താൾ:Mangalodhayam book-4 1911.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേവലം മൃഗപ്രായന്മാരായിരുന്നു.ഇപ്പോൾ ശസ്ത്രത്തിലും ശാസ്ത്രത്തിലും അവർക്കുള്ള അപ്രതിഫതയായ ഗതി അടിക്കടി ഭൂമണ്ഡലത്തെ മുഴുവൻ ഉച്ചലിപ്പിക്കുന്നുണ്ടെന്നുള്ളതു സർവ്വസമ്മതമായ വാസ്തവമാണല്ലൊ. ഇങ്ങിനെയുള്ള അവരുടെ ഉൽഗതിയെ കുറിച്ചാലോചിക്കുമ്പോൾ ഏതൊരുത്തനാണു ക്രമാവനതിവാദത്തെ സ്വീകരിക്കുന്നത് ?നേരെ മറിച്ച് ഭാരതീയന്മാരുടെ ക്രമാവനതിയെക്കുറിച്ചു കുറഞ്ഞൊന്നു പർയ്യാലോചിച്ചാൽ ജന്തുക്കൾ ക്രമോന്നതിശീലങ്ങളല്ലെന്നു പറയാതിരിക്കുകയില്ല. പാശ്ചാത്യന്മാരിൽ ചിലർ,ഭാരതീയന്മാർ പുരാതനകാലത്തു കേവലം അപരിഷ്കൃതന്മാരായിരുന്നുവെന്നും പാശ്ചാത്യസംസർഗ്ഗം നിമിത്തം ഇപ്പോൾ ഏതാനും ചില പരിഷ്കാരങ്ങൾ സിദ്ധിച്ചുവെന്നും ജല്പിക്കുന്നു.അങ്ങിനെയാണെങ്കിൽ വേദശാസ്ത്രങ്ങൾ കവികല്പനകളാണല്ലൊ.ഇവരുടെ ഈ അഭിപ്രായം സ്വീകാർയ്യത്വേനപരിഗണിപ്പിക്കാൻ പാടില്ലതന്നെ. ഈ ഗ്രന്ഥങ്ങൾ പ്രാക്തനന്മാതായ ഭാരതീയരുടെ മഹത്വത്തെ തെളിയിക്കുന്നു. ആ ഗ്രന്ഥങ്ങളെപ്പോലെ പരിഷ്കൃതമായി ഒരു ഗ്രന്ഥം ഇനിയുണ്ടാവാൻ തരമില്ലാത്തുതകൊണ്ടു തന്നെ പുരാതനഭാരതീയന്മാരുടെ യോഗ്യത വിശദമാകുന്നുണ്ടല്ലൊ.ശാരീരികമായും മാനസികമായുമുള്ള ഉന്നതിയെ കണ്ടിട്ടാണു ഒരു സമുദായത്തിന്റെ ഉൽഗതിയെ നിശ്ചയിക്കുന്നതു.ഈ ഉൽഗതി ഭാരതീയന്മാരിലുണ്ടോ എന്നു ഇപ്പോഴത്തെ അവരുടെ അവസ്ഥയെ പരിശോധിക്കുകയാണു ഉചിതമായിരിക്കുന്നതു. മനുഷ്യരുടെ ‌ഉന്നതിക്കുചിതങ്ങളായ ഏതേതു വിഷയങ്ങളുണ്ടോ അവയൊന്നും ഭാരതീയന്മാർക്കില്ലെന്നാണു പറയേണ്ടതു.ശരീരോന്നതിയുടെ നിദാനമായിരിക്കുന്ന പഥ്യാശിതപം തന്നെ ഭാരതീയന്മാരിൽ കാണപ്പെടുന്നില്ല.ഐക്യമത്യം മുതലായ മാനസികഗുണങ്ങൾ അവരോട് യാത്രപറഞ്ഞ കാലത്തെ ഊഹിപ്പാൽ പോലും കഴിയുന്നില്ല.ചിലരുടെ വൈദുഷ്യകിത്തി ദ്വീപാന്തത്തിൽ കൂടി സഞ്ചരിക്കിന്നുണ്ടെങ്കിലും അവരിൽ കാർകുശലന്മാർ ചുരുക്കം തന്നെ. മേഘനിഗ്ഘോഷങ്ങളെ ജയിക്കുന്ന ദീർഗ്ഘദീർഗ്ഘങ്ങളായ പ്രസംഗങ്ങളെക്കൊണ്ടു ലോകത്തെ മോഹിപ്പിക്കുന്ന മഹാമനസ്കന്മാർ ഭാരതത്തിൽ കുറച്ചധികമാണെന്നു സമ്മതിക്കാതെനിവൃത്തിയില്ല.എന്നാലീ പ്രസംഗങ്ങളുടെ അർത്ഥം ഗ്രഹിക്കുന്ന രസികന്മാർ ചുരുക്കമാണെന്നു വ്യസനിച്ചിട്ടാവശ്യമില്ല. നമ്മുടെ പ്രാസംഗികന്മാരുടെ പ്രസംഗങ്ങൾ ഭീരുവിന്റെ വീരത്വപ്രലാപംപോലെയും കൃപണന്റെ ദാനമാഹാത്മ്യവ്യാഖ്യാനം പോലെയും പാപിഷ്ഠന്റെ ധർശാസ്ത്രവ്യവഹാരംപോലെയാണെന്നു പറയുന്നതിൽ ഞാൻ ശങ്കിക്കുന്നില്ല. ചുരുക്കിപ്പറയുകയാണെങ്കിൽ വൃഥാ വാഗ്ജാലവിസ്താരം കൊണ്ടു അനിഷ്ടമല്ലാതെ മറ്റൊന്നുമുണ്ടാകയില്ല. വാങ്മാത്രോത്സാഹന്മാരായിരിക്കുന്നു. ഭാരതീയന്മാരുടെ പരിണാമം ക്ഷയന്തന്നെയാണെന്നു പലവിധത്തിലും സാധിച്ചുകഴിഞ്ഞു. ആംഗ്ലോഭരണംകൊണ്ടു പരിഷ്കൃതമായിരിക്കുന്ന ഇക്കാലത്തെങ്കിലും ഭാരതീയന്മാർക്ക് അഭിവൃദ്ധിയുണ്ടായിട്ടില്ലെങ്കിൽ ഇനിയെന്നാണുണ്ടാവുന്നതാവോ?

മരുതൂർ കരുണാകരമേനോൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/289&oldid=164929" എന്ന താളിൽനിന്ന് ശേഖരിച്ചത്