താൾ:Mangalodhayam book-4 1911.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൌരസ്ത്യപ്രബോധനം

ണമില്ലായ്മായും മാത്രമായിരുന്നു. തന്മൂലം സ്വദേശകക്ഷിക്കാർക്ക് ഒരു ഇട്വിവു സംഭവിച്ചട്ടുണ്ടെങ്കിലും അവർ ഒരു കാലത്തു ഇന്ത്യക്കാരെ മുഴുവൻ വശീകരിക്കുമെന്നുളളതിനു സംശയമില്ല. ഭാരതീയരുടെ ദാരിദ്രാവസ്ഥയെ പരിഹരിക്കുന്നതിനു അതുതന്നെയാണു ശരിയായ മാർഗ്ഗമെന്നുളള ബോധം പ്രസ്തുത പ്രബോധനത്തിന്റെ മഹത്തായ ചിഹ്നമാകുന്നു.

           ബ്രിട്ടീഷുകാരുടെ ആഗമനംകൊ​​ണ്ടു ഹിന്ദുമതത്തിനു ക്രമത്തിലധികം ദോഷം സംഭവിച്ചിട്ടുണ്ടെന്നും അതിനെ പുനർജ്ജീവിപ്പിച്ചു പൂർവ്വസ്ഥിതിയിലാക്കിയാൽ ഇന്ത്യ പെട്ടന്നു പണ്ടത്തെ സ്ഥിതിയിൽതന്നെ എത്തിയേക്കുമെന്നും ഇന്ത്യയിൽ മാന്യരായ ചിലരുടെ ഇടയിൽ ഒരു ബോധം കടന്നുകൂടിട്ടുണ്ടെന്നുളളാതാണു മേൽപറയപ്പെട്ടെ വ്യത്യാസത്തിനു വേറൊരു ഉദാഹരണം. ഈ ബോധത്തിനെ ദൃഷ്ടാത്തപ്പെടുത്തുന്നതിന് ഒന്നിലധികം സംഗതികളുളളതിൽ മുഖ്യമായതു കാശിയിൽ സ്ഥാപിക്കാൻ പോകുന്ന ഹിന്ദുസർവ്വകലാശാലയാണ്. ഇന്ത്യയുടെ പൂർവ്വചരിത്രവും ഇന്ത്യാക്കാരുടെ സ്വാഭവവും സൂക്ഷ്മമായി ഗ്രഹിച്ചിട്ടുണ്ടെന്നു ഭാവിക്കുന്ന ചില യോഗ്യരുടെ അഭിപ്രായം ഇന്ത്യക്കു ആദ്ധ്യാത്മികമായി പരിശ്രമിക്കുന്നതിനു മാത്രമെ സാധിക്കയുളളു എന്നും, തൻമാർഗ്ഗമായുളള ഔന്നത്യത്തിന്റെ അർഹതയും ശക്യതയും ഉളളൂ. എന്നും ആകുന്നു, ഈ അഭിപ്രായത്തിനെ ശരിവെച്ചു അതു തങ്ങൾക്കു ഒരു ബഹുമതിയാണെന്നു കരുതി കാട്ടിൽ പോയിരുന്നു തപസ്സു ചെയ്യാൻ സന്നദ്ധരായ കപടസന്യാസികളും വളരെയുണ്ട്. ഇവരെപ്പറ്റി അധികം  പറഞ്ഞിട്ടാവശ്യമില്ല. ഇവർ ഐഹികവ്യത്തിയിൽ അലസന്മാരോ സ്വപരിശ്രമങ്ങളിൽ ഇച്ഛാഭംഗം വന്നവരോ,ആയ മാത്രഭൂമിയുടെ ദ്രോഹികളാണ്. ഇവരെ അനുഗമിക്കുന്നതു വിചാരശൂന്യതയുടെ ഫലമായിരിക്കും. വിവേകാനന്ദസ്വാമിയുടേയും വാഗ്ദ്ധാടിയാൽ മതസംബന്ധമായ വിഷയങ്ങളിൽ ഒരു ഉണർച്ച-വന്നിട്ടുണ്ട്. ഈ ശക്തികളുടെ എല്ലാം ഫലമായിട്ടായിരിക്കാം ഹിന്ദുമതത്തെ പഠിപ്പിക്കുന്നതിന് ഒരു മഹാലയം വേണമെന്നുളള മോഹത്തിന്റെ  ആവിർഭാവം.ഹിന്ദുമതശാലയെപ്പറ്റിയും അതിന്റെ എതൃകക്ഷിക്കാരുടെ അഭിപ്രായത്തെപ്പറ്റിയും ഇന്ത്യാക്കാർ എല്ലാവരും അറിഞ്ഞിട്ടുണ്ട്. ഹിന്ദുമതപ്രധാനികളുടെ ദുശ്ശക്തികൾ പുരാതനകാലത്തു രാജ്യാഭിവ്യദ്ധിക്ക് എങ്ങിനെ ഒരു ആകാശകോടാലിയായി പരിണമിച്ചോ അതുപോലെ ഈ ഹിന്ദുസർവ്വകലാശാലയും അതിന്റെ പരിശ്രമങ്ങളും പൊതുജനാഭിവൃദ്ധിക്കു വിഘാതമായിത്തീരാതിരിക്കുന്നതിനു വിദതേശിയരായ രാജ്യഭരണാധികൃതന്മാർ സൂക്ഷിച്ചുകൊളളട്ടെ. ആലിഗാർ പട്ടണത്തിൽ സ്ഥാപിക്കാൻ പോകുന്ന മുഹമ്മദു സർവ്വകലാശാല ഇതരമതസ്ഥരെ അപേക്ഷിച്ചും പ്രസ്തുത പ്രബോധത്തിന്റെ‌ വ്യത്യസ്വഭാവത്തെ കുറിക്കുന്നു. എന്നാൽ  മുഹമ്മദിയരുടെ ഉദ്ദേശം ആദ്ധ്യാത്മികത്തെക്കാൾ ഐഹികാഭിവൃദ്ധിയാണെന്നു കാണുന്നതു സന്തോഷാവഹംതന്നെ.

‌ ധനവിഷയത്തിലും മതവിഷയത്തിലും എന്നപ്പോലെതന്നെ കലാവിദ്യകളിലും മേൽപറഞ്ഞ വ്യത്യാസം കാണപ്പെടുന്നു. ഭാരതീയപ്രബോധത്തിന്റെ‌ ചിഹ്നമായിട്ടൊ ഇന്ത്യയിലെ മാതൃഭാഷയായ സംസ്തൃതത്തിനു പ്രചാരം വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/284&oldid=164925" എന്ന താളിൽനിന്ന് ശേഖരിച്ചത്