താൾ:Mangalodhayam book-4 1911.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിർബന്ധവിദ്യാഭ്യാസം ------- പ്രാഥമികവിദ്യാഭ്യാസം നിർബന്ധമാക്കേണ്ടതായ കാര്യത്തിൽ ഇന്ത്യാവൈസ്റായിയുടെ നിയമനിർമ്മാണസഭയിൽ, ബഹുമാനപ്പെട്ട മിസ്റ്റർ ഗോപാലകൃഷ്ണ ഗോഖലെ ഒരു ബിൽ ആലോചനയ്ക്ക് കൊണ്ടുവന്നതും, അധികപക്ഷം ഉണ്ടായ വിരോധാഭിപ്രായത്തെ അനുസരിച്ചു സഭ,അതിനെ തള്ളിക്കളഞ്ഞതും ഇയ്യിടെ കഴിഞ്ഞ ഒരു സംഭവമാണല്ലോ. നാട്ടുഭാഷപോഷണത്തിന്നു പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുന്നതായാൽ എത്രമാത്രം സഹായമായിത്തീരുമെന്ന് നമുക്കൊക്കെ അറിയാവുന്നതുമാണ്.

            ഈ സംഗതിയിൽ 913-ആമാണ്ടു മകരമാസം 25-ആംനു (173 കൊല്ലം മുമ്പു)കൊച്ചിസർക്കാരിൽനിന്നു ഒരു വിളംബരം പ്രസിദ്ധം ചെയ്തതായി കാണ്മാനുണ്ടു.ഈ വിളംബരം 1081 ചിങ്ങമാസത്തിൽ കെ.പി.പത്മനാഭമേനോൻ ബി.ഏ. ബി.എൽ അവർകൾ മുഖേല രസികരഞ്ജിനിയിൽ പ്രസിദ്ധം ചെയ്തിട്ടുണ്ടായിരുന്നതു`ഈ വിഷയത്തെപ്പറ്റി അധികം വാദപ്രദിവാദങ്ങൾ നടന്നുവരുന്ന ഇക്കാലത്തു`,ഇവിടെ ഉദ്ധരിക്കുന്നതു അനുചിതമാകയില്ലെന്ന് വിശ്വസിക്കുന്നു. പൊതുജനവിദ്യാഭ്യാസകാര്യത്തിൽ ഗവർമ്മേണ്ടിന്നുള്ള ബാധ്യതയ്ക്കു ഇതു ഒരു പ്രത്യേകല മായിത്തീരാതിരിക്കില്ല.
                   (വിളംബരം)

ഈ രാജ്യത്തുള്ള കുടിയാനവന്മാരു മുതലായവർക്ക് കണക്കെഴുത്തു മുതലായ വിദ്യകൾ വശമില്ലാതെയും ആ വിദ്യകൾ പഠിക്കാത്തതിനാൽ ഏറ്റവും സങ്കടമായിട്ടും തീർന്നിരിക്കുന്നപ്രകാരം നാം കേൾവിപ്പെടുകകൊണ്ട് ഇനിമേൽ അതിന്മണ്ണം വരാതെ കുടികൾ സൌഖ്യമായിട്ടും അഭിവൃദ്ധിയായിട്ടും വരേണ്ടതിനുവേണ്ടി ഇപ്പോൾ വിളംബരം പ്രസിദ്ധപ്പെടുത്തുന്നു. എന്തെന്നാൽ-

	 1ാമതു ഈ രാജ്യത്തിൽ ഉള്ള കുട്ടികൾക്ക് ഒക്കെയും എഴുത്തും കണക്കും ജോതിഷവും കാവ്യവും വശമാക്കിക്കൊടുക്കുന്നതിനു അതാതു കോവിലകത്തുംവാതുക്കൽ ചേർന്ന വലുതായിട്ടുള്ള പ്രവൃത്തികളിലും ചെറുതായിട്ടുള്ള പ്രവൃത്തികളിലും സമർത്ഥന്മാരായിട്ടു ഓരോരൊ എഴുത്താശാനമാരെ ആക്കി എഴുത്തിച്ചുകൊള്ളത്തക്കവണ്ണം ഉത്തരവുകൊടുത്തിരിക്കുന്നു.

2ാമതു. അതാതു പ്രവൃത്തികളിൽ ഉള്ള കുടിയാനവന്മാർക്കു അഞ്ചു വയസ്സിനുമേൽ ഇരുപതു വയസ്സിലകം ഉള്ള കുട്ടികളെ കാലത്തു ആറു മണിക്കു എഴുത്തിന്നയച്ച് പകൽ സമയത്തും രണ്ടുമണി സമയത്തും ഭക്ഷണത്തിനുവരുത്തി ഭക്ഷണം കഴിപ്പിച്ചു എഴുന്നേൽപ്പിച്ചു വയ്യിന്നേരം ആറുമണിവരെക്കും എഴുതിച്ചു അവരവരുടെ വീടുകളിലേക്കുതന്നെ വരുത്തിച്ചുകൊള്ളുകയും വേണം.

3ാമതു. അതിന്മണ്ണം കുട്ടികൾക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/290&oldid=164931" എന്ന താളിൽനിന്ന് ശേഖരിച്ചത്