താൾ:Mangalodhayam book-4 1911.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

234

                               മംഗളോദയം

ന്നു. കൈത്തൊഴിലുകളിൽ അക്കാലത്ത് അവർക്കുണ്ടായിരുന്ന നൈപുണ്യം ഇപ്പോഴും മറ്റുരാജ്യക്കാർക്കുലഭിച്ചിട്ടുണ്ടോ എന്നു സംശയമാണ്. നാവീക വിദ്യയിൽ അന്നു തന്നെ അവർക്കു അതിശയിക്കത്തക്ക പാടവം സിദ്ധിച്ചിട്ടുണ്ടായിരുന്നു. രാജ്യഭരണരീതികൾ അക്കാലത്തെ പരിഷ്ക്കാരമനുസരിച് ഒരു വിധം തൃപ്ത്തികരമായിത്തന്നെയിരുന്നു. അവർ ആചരിച്ചുപോന്നമതവിശ്വാസാദികളുടെ പ്രത്യേകിച്ചു ബുദ്ധമതത്തിന്റെ പ്രവേശാ മുതൽക്ക് അവയുടെ അടിസ്ഥാനങ്ങളായിത്തീർന്ന ഗ്രന്ഥങ്ങളും ഏതുകാലത്താ ആദരണീയങ്ങളായ തത്ത്വങ്ങളെയും സഭാചാരങ്ങളെയും നിർക്കർഷിച്ചിരുന്നു. വൈദ്യശാസ്ത്രത്തിൽ അവർക്കുണ്ടായിരുന്ന നൈപുണ്യം പശ്ചമവൈദ്യർക്ക് ഇനിയും സിദ്ധിച്ചിട്ടില്ല. ഇപ്രകാരമുള്ള യോഗ്യത ചാനാക്കാർക്ക് ഉണ്ടായിരുന്നത് വളരെ ശതവർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന എന്നും ,അതും ദീർഘകാലത്തേക്കുനിലനിന്നു എന്നും. ഓർക്കുമ്പോൾ അവർ എന്തുമാത്രം പരിശ്രമിച്ചിട്ടുണ്ടെന്നറിയാം. ഈ പരിശ്രമത്തിന്റെ ഫലമായിട്ടോ,എന്തോ, പകൽമുഴുവനും അധ്വാനിച്ച ഒരു കർഷകൻ അല്പം മദ്യവും കഴിച്ചു് സുഖമായി രാത്രിമുഴുവൻ ഉറങ്ങികഴിക്കുന്നതുപോലെ ചീനാ സാമ്രാജ്യം അവിൻലഹരിയിലകപ്പെട്ടു കുറേകാലത്തേക്കു കുംഭകർണ്ണനെ സേവിച്ചു. ഈ നിദ്ര ദീർഘനിദ്രയെ ന്നുകരുതി ചില അല്പായിസ്സുകളായ കാക്കകളും കഴുകങ്ങളും പടിഞ്ഞാറുനിന്നു പറന്നെത്തി തടിച്ചു കൊഴുത്തിരിക്കുന്ന ചീനാ സാമ്രാജ്യത്തെ ഇവിടവിടെ കൊത്തിമുറിവേൽപ്പിച്ചു.അങ്ങിനെയിരിക്കെ ഇതാ സുഷ്യപ്തികൊണ്ടു ആരോഗ്യം ദപ്പിഗുണിഭവിപ്പിച്ചു. മഹാ ഗന്ധർവ്വൻ എഴുന്നേറ്റു കണ്ണുകൾ വിടർത്തുന്നു.കൈകാൽകുടയുന്നു,കഴുകങ്ങളും കാക്കകളും സംശയിച്ചു പിൻ വാങ്ങുന്നു.

ചിനക്കാരുടെ ശാപം അവീൻലഹരിക്കധീന മാകട്ടെ എന്നായിരുന്നെങ്കിൽ ഭാരതീയരുടെ ശാപം തത്ത്വശാസ്ത്രലഹരിയിൽ അകപെടട്ടെ എന്നായിരുന്നു. ഇന്ത്യയിലെ ഉഷ്ണാധിക്യം ഏതുതരം ലഹരിയുടെയും ശക്തിവർദ്ധിപ്പിച്ചു ആലസ്യം ഉണ്ടാക്കണമെന്നു വൈദ്യന്മാർ സമ്മതിക്കാതിര്ക്കയില്ല. പരിഷ്ക്കാരവിഷയത്തിൽ ഭാരതീയർ ചീനക്കാരെ പല സംഗതികളിലും അതിശയിച്ചു. എന്നാൽ അവർ അധികം പരിശ്രമിച്ചത് മാനസീകവിദ്യകളിലായികുന്നു. അവയിൽ അവർക്കു അളവില്ലാത്ത പാടവം സിദ്ധിക്കുകയും ചെയ്തു.ഇങ്ങനെ ഭാരതീയരിൽ ബുദ്ധിമാന്മാരായ മിക്കവരും ഐഹീകകാര്യങ്ങളിൽ അലസന്മാരാവുന്നതിനു ഇടയായി. ഇതിനാലും സ്വരാജ്യസ്നേഹം എന്ന ഉൽകൃഷ്ടഗുണം അക്കാലത്തു മിക്കവാറും ഇല്ലാതിരുന്നതിനാലും , ജീവിതമാർഗങ്ങൾക്കു ഇക്കാലത്തെ അപാക്ഷിച്ചു പ്രയാസം കുറവായിരുന്നതുകൊണ്ടും രാജ്യൈശ്ചര്യത്തിനുവേണ്ട കാര്യങ്ങളെ വിസ്മരിച്ചുപോന്നു. വിദേശിയർക്കു ഇന്ത്യിൽ പ്രധാന്യം ലഭിക്കുന്നതിനും ഇത് ഒരു വഴിയായി തീർന്നു. ആദിയിൽ ജനസമുദായത്തിന്റെ സൗകര്യത്തിനായി ഏർപ്പെടുത്തപ്പെട്ട ജാതിവിഭാങ്ങൾ കാലക്രമേണ ദുഷിക്കുകയും ജാതിവ്യവസ്താൽ ഔനത്യം ഉണ്ടായിരുന്നവരെ പൂർവ്വാധികം ഉയർത്തുന്നതിനും പതിത്വം കൽപ്പിക്കപ്പെടുന്നവരെ പിന്നെയും താഴ്ത്തുന്നതിനും സംഗതിയാക്കി. പുരോഹിതന്മാരായിരുന്ന ബ്രഹ്മണരുടെ ആധിപത്യം ജാതിയെ മതത്തിൽ നിന്നു വേർതിരിക്കുന്നതിനു ഒരുസ്ഥിരപ്രതിബന്ധമായി പരിണമിച്ചു. താണജാതിക്കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/277&oldid=164920" എന്ന താളിൽനിന്ന് ശേഖരിച്ചത്