താൾ:Mangalodhayam book-4 1911.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ളായ നമ്മളോടു 'വ്യത്യാസപ്പെട്ടവരും ആയ ഇവർക്കു, ഇന്ത്യക്കാരിൽ പലരും വൈമുഖ്യം കാണിക്കുന്ന ഏതൽ ഭാഷാ പഠനത്തിൽ അഭിരുചി ജനിക്കുവാനുള്ള കാരണങ്ങളിൽ ചിലതിനെ താഴെ പ്രസ്താവിക്കാം.

ഇന്ത്യാരാജ്യത്തു ആദ്യമായിക്കടൽ വഴിക്കു എത്തിയതു 1498 പറങ്കികളായിരുന്നു. അവർ "ക്രിസ്തു" മതത്തിലെ "റൊമൻ കത്തോലിക്കാ" ഭാഗക്കാരായിരുന്നു. മതാഭിമാനം, മഹമ്മദീയരെ ഒഴിച്ചു ഇക്കൂട്ടരെപ്പോലെ അന്നും ഇന്നും മറ്റാർക്കും ഉണ്ടായിരുന്നില്ല. അന്യമതക്താരെ സ്വമതാനുസാരികളാക്കുവാൻ അവർ നിരന്തരം പ്രയത്നിച്ചുവന്നു. ന്യായവും അന്യായവുമായ പല സൂത്ര കൈകളാൽ ഇവർക്കു ഇന്താരാജ്യത്തു ചില പ്രദേശങ്ങളിൽ ആധിപത്യം ലഭിച്ചു. രാജ്യം കൈവശപ്പട്ടതോടുകൂടി വളരെ പാതിരിമാരും വന്നു സ്ഥിരവാസം തുടങ്ങി. ഇവരുടെ ഏകൊദ്ദേശം, ഹിന്തുക്കളേയും അവരുടെ കണ്ണിൽപ്പെട്ട മറ്റു മതസ്ഥന്മാരേയും, ക്രിസ്ത്യാനികളാക്കേണമെന്നായിരുന്നു. 1545 ൽ "സെർഫ്രാൻസിസ് സെവിയർ "എന്ന പാതിരി പറങ്കികളുടെ രാജ്യത്തുനിന്നും ഇന്ത്യയിൽ എത്തി. അയാളുടെ സ്വഭാവഗുണവും പരോപകാരതല്പരതയും അനവധി ആളുകൾക്കു ബലവത്തരമായ ആകർഷണങ്ങളായിത്തീർന്നതിനാൽ വളരെ ഹിന്തുക്കൾ ക്രിസ്ത്യാനികളായിത്തീർന്നു. പക്ഷെ അയാൾക്കു ഇന്ത്യയിലെ വിവിധ ഭാഷകളിൽ നൈപുണ്യം കുറവായിരുന്നു. ഇക്കാലത്തു തന്നെയായിരുന്നു ഇംഗ്ലാന്തിൽ "ഏശുവിന്റെ സംഘം" എന്ന പ്രസിദ്ധ സമുദായം സ്ഥാപിച്ചതു. ഈ പുതിയ സംഘക്കാരുടെ മുഖ്യോദ്ദേശം അന്യമതക്കാരെ ക്രസ്തുവിന്റെ വെദമാഹാത്മ്യത്തെ പഠിപ്പക്കണമെന്നായിരുന്നു. ഇവരുടെ പ്രതിനിധിയായി ഇന്ത്യയിലേക്കു വന്നതു 1607 ൽ "റൊബർട്സ് ഡിനോബിലി" എന്ന മഹാനായിരുന്നു. ഇയാൾ പിന്നീടു ഇവിടെ വളരെ പ്രസിദ്ധിനേടി. ഉദ്ദിഷ്ട കാര്യസിദ്ധിക്കായി എന്തു തന്നെ ചെയ് വാനും അയാൾക്കു മടിയുണ്ടായിരുന്നില്ല. അയാൾ ഒരു ഹിന്തുവാണെന്നും ബ്രാഹ്മണനാണെന്നും നടിച്ചു ഇവിടെ താമസിച്ചുവന്നു. അതി ശുഷ്കാന്തിയോടുകൂടി സംസ്കൃതഭാഷ വളരെക്കാലം പഠിച്ചതിനു ശേഷം അയാൾ അതിനെ ഒരു വിധം സ്വാധീനപ്പെടുത്തി. ഇയാളുടെ സ്ഥിരവാസസ്ഥലം മധുരയായിരുന്നു. ആ പുണ്യസ്ഥലത്തു ശാസ്ത്രജ്ഞന്മാരായ അനവധിആളുകൾ ഇക്കാലത്തെപ്പേലെ അന്നും ഉണ്ടായിരുന്നു. ഇവരുടെ ശാസ്ത്രജ്ഞാനവും തക്ക നൈപുണ്യവും വാക്ക്പടുതയും അസാമാന്യമായിരുന്നു. ഹിന്തുമതത്തെ അമർത്തുവാനായി അരയും തലയും മുറുക്കി പുറപ്പെട്ട ബുദ്ധമതക്കാരെ പല സന്ദർഭങ്ങളിലും, കാറ്റ് കരിയിലകളെ എന്ന പോലെ, ഇവർ പറപ്പിച്ചിട്ടുണ്ട്. ഒരു "സന്യാസി മഠത്തിന്റെ" (മൊനാസ്റ്ററിയുടെ) നിലനില്പു അതിലെ തലവന്റെ തക്കനൈപുണ്യത്തെയാണ് അവലംബിച്ചിരുന്നതു. അയാളെ തോല്പിച്ചാൽ ആ സന്യാസിമഠം തകർന്നു എന്നാണു അക്കാലത്തെ വിശ്വാസം. ഇപ്രകാരം തോല്പിക്കപ്പെട്ടവരെ ബ്രാഹ്മണർ വളരെ ഉപദ്രവിക്കയും പതിവായിരുന്നു. തന്മൂലം ബുദ്ധമതക്കാർ ഇവിടെ നിന്നും ഒളിച്ചോടിപ്പോയിയെന്നും ചരിത്രം ഘോഷിക്കുന്നുണ്ട്. എട്ടാം നൂറ്റാണ്ടിൽ ശങ്കരാചാര്യസ്വാമി അവതരിച്ചതോടുകൂടി ബുദ്ധമതക്കാരുടെ മൂലനാശവും സംഭവിച്ചു. ഈ സംഗതികളൊക്കെ "നോബലി" നല്ലവണ്ണം അറി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/294&oldid=164935" എന്ന താളിൽനിന്ന് ശേഖരിച്ചത്