താൾ:Mangalodhayam book-4 1911.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

റവാൻ പ്രയാസം. പരിഭ്രമിച്ചെഴുനീറ്റു 'ഇവിടുന്നിപ്പോൾ എവിടെനിന്നാണു വരുന്നതു? ഇവിടെ എങ്ങനെയെത്തി'? എന്നു ചോദിച്ചു. പ്രതാ....ദേവി, ചോദ്യം വളരെ ഉചിതം തന്നെ. വളരെ ദിവസമായി വിട്ടുപിരിഞ്ഞ് മരണത്തിൽ നിന്നു രക്ഷപെട്ടു വരുന്ന ഭർത്താവിനോടു 'നീ എന്തിനാണു വന്നതു'? എന്നു ഭവതിയുടെ ആദ്യമായ കുശലം കേമംതന്നെ.എങ്കിലും ദേവിയുടെ ചോദ്യത്തിന്നു ഞാൻ ഉത്തരം പറവാൻ നോക്കാം. ഞാൻ ഇവിടെ വരുവാനുള്ള കാരണം ഭവതി തന്നെയാണു'. രത്ന.....ഞാൻ ഇവിടെയുണ്ടെന്നു അങ്ങു എങ്ങിനെ അറിഞ്ഞു എന്നാണു ഞാൻ ചോദിച്ചതു. പെട്ടെന്നു കണ്ടതുകൊണ്ടുള്ള ചോദ്യം ഭംഗിയല്ലാതെ വരുവാനും ഇവിടുത്തെ പരിഭവത്തിനും സംഗതിയായി. പ്രതാ..... ഞാൻ ഇവിടെ അല്പനേരമായി വന്നു നില്കുന്നു. രത്നപ്രഭയുടെ മനസ്സു വേറെ ഓരോന്നിൽ പ്രവേശിച്ചതിന്നു ഞാൻ ഉത്തരവാദിയല്ല. അതുകൊണ്ടാണു എന്നെ കാണ്മാനും എന്റെ കാൽ പെരുമാറ്റം കേൾപ്പാനും സംഗതി വരാഞ്ഞതു. ഇത്ര ദീർഘമായ ആലോചന എന്തായിരുന്നു. രത്ന..... ഇവിടുത്തെ ശകാരം വളരെ നന്നായി. ഈ പ്രദേശത്തു മനുഷ്യരുടെ സഞ്ചാരമുണ്ടാവുമെന്നു ഞാൻ ശങ്കിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണു ഞാൻ ശബ്ദമൊന്നും കേൾക്കാതിരുന്നതു, അല്ലാതെ വിശേഷിച്ചു ആലോചനകളൊന്നുമുണ്ടായിട്ടല്ല. പ്രതാ..... ഭവതി ഇത്ര സിദ്ധാന്തമായി ഞാൻ പറയുന്നതിനെ നിഷേധിക്കണ്ട പക്ഷെ ഞാൻ ഒരു ഊഹം പറയാം ഭവതിയുടെ ആലോചനകൾക്കു വിഷയീഭൂതൻ ഞാൻ തന്നെയായിരുന്നു. 'അല്ലെ ' ലജ്ജയോടുകൂടി മുഖം താഴ്തിയതല്ലാതെ യാതൊരു സമാധാനവും ഇതിന്നു രത്നപ്രഭക്കു പറവാനുണ്ടായില്ല. രത്ന..... എന്റെ ചോദ്യത്തിന്നു സമാധാനം പറയാത്തതെന്താണു. മരണത്തിൽ നിന്നു രക്ഷപ്പെട്ടുവെന്നു ഇവിടുന്നു പറഞ്ഞുവല്ലൊ. രക്ഷിച്ച ധീരനാണു? പ്രതാ.... ഭവതിയെ ആപത്തിൽ നിന്നു രക്ഷിച്ച ആ മഹാത്മാവു തന്നെ. അദ്ദേഹം ഇതാ ഇങ്ങോട്ടെക്കു തന്നെ വരുന്നു. 'ദേവി നോക്കു 'ഭീമസിംഹൻ അവരുടെ സമീപത്തെത്തി. രത്നപ്രഭ വിനയത്തോടുകൂടി വന്നിച്ചുനിന്നു. രത്ന.... എന്നോടു രണ്ടവസരങ്ങളിലായി വലുതായ ദയ കാണിച്ച ഭവാന്നു എന്നെ കാണുന്നതിൽ ഇത്ര വൈമനസ്യം എന്താണു? സന്യാസിയാണെങ്കിലും ഒരബലയുടെ കൃതജ്ഞതാപൂർവമായ സ്വാഗതം ഭവാന്റെ ചെവിക്കു സുഖകരമല്ലയോ? ഭീമ..... നിന്നെ കാണുവാൻ ആഗ്രഹമില്ലായ്മയല്ല. എന്റെ സന്നിധാനം അസ്ഥാനത്തിലായിവരുമോ എന്ന ശങ്ക മാത്രമാണു ഞാൻ ഇങ്ങോട്ടു വരാതിരിപ്പാനുള്ള കാരണം.

പ്രതാ.... ദെവി; ഇവിടെ സന്യാസിയും മറ്റുമില്ല. ഭവതിയുടെ അച്ഛനായ ഭീമസിംഹനാണിതു. ആ ബന്ധത്തിന്നുചിതമായി വന്ദിക്കയാണു ഭംഗി. ഭർത്താവിന്റെ സന്നിധാനത്തെ മറന്നുതന്നെ ഹർഷാശ്രുക്കളൊടും കൂടി ആലിംഗനം ചെയ്യുന്ന പുത്രിയുടെ കണ്ണുനീരും തുടച്ച് ഭീമസിംഹൻ സ്നെഹംകൊണ്ടു ഗൽഗദമായിരിക്കുന്ന സ്വരത്തിൽ പറയുന്നു., "പുത്രി! പ്രതാപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/299&oldid=164940" എന്ന താളിൽനിന്ന് ശേഖരിച്ചത്