താൾ:Mangalodhayam book-4 1911.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ സംഘത്തിലെ പ്രധാന അംഗങ്ങൾ സർ തോമസ് കോൾബ്രക്കും ഹോറസ് വിൽസനും ആയിരുന്നു. ഇവരുടെ സംസ്കൃതഭാഷയിലുള്ള പരിജ്ഞാനം അതിശയനീയമായിരുന്നു. കോൾബ്രക്ക് ഇംഗ്ലീഷിൽ സംസ്കൃതഭാഷയെപ്പറ്റിയ ഒരു വ്യാകരണം എഴുതീട്ടുണ്ടു. ആദ്യമായി വേദം പഠിച്ച ഇംഗ്ലീഷുകാരനും ഇയാൾ തന്നെയായിരുന്നു. അതിനു ശേഷം പല ആംഗ്ലേയരും ഹൈന്ദവ വേദത്തിൽ അസാധാരണ പാണ്ഡിത്യം സമ്പാദിച്ചിട്ടുണ്ടു്. ഇയാൾ അപ്രസിദ്ധങ്ങളായിരുന്ന പല സംസ്കൃത ഗ്രന്ഥങ്ങളും ശേഖകരിച്ചു കമ്പനിക്കാർക്കു കൊടുത്തിട്ടുണ്ടു. ഇയാൾ ഇംഗ്ലാന്തിലെക്കു മടങ്ങിപ്പായശേഷം റോയൽഏഷ്യാട്ടിക്ക സൊസയറ്റി യെയും സ്ഥാപിച്ചു. വിൽസൻ കമ്പനിക്കാരുടെ കീഴിൽ ഒരു വൈദ്യനായിട്ടാണു ഇന്ത്യയിലേക്കു വന്നതു എങ്കിലും അയാൾ ഒരു സംസ്കൃത പണ്ഡിതനായിട്ടായിരുന്നുപ്രഖ്യാതി നേടിയതു. സംസ്കൃതം പഠിക്കുന്നവരെ സഹായിക്കുവാനായി ആദ്യമായി ഒരകാരാദി ഉണ്ടാക്കിയതു ഇയാളാണത്രേ. (തുടരും) നന്ത്യെലത്ത് പത്മനാഭമേനോൻ. ----------

ഭീമസിംഹന്റെ പുത്രി

                 .........

എല്ലാ ഒരുക്കങ്ങളും തികഞ്ഞതിന്റെശേഷം ഞങ്ങൾ ഭീമപുരിയെ ആക്രമിച്ചു. സൈന്യങ്ങളുടെ നായകത്വം ഞാൻ തന്നെയാണ് വഹിച്ചതു. ഏകദേശം പതിനഞ്ചു ദിവസത്തോളം ഭയങ്കരമായ യുദ്ധം നടന്നു. ശത്രുവിന്റെ സൈന്യം സാമാന്യം മുഴുവൻ നശിച്ചു. ധീരനായ അദ്ദേഹം അപജയവും സഹച്ചു ജീവിച്ചിരിക്കുന്നതിനേക്കാൾ മൃത്യു നല്ലതെന്നു കരുതി ആയുധപാണയായി ഞങ്ങളുടെ മധ്യത്തിലേക്കു പ്രവേശിച്ചു. ഞങ്ങളുടെ സൈന്യത്തെ വല്ലാതെ നശിപ്പിക്കുവാൻ തുടങ്ങി. ഒടുവിൽ ഞാൻ തന്നെ അദ്ദേഹത്തോടു നേരിട്ടു യുദ്ധം ആരംഭിച്ചു. അദ്ദേഹം പരാജിതനാവുമെന്നു എനിക്കു ഏകദേശം തീർച്ച വന്നപ്പോൾ കീഴടങ്ങിയാൽ ജീവനെ രക്ഷിക്കാമെന്നു ഞാൻ പ്രതിജ്ഞ ചെയ്തു. "ഇതുവരെ യാതൊരു യോദ്ധാവിനും താൻ കീഴടങ്ങല്ലെന്നും ജീവനോടിരിക്കുന്ന കാലം അങ്ങിനെ ചെയ് വാൻ ഭാവമില്ലെന്നും കോപത്തോടുകൂടി എന്നോടു മറുപടി പറഞ്ഞു".എനിക്കു യദ്ധം മറ്റൊരു വിധത്തിൽ സമാപിക്കുവാൻ നിവൃത്തയില്ലാതെയായി. ധീരനായ ഒരു യോദ്ധാവിന്റെ രക്തം കൊണ്ടു എന്റെ ഖൾഗം അന്നു അശുദ്ധമായി; യുദ്ധവും സമാപിച്ചു. ഞങ്ങൾ ഭീമപുരിയിൽ പ്രവേശിച്ചു. മഹാ പരാക്രമികളും യോഗ്യന്മാരുമായ എന്റെ പൂർവികന്മാർ അലങ്കരിച്ച സിംഹാസനത്തെ ഞാൻ ആരോഹണം ചെയ്തു. ബന്ധുരാജാക്കന്മാരെ യഥാവിധം സല്കരിച്ചു ബഹുമതിയോടും കൂടി അവരവരുടെ രാജ്യങ്ങളിലേക്കു തിരിച്ചയച്ചു. മുമ്പു എന്റെ സൈന്യത്തിൽ ഒരു നായകത്വം വഹിച്ച വിശ്വസ്തനായ ഒരു യോദ്ധാവിനെ മന്ത്രി സ്ഥാനത്തിൽ നിശ്ചയിച്ചു. യുദ്ധം കൊണ്ടു കോട്ട, ആയുധശാല മുതലാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/296&oldid=164937" എന്ന താളിൽനിന്ന് ശേഖരിച്ചത്