂടി നിന്നെ രണ്ടു പ്രാവശ്യം തൂക്കിക്കൊല്ലുവാൻ സാധിക്കയില്ലല്ലൊ എന്നു മാത്രമേ എനിക്ക് ഈ കേസിൽ സുഖക്കേടുള്ളു.

                                                                                                                                           വി.ശങ്കുണ്ണിമേനോൻ
                                                     അതീന്ദ്രിയലോകങ്ങൾ

നമ്മുടെ ഇന്ദ്രിയങ്ങളിൽ അതീതമായി ഒരു ലോകമുണ്ടെന്നു തത്വശാസ്ത്രം നമ്മെ പഠിപ്പിയ്ക്കുന്നു. ഒരു കുരുടനേയോ ചെകിടനേയോ കാണുമ്പോൾ അവന് ഇഹലോകത്തിൽ നഷ്ടമായിരിയ്ക്കുന്ന സുഖാനുഭവങ്ങളുടെ ആധിക്യത്തെ വിചാരിച്ച്, പ്രായേണ നമുക്ക് അനുകമ്പ തോന്നാറുണ്ട്. മനുഷ്യന്റെബുദ്ധിസാമർത്ഥ്യത്തിന്നു നിർദ്ദേശനമായിരിയ്ക്കുന്ന വിചിത്രതരങ്ങളായ ചിത്രങ്ങളെ കാണുമ്പോൾ, നമുക്കുണ്ടാവുന്ന പരമാനന്ദം, പ്രകൃതിയുടെ അനന്യസാധാരണമായ കരകൗശലത്താൽ മനോഹരമായ വിധത്തിൽ പച്ചപിടിച്ചുകിടക്കുന്ന വയൽപ്രദേശങ്ങളോ കുന്നിൻ ചെരിവുകളൊ കാണുമ്പോൾ നമുക്കുണ്ടാവുന്ന ഉല്ലാസം, സ്വരവിശേഷത്തോടുകൂടിയുള്ള സംഗീതത്തിന്റെ രസാസ്വാദനംനിമിത്തം നാമനുഭവിയ്ക്കുന്ന ആഹ്ലാദം; ഇവയെല്ലാം ഈ സാധുക്കൾക്കു ദുർല്ലഭമായിട്ടുള്ളതാണ്. എന്നാൽ നമ്മുടെ സാധാരണദൃഷ്ടിയ്ക്ക്, അഗോചരമായിക്കിടക്കുന്ന ലോകങ്ങളിലെ കഥയെടുത്താൽ ഇന്ദ്രിയവൈകല്യമുള്ളവരും ഇല്ലാത്തവരും തമ്മിൽ ഗണ്യമായ യാതൊരു വ്യത്യാസവുമില്ല. ഇങ്ങിനെയുള്ള ലോകങ്ങളുടെ സൽഭവത്തെപ്പറ്റിത്തന്നെ നാം സാധാരണയായി അറിയാറില്ല. അവയിൽ നിന്നുൽഭൂതമാകുന്ന ലഘുതരങ്ങളായ സ്വന്ദനങ്ങളോടു, നാം അറിഞ്ഞ് ഇടപെടുന്നതുമില്ല. എങ്കിലും പ്രകൃതിതത്ത്വശാസ്ത്രജ്ഞന്മാരുടെ അഗാധജ്ഞാനത്തിന്റെ ഫലമായി പുറത്തു വന്നിട്ടുള്ള ദൂരദർശിനി, ഛായാഗ്രാഹിണിസ സൂക്ഷ്മദർശിനി, വർണ്ണദർശിനി, വിദ്യുദ്യന്ത്രങ്ങൾ മുതലായവയുടെ സാഹായ്യത്താൽ, ഇങ്ങിനെ ചില ലോകങ്ങളുണ്ടെന്നുള്ള വസ്തുത നാമറിയുന്നു, ഈ യന്ത്രങ്ങളുടെ ആവിർഭാവമുണ്ടായില്ലെന്നുവരികളിൽ, പ്രകൃതിതത്ത്വശാസ്ത്രത്തിന്റെ എതൽക്കാലാവസ്ഥ ശോചനീയമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/30&oldid=164941" എന്ന താളിൽനിന്ന് ശേഖരിച്ചത്