താൾ:Mangalodhayam book-4 1911.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തോളമായിരിക്കുന്നു. പോരുമ്പോൾ രത്നപ്രഭക്കു യാതൊരു സൗകര്യക്കുറവുകളും ഉണ്ടാവാതിരിപ്പാൻ തക്കവണ്ണം ഏർപ്പാടുകൾ ചെയ്തിട്ടാണു പോന്നതു. എട്ടുപത്തു ദിവസം കൊണ്ടു ഹരിദ്വാരത്തിൽ അവരെത്തി സമീപമുള്ള ഒരു ബ്രാഹ്മണഗൃഹത്തിൽ നിന്നു ഭക്ഷണം കഴിച്ചു ഭീമസിംഹന്റെ വാസസ്ഥലമായ ആശ്രമത്തിലേക്കു പുറപ്പെട്ടു. സന്യാസി ആശ്രമത്തിൽനിന്നു പോയതിന്റെ പിറ്റെദിവസം എവിടെയാണു അദ്ദേഹം പോയിരിക്കുന്നതെന്നു രത്നപ്രഭ ശിഷ്യന്മാരോടു ചോദിച്ചു. ദേശസഞ്ചാരത്തിന്നു പോയിരിക്കയാണെന്നും അല്പ ദിവസങ്ങൾ കഴിഞ്ഞല്ലാതെ മടങ്ങിവരികയില്ലെന്നും അവർ സമാധാനം പറഞ്ഞു. ദേശാന്തരങ്ങളിൽ അദ്ദേഹത്തിന്നു തന്റെ വല്ല ഗുരുനാഥന്മാരേയും കായയയയയയയമേയമ്ട ആവശ്യമുണ്ടായിരിക്കും. അഥവാ അദ്ദേഹത്തെപോലെയുള്ള ഒരു ത്യാഗിക്കു സ്വന്തഗൃഹം അന്യഗൃഹം എന്നിങ്ങിനെയുള്ള ഭേദദൃഷ്ടിയല്ലയെല്ലോ. ഒരു സമയം ഉടനേ മടങ്ങി എത്തുവാൻ മതി എന്നു അവൾ ആലോചിച്ചു സമാധാനിച്ചു. ഭീമസിംഹൻ അശ്രമത്തിന്റെ ബഹിർഭാഗത്തെത്തി. അവിടെ ഇരുന്നിരുന്ന അദ്ദേഹത്തിന്റെ ചില ശിഷ്യന്മാർ എഴുനീറ്റു അഭീവാദ്യം ചെയ്തു. ഭീമസിംഹൻ പ്രതാപസിംഹനെ ചൂണ്ടികാണിച്ചു ഇദ്ദേഹത്തിന്നു രത്നപ്രഭ ഇരിക്കുന്ന സ്ഥലം കാണിച്ചുകൊടുക്കുക എന്നു അവരിൽ ഒരുവനോടു ആജ്ഞാപിച്ചു.

"ആ ദേവി ആശ്രമത്തിന്റെ പിൻഭാഗത്തുള്ള ഉദ്യാനത്തിലിരിക്കുന്നുണ്ടു. കുലദേവതകളെ അർച്ചിക്കുവാനുള്ള പുഷ്പങ്ങൾ പറിക്കുവാൻ പോയതാണെന്നു തോന്നുന്നു". "പ്രതാപസിംഹനോടായിട്ട് ശിഷ്യൻ "എന്റെ കൂടെ വരാം" പ്രതാപസിംഹൻ ശഷ്യന്റെ പിന്നാലെപോയി ഉദ്യാനത്തിന്റെ സമീപത്തിലെത്തിയപ്പോൾ "ഇതാ ഇവിടെ എങ്ങാനും കാണണം --- ഇവിടുത്തെ പോലെ യോഗ്യനായ ഒരു അതിഥിയെ പരിചയമാക്കുവാൻ ഞാനാവശ്യമില്ല. അതുകൊണ്ടു ഞാൻ ഗുരുവിന്റെ സമീപത്തിലേക്കു തിരിച്ചു പോകുന്നു" എന്നു പറഞ്ഞ് ശിഷ്യൻ തന്റെ വഴിക്കു പോയി. പ്രതാപസിംഹൻ ഉദ്യാനത്തിലെക്കു കടന്നു. വലുതായ ഒരു വടവൃക്ഷത്തിന്റെ നിഴലിൽ വിചാരമഗ്നയായി, ബ്രഹ്മാവു എല്ലാ വിശിഷ്ട വസ്തുക്കളുടെയും സാരാംശത്തെ എടുത്തു സൃഷ്ടിച്ചതുപോലെയുള്ളതും ഈ തരുണിയുടെ പേരു യഥാർത്ഥം തന്നെ എന്നു പ്രഥമദൃഷ്ടിയിൽ തന്നെ തോന്നിക്കുന്നതും ആയ വദനചന്ദ്രനെ കൈക്കൊണ്ടു താങ്ങിയും കൊണ്ടു രത്നപ്രഭ ഒരു കല്ലിന്മേൽ ഇരിക്കയായിരുന്നു. പൂക്കൾ നിറച്ചുള്ള ഒരു ചെറയ കൊട്ട അവളുടെ കാലിന്റെ സമീപത്തിലിരിക്കുന്നുണ്ടു. പ്രതാപസിംഹൻ അത്ഭുതം, സ്നേഹം ഈ വികാരങ്ങളെക്കൊണ്ടു പരവശമായ നേത്രത്തോടുകൂടി അല്പനേരം അവളെനോക്കിക്കൊണ്ടിരുന്നു. ദീർഘമായ വിരഹം കഴിഞ്ഞശേഷം തന്റെ ഭാര്യയെ താൻ സ്വപ്നത്തിൽ കാണുകയോ എന്നു അദ്ദേഹം സംശയിച്ചു. തന്നെ അവൾ കണ്ടിട്ടില്ലെന്നു തനിക്കു തീർച്ചയായി. ശബ്ദപ്പെടുത്താതെ സമീപം ചെന്ന് പതുക്കെ കൈ ചുമലിൽ വെച്ചു. രത്നപ്രഭ ഞെട്ടി തിരിഞ്ഞുനോക്കി മന്ദഹാസത്തോടുകൂടി സമീപം നില്ക്കുന്ന തന്റെ ഭർത്താവിനെയാണു അവൾ കണ്ടതു. സന്തോഷമോ, സ്നേഹമോ, ലജ്ജയോ, ആശ്ചര്യമോ ആ യുവതിയുടെ മുഖത്തെ ആ അവസരത്തിൽ അത്ര മനോഹരമാക്കിയതെന്നു പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/298&oldid=164939" എന്ന താളിൽനിന്ന് ശേഖരിച്ചത്