താൾ:Mangalodhayam book-4 1911.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സൌഖ്യത്തിന്നും അഭിവൃത്തിക്കും പുഷ്ടിക്കും വേ​ണ്ടി പണ്ടാരവകയിൽനിന്നും ശബളംകൊടുത്തു കുട്ടികളെ എഴുതിക്കത്തക്കവണ്ണം ഉത്തരവു കൊടുത്തിരിക്കുന്നതിനാൽ ഇപ്പോൾ എറണാകുളം പ്രവൃത്തിയിൽവച്ചു എഴുതിക്കത്തക്കവണ്ണം മടത്തുവീട്ടിൽ ശങ്കരമേനവനെയും വയ്പിൽ പ്രവൃത്തിയിൽ വച്ചു എഴുതിക്കത്തക്കവണ്ണം കൊല്ലാട്ടു രാമക്കുറുപ്പിനെയും നിശ്ചയിച്ച് ആക്കിയിരിക്കകൊണ്ടു ആയവർക്ക് കുട്ടികളിൽ നിന്നും ഒരു കാശുപോലും കൊടുപ്പാനാവശ്യമില്ല. 4ാമതു. ഇപ്രകാരം കുട്ടികളെ എഴുതിച്ചു വരുന്നുണ്ടോ എന്നു കാര്യക്കാരനും തിരുമുഖം പിടിച്ച പിള്ളയും ശോധനചെയ്ത് ഇന്നിന്ന കുട്ടികൾക്ക് ഇന്നിന്ന വിദ്യകൾ വശമായി എന്നു വിവരമായിട്ടു ഓരോ വർയ്യോല എഴുതി വാങ്ങിച്ചു 8 ദിവസത്തിലൊരിക്കൽ ആ വർയ്യോല ഹാജർക്കു അയക്കുകയും വേണം.

	5-ാമതു. കുട്ടികൾക്കു എഴുത്തു വശമാക്കിക്കൊടുക്കുന്നവനും മേലെഴുതിയപ്രകാരം തന്നെ എട്ടുദിവസത്തിലൊരിക്കൽ വർയ്യോല എഴുതി കാര്യക്കാരന്റെ അടുക്കലും ഹാജർക്കും അയച്ചുകൊള്ളുകയും വേണം.അപ്രകാരം 9 എഴുത്താശാന്മാർ അവർക്കു വെച്ചിരിക്കുന്ന ശബളം അല്ലാതെ യാതൊരു കുടിയാനവരോടെങ്കിലും യാതൊന്നെങ്കിലും വാങ്ങിച്ചു എന്നു കേൾവിപ്പെട്ടാൽ ഉടനെ ആയവനെ കോട്ടിൽ എല്പിച്ചു അതിനു തക്ക ശിക്ഷയും ചെയ്യിക്കുന്നതിനു ഇടരവരികയും ചെയ്യും.

-------------------------------

                         	 തെംകൈലാസനാഥോദയം
                             	     പ്രബന്ധം  (തുടർച്ച)

------------------- വാർമേവീടുന്നവിദ്വജ്ജനനിഗദിതതെം

      കൈലാസനാഥപ്രഭാവ 

ശ്രീമാഹാത്മ്യങ്ങകേട്ടുംപ്രകടിതരുചിക

      ണ്ടുംപ്രസന്നാന്തരാത്മാ

ധീമാനല്പസ്മിതംചെയ്തഖിലസദസിചെ

      ല്ലൂരപൂർണ്ണത്രയീശ

ശ്രീമൽകാരൂണ്യപാത്രംകവിമഴകിനൊടാ

      ദിഷ്ടവാൻപദ്യവാചം.

വിദ്യാവല്ലഭ!നീലകണ്ഠസുകവേ!

      ചെല്ലൂരലാഥോദയം

മിത്രംപണ്ടുകൃതം (നണിച്ച ?)രചിതം

      നാരായണീയംത്വയാ

അദ്യൈവാരഭതാംഗിരാമമഭവാതെം

      കൈലാസനാഥോദയ

പ്രത്യുഗ്രാഖ്യകലർന്നബന്ധുരഗുണം

      ബന്ധു പ്രബന്ധോത്തമം

ഇത്ഥംനിയുക്ത:കുരുഭൂമിഭർത്താ ഭദ്രാചലക്ഷേത്രമഹത്വമാന്യം ഹൃദ്യംകളോദാരമണിപ്രാവാളൈ ർമമിത്രസ്ഫുടാർത്ഥംവിദധെപ്രബന്ധം. ശ്രീചേന്നീടുംമഹേന്ദ്രാചലഭുവിനിഖില

      ക്ഷത്രവൈരാഗ്നിനിർവ്വാ

ണാശാന്തസ്വാന്തപത്മേവസതിപരശുരാ

      മേതപസ്യൈകകാമേ

വ്യാജപേതാനുഭാവാ:കതിചനയതയൊ

      യായജൂകാമഹാന്ത

സ്സാശംസംപോന്നിവന്നൂവിമലതരമനോ

ഭാസുരാഭ്രസുരാദ്യാ:.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/291&oldid=164932" എന്ന താളിൽനിന്ന് ശേഖരിച്ചത്