താൾ:Mangalodhayam book-4 1911.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൗരസ്ത്യപ്രബോധനം 233


              5
               നും മതി. ഈ ഉണർച്ചയെ യൂറോപ്പ് ചരിത്രത്തിൽ  ഓരോ സന്ദർഭത്തിൽ ഉൽഭവിച്ചുവ്യാപിച്ച് പരിഷ്കാരോന്മുഖങ്ങളായി പരിണമിച്ചിട്ടുള്ള മഹത്തായ ചലനങ്ങളുമായി ഉപമിക്കാറുണ്ട്. എന്നാൽ ക്രിസ്താബ്ദാ൧൨_ഠ ൧൩_ഠ നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ഉണ്ടായ റനൈസൻസും (Renaissance)അതിൽ പിന്നിട് ഒന്നു രണ്ടു ശതവർഷങ്ങൾ കഴിഞ്ഞിട്ടുണ്ടായ റിഫോർമേഷ(Reformation)എന്ന മതപരിഷ്ക്കാരവും , പിന്നെ അത്രയും കാലം കഴിഞ്ഞിട്ടും ഗുണപ്രദങ്ങളായ അനവധി ഫലങ്ങൾക്കടിസ്ഥാനമായതും ഫ്രഞ്ച്റവലൂഷൻ (French Revolution)എന്നരൂപത്തിൽ മൂർത്തീകരിച്ചതും യൂറോപ്പുഖണ്ഡത്തെ ഒട്ടുക്കു ഒന്നു ഇളക്കി മരിച്ചതും ഗംഭീരവുമായ ജനക്ഷോഭവും പൂർവ്വപ്രേശങ്ങളിൽ ഇപ്പോൾ കാണുന്ന ക്ഷോഭത്തിൽ നിന്നു ഗണ്യമായ വിധത്തിൽ വ്യത്യാസപ്പെട്ടിട്ടുള്ളതാണ്.

യുറോപ്പിൽ ഏതൊരു കാലത്തു ഒരു ക്ഷോഭം ഉണ്ടാകുന്നുവോ ആ ക്ഷോഭത്തിന്റെ മുഖ്യ കാരണം അതിനു മുമ്പു അനുസരിച്ചു വന്ന ഒരോരോ സാമുദായികരീതികൾ കാലക്രമേണ കാലാനുസൃതമല്ലാതെ വന്നതുകൊണ്ടും തന്നിമിത്തം ജനങ്ങൾഅനുഭവിക്കുന്ന അതിരറ്റ അരിഷ്ടം കൊണ്ടും ആണെന്നും സൂക്ഷ്മം നോക്കിയാൽ കാണുന്നതാണ്. ആ ക്ഷോഭങ്ങളുടെ ഫലം സാധാരണയായി നിയമങ്ങളുടെ പരിഷ്ക്കാരവും പൊതുജനങ്ങൾക്കു പൂർവ്വാധികമായ അധികാരധാനവും മറ്റും ആകുന്നു. പ്രത്യുത, കിഴക്കൽ ദിക്കുകളിലെ ക്ഷോഭത്തെ കുറിച്ചു സൂഷ്മമായി ആലോചിച്ചൽഅതിന്റെ ഉദ്ദേശം മേൽ പറയപ്പെട്ട ഗുണങ്ങൾ‌ക്കായി മാത്രമല്ലെന്നും തങ്ങൾക്ക് പുരാതന കാലത്തു ഇപ്പോഴത്തെതിനെക്കാൾ തുലോം ഉപരിയായ ഒരു സ്ഥാനം ഉണ്ടായിരുന്നു എന്നും ആ സ്ഥാനത്തെ വീണ്ടും കരസ്ഥമാക്കുന്നതിനുള്ള ആഗ്രഹം പൌര്യസ്ത്യരെ ക്രമത്തിലധികം ആയാസപ്പെടുത്തുന്നുണെന്നും പ്രത്യക്ഷപ്പെടും.ഈ വാസ്തവം ജപ്പാൻ ചരിത്രത്തിൽ നിന്ന് അത്ര വെളിവാകുന്നില്ലെങ്കിലും ടർക്കി, പേർഷ്യ, ചീന, ഇന്ത്യ ഈ രാജ്യങ്ങളുടെ താൽക്കാലികസ്ഥിതി അതിനെ വേണ്ടുംവണ്ണം തെളിയിക്കുന്നുണ്ട്. ജപ്പാന്റെ ഔന്നത്യം മറു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്നലെമുതൽക്കെയുള്ളു.ആ ഔന്നത്യത്തിന്റെ മുഖ്യകാരണം അമേരിക്കയുമായി ജപ്പാൻ രാജ്യത്തിനുള്ള സാമിപ്യമാണ് മറക്കുവാനൊ കാണാതിരിപ്പാനൊ പാടില്ലാത്തതായ അമേരിക്യയിലെ ഐക്ക നാടുകളിലെ ഉൽക്കർഷം ജപ്പാനു ​എന്നന്നേക്കും ഒരു മാതൃകയായിത്തീരുന്നു.ജാത്യ ജപ്പാൻക്കാർക്കുണ്ടായിരുന്ന ഉത്സാഹശീലം ഈ മാതൃകയെ അനുകരിക്കുന്നതിന് എളുപ്പമുണ്ടാവുകയും, അതിനെ പരീക്ഷിക്കുന്നതിനു അവർക്കു എളുപ്പത്തിൽ ഒരു സന്ദർഭം ലഭിക്കുകയും ചെയ്തു. അതിൽഭാഗ്യലക്ഷ്മി അവരെ കടാക്ഷിച്ചു.പരാചിതമായ ശക്തി യൂറോപ്പിലെ മഹാശക്തികളിൽഒന്നായിരുന്നതുകൊണ്ട് അവരുടെവിജയത്തിന്റെ ഖ്യാതി ലോകമെങ്ങും പതിൻമടങ്ങ് ശക്തിയോടു കൂടി പ്രചരിക്കുന്നതിന് ഇടയാകുകയും ചെയ്തു.

മുൻപറഞ്ഞ മറ്റു രാജ്യങ്ങളുടെ അവസ്ഥ ഇതുപോലെ അല്ല . ചീനാ സാമ്രാജ്യം ഇപ്പോൾ പരിഷ്കൃതമെന്നും ഗണിക്കപ്പെട്ടുവരുന്ന രാജ്യങ്ങളുടെ നാമം കൂടിയും ഉണ്ടാകുന്നതിന് വളരെ ശതവർക്ഷങ്ങൾക്കു മുമ്പ് പരിഷ്ക്കാരപദ്ധതിയിൽ അഗ്രഗണ്യസ്ഥാനം വഹിച്ചു വിളയാടികൊണ്ടിരിക്കുന്നു. കായികവും മാനസികമായി ഉള്ള വിഷയങ്ങളിൽ മിക്കതും ചീനാക്കാരുടെ ശ്രദ്ധക്കും പരിശ്രമത്തിനും പാത്രീഭവിച്ചിരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/276&oldid=164919" എന്ന താളിൽനിന്ന് ശേഖരിച്ചത്