താൾ:Mangalodhayam book-4 1911.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞ്ഞിരുന്നതുകൊണ്ടായിരിക്കണം. അയാൾ സംസ്കൃതഭാഷയെ ഇത്ര പണിപ്പെട്ട് വശീകരിച്ചതെന്നു അനുമാനിക്കാവുന്നതാണു.ഹിന്തുക്കൾ വേദങ്ങളെ അസാധാരണ ഭക്തിവിശ്വാസത്തോടുകൂടുയാണു വിചാരിച്ചുവന്നിരുന്നതും;വരുന്നതും.എന്നാൽ നമ്മുടെ ചതുൽവ്വേദങ്ങളിൽ "ക്രിസ്തുവിനെ പറ്റി യാതെന്നും പ്രസ്താപിച്ചുകണുന്നില്ല"എന്നു"നോബലി"അറിഞ്ഞു ക്രിസ്തുവിനെ പറ്റി വേദങ്ങളിൽ പ്രസ്താപിച്ചിട്ടുണ്ടെന്നു ഹിന്തുക്കളെ അറിയിക്കുവാൻ വേണ്ടി ഈ "നവീവല്യാസൻ""ഏശോർവേദം"(Fzour Veda)എന്നൊരഞ്ചാംവേദം സൃഷ്ടിച്ചു. പക്ഷേ ഈ വേദത്തിനു അശേഷം പ്രചാരം സിദ്ധിച്ചില്ല. ഇതു പറങ്കികളുടെ കയ്യിൽനിന്നും "പ്രഞ്ചു"കാർ വാങ്ങി ഇയ്യിടെ പ്രസിദ്ധം ചെയ്തിട്ടുണ്ട്. ഈ വേദത്തിൽ അനവധി തെറ്റുകൾ ഉള്ളതുകൊണ്ടു ഇതു "നൊബലി"എഴുതിയതല്ല എന്നും മറ്റും "മിക്സ്മുയല്ളർ"വാദിക്കുന്നുണ്ടു. ഈ ഒരു കാരണം കൊണ്ട് "നൊബലി"യെ ഈ വേദകർത്തൃസ്ഥാലത്തിൽ നിന്നും ഒഴിവാക്കാൻ വഹിയാ എന്നാണു ഇനിക്കു തോന്നുന്നതു.

  "നൊബലി"യുടെ കാലശേഷം  ഇന്ത്യയിൽ വന്നു സംസ്കൃതഭാഷ പഠിച്ച പാശ്ചാത്യന്മാരിൽ പ്രധാനി 1783 -ൽ ഇന്ത്യയിൽ എത്തിയ "സർ വില്യം,ജോൺസ് "എന്ന ഇംഗ്ലീഷ്കാരനായിരുന്നു.ഇയാളുടെ പരിശ്രമം ഹേതുവായിട്ട് 1784 -ൽ ബംങ്കാളത്തിൽ "ഏഷ്യാട്ടിസൊസൈറ്റി"എന്ന പ്രസിദ്ധയോഗം സ്ഥാപിക്കപ്പെട്ടു. അതു മുതൽക്കു നമ്മുടെ മാതൃഭാഷയും വളരെ പുരാതനമായതും ആയ സംസ്കൃതഭാഷയിൽ ഉള്ള ഗ്രന്ഥങ്ങളെ ഇതരഭാഷകളിലേക്ക്,പ്രത്യേകിച്ച് ഇംഗ്ലീഷിലേക്കു ധാരാളം തർജ്ജിമ ചെയ്തുവരുന്നുണ്ടു.
    "സർ വില്യം ജോൺസ് " ബങ്കാളത്തിലെ ന്യായാധിപതികളിൽ ഒരാളായിരുന്നു. തന്റെ കൃത്യനിർവ്വഹണത്തിന്നു സംസ്കൃതഭാഷാപരിജ്ഞാനം അത്യാവശ്യമായിരുന്നതിനാൽ അയാൾ അധികകാലം കഴിയുന്നതിന്നു മുമ്പിൽ ഈ ഭാഷയിൽ ശ്ലാഘനീയമായ പാണ്ഡിത്യം സമ്മാനിച്ചു. അയാൾക്കു സംസ്കൃതത്തിൽ എന്നു മാത്രമല്ല പല ഭാഷകളിലും അസാധാരണ പാണ്ഡിത്യം ഉള്ള ഒരാളായിരുന്നു."ലാത്തിൻ""ഗ്രീക്കു""പ്രഞ്ചു""ഹീബ്ര"എന്നു തുടങ്ങിയ പല ഭാഷകളിലും ഇയാൾക്കു ധാരാളം വ്യുല്പത്തി ഉണ്ടായിരുന്നു.ഇയാൾ പല സംസ്കൃഗ്രന്ഥങ്ങളെയും ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്തു. അവയിൽ പ്രധാനമായതും, എക്കാലത്തും അയാളുടം പേരിനെ നിലനിർത്തുന്നതും, "കാളിദാസ"ന്റെ ശാകുന്തളത്തിന്റെ തർജ്ജിമയാകുന്നു.പാശ്ചാത്യന്മാരും പൌരാണികന്മാരും ഈ കൃതിയെ ഒരു പോലെ കൊണ്ടാടുന്നു എന്നുള്ളസംഗതി ഇയാളുടെ സംസ്കൃതഭാഷാജ്ഞാനത്തേയും "കാളിദാസ"ന്റെ ആശയങ്ങളെ ആരാഞ്ഞറിഞ്ഞു ഇതരന്മാരെ മനസ്സിലാക്കുവാനുള്ള പ്രാപ്തിയേയും വെളിവാക്കുന്നുണ്ട്.

"ഏഷ്യാടിക്ക്സോസൈറ്റി"ഏഷ്യയിലെ വിവിധവൃത്താന്തങ്ങളെ പറ്റി 21പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഇതുകാരണം പാശ്ചാത്യന്മാർക്കു ഇന്ത്യയെപറ്റിയും സംസ്കൃതഭാഷയെപ്പറ്റിയും ഉള്ള അഭിപ്രായം വളരെ ഭേദപ്പെട്ടിട്ടുണ്ട്.സംസ്കൃതഭാഷാസാഗരത്തിൽ കിടക്കുന്ന രമണീയ രത്നങ്ങളെ തിരഞ്ഞെടുത്ത് മനുഷ്യർക്കു ഉപയോഗമാക്കുവാൻ ഇവരാകുന്നു ഏറ്റവും അധികം പ്രയത്നിച്ചിരിക്കുന്നതു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/295&oldid=164936" എന്ന താളിൽനിന്ന് ശേഖരിച്ചത്