താൾ:Mangalodhayam book-4 1911.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൌരസ്ത്യപ്രബോധനം

ശ്രമങ്ങൾ പൂർവ്വാധികം വിവിധങ്ങളായവരുന്നത് ആവശ്യമായി വന്നതുകൊണ്ടും, ഒരു രാജ്യത്തിനു മറ്റു രാജ്യങ്ങളുമായുളള സമ്പർക്കം ദിവസംതോറും അപരിഹാർയ്യമായ് തീരുന്നതിനാൽ ഈ നിയമങ്ങൾ രാജ്യാഭിവ്യദ്ധിക്കു വളരെ തടസ്ഥമായിരുന്നു. ഇതുപോലെ തന്നെ വിവാഹം , മുതലായി ഗൃഹസംബന്ധമായ വിഷയങ്ങളിലും വളരെ ഭേദഗതികൾ വന്നിട്ടുണ്ട്,ഈ ഭേദഗതികളുടെ ആവിർഭാവത്തെ വഴിയാത്രക്കുളള കൂടുതൽ സൗകര്യങ്ങൾ സഹായിച്ചിട്ടുമുണ്ട്. ജാതിയും ആ വഴിക്ക് ഉണ്ടായിട്ടുളള സാമുദായികവിഭാഗങ്ങളും രാജ്യത്തിന്റെ ഉന്നതിയ്ക്കുതകുന്നതാണെന്നും അവർക്കു നാശം വന്നിട്ടുണ്ടെങ്കിൽ പുനർജ്ജീവിപ്പിപിച്ച് അവയെ നിലനിർത്തി കൊണ്ടുപോകണമെന്ന് ശഠിക്കുന്ന ഒരു കൂട്ടർ ഇപ്പോഴും ഉണ്ട്.എന്നാൽ ആ മതക്കാർ മേൽപറയപ്പെട്ട വ്യത്യാസങ്ങൾകൊണ്ടുളള അന്യായഗുണങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവരൊ അവയുടെ ധ്വംസനത്താൽ കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടി വരുമെന്നു ഭയപ്പെടുന്നവരൊ മാത്രമാകുന്നു എന്നുളളത് ആശ്വാസജനകംതന്നെ. ജാതിവ്യത്യാസങ്ങൾകൊണ്ടുളള ഉപദ്രവം സഹിക്കവഹിയാതിരുന്ന കാലത്തുതന്നെയാണ് സർവ്വപ്രകാരേണയും ഐക്യത്തേയും സമതയേയും നിഷ്കർഷിക്കുന്ന ക്രിസ്തുമതവും ഇന്ത്യയിൽ പ്രവേശിച്ചത്. ക്രിസ്തുമതത്തിന്റെ അംഗീകരണം ഹേതുവായി താഴ്ന്ന സ്ഥിതിയിൽ കിടന്നിരുന്ന അനവധി ജനങ്ങക്ക് തങ്ങളുടെ യജമാനന്മാരെന്നു ഭാവിച്ചിരുന്നവരോടൊപ്പം എത്തുന്നതിനും , ധനം ,ശക്തി ,അധികാരം, വിദ്യ ഇവയെ സമ്പാദിക്കുന്നതിനുളള മാർഗ്ഗങ്ങൾ തുറന്നു കിട്ടുന്നതിനും സാധിച്ചു. ജാതിവ്യത്യാസങ്ങളിൽ ലയിച്ചുപോയ ഹിന്ദുമതം ജനാഭിവൃദ്ധിക്കു തടസ്ഥമായിരുന്നതുകൊണ്ടായിരിക്കാം ബ്രാഹ്മോ മതക്കാരും മറ്റും ഉത്ഭവിച്ചതും അവർക്കു പ്രചാരം ലഭിച്ചതും. പൌരസ്ത്യദേശങ്ങളെ ഉണർത്തുന്നതിനു ക്രിസ്തുമതപ്രവർത്തകൻന്മാർ ചെയ്ത നിരന്തരപരിശ്രമവും ഗണനീയമാകുന്നു . ഹിന്ദുമതത്താൽ ത്യജിക്കപ്പെട്ടിരുന്ന അനവധി സാധുക്കളെ ഉൽകൃഷ്ടമാർഗ്ഗങ്ങളിൽ പ്രവേശിപ്പിച്ചു . ഉത്തമമായ വിധത്തിൽ ജീവിതത്തെ നയിക്കുന്നതിനു ക്രിസ്തുമതക്കാർ അവരെ പഠിപ്പിച്ചിട്ടുണ്ട് .

                             പൌരസ്ത്യപ്രബോധനത്തെ യഥാർത്ഥമായി തെളിയിക്കുന്നതു സ്ത്രീലോകത്തിനു വന്നിട്ടുളള പരിണാമമാകുന്നു. പൂർവ്വദേശങ്ങളിലെ സ്ത്രീകൾക്കു സ്വാതന്ത്ര്യംവിധിച്ചിട്ടില്ലാ എന്നായിരുന്നു ബോദ്ധ്യം. ആ ബോധം വേഗത്തിൽ നീങ്ങുന്നുണ്ട് എന്നു കാണിക്കുന്നതിനു വേണ്ട തെളിവുണ്ട് . പുരുഷന്മാർക്കു വന്നിട്ടുളള ബോധത്തോടുകൂടി 

സഹചാരിണികളായ സ്ത്രീകൾക്കും ഒരു ഉണർച്ച വന്നതിൽ എന്താണ് അത്ഭുതം !പാശ്ചാത്യമഹിളാവ്യന്ദങ്ങൾ പുരുഷന്മാരെ കൂടി അതിശയിക്കത്തക്ക ബുദ്ധിയും സാമർത്ഥ്യവും ചിലപ്പോൾ കാണിക്കുന്നു‌. അവരുടെ സ്വാതന്ത്ര്യം രാജ്യാഭിവ്യദ്ധിക്കു ഹാനികരമായി വരുന്നില്ലെന്നു മാത്രമല്ല അതു പുരുഷന്മാരുടെ ഭാരങ്ങളെ ലഘുകരിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയിരിക്കെ തങ്ങൾക്കും രാജ്യാധികാരത്തൽ ഒരു പങ്കുകിട്ടണം എന്നു അവർ അവകാശപ്പെടാതിരിക്കുമോ? പാശ്ചാത്യരീതികൾ മാതൃകളയായി വന്നിരിക്കുന്ന ഇക്കാലത്തു ഭാരതീയ വനിതകളും സ്വാതന്ത്രത്തെ കാംക്ഷിക്കുന്നു.ശരിയായ വിദ്യാഭ്യാസമെല്ലാം അതിനുളള എളുപ്പമായ മാർഗ്ഗം. അതു ലഭിക്കുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/282&oldid=164924" എന്ന താളിൽനിന്ന് ശേഖരിച്ചത്