താൾ:Mangalodhayam book-4 1911.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

                                                                                    പൌരസ്ത്യപ്രബോജനം	                                                                                    	
പൗരസ്ത്യ പ്രബോദനം ​എന്നത് എന്താണെന്ന് വിവരിച്ചു പറയണെന്നു ഞാൻ വിചരിക്കുന്നില്ലാ.ആദിത്യഉദിച്ചുയർന്നുകൊണ്ടിരിക്കവെ

സൂര്യപ്രകാശം എതാണെന്നു വാക്കുകൾക്കൊണ്ടു പറഞ്ഞറിയിച്ചട്ടാവശ്യമില്ലല്ലൊ.അടച്ചിരിക്കുന്ന ദൃഷ്ടികളെക്കൂടി ഏരുണകിരണങ്ങൾ തങ്ങളുടെ സാനിദ്ധ്യത്തെ അറിയിക്കുന്നതു പോലെ,ലോകഗതിയിൽ മനസ്സുവെക്കാത്ത ഒരാൾക്കുക്കൂടി എന്തെന്നില്ലാത്ത ഒരു ചലനം പൂർവ്വദേശങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ടെന്നു സമ്മതിക്കാതെ കഴിയില്ല. കേവലം അപ്രശസ്തമായിയിരുന്ന ജപ്പാനും റഷ്യയും തമ്മിലുണ്ടായ യുദ്ധത്തെ പറ്റി ആരാഞ്ഞറിഞ്ഞ് അതിന്റ ഫലത്തെ കുറിച്ചു സന്തോഷിക്കാതിരുന്ന പൌരസ്ത്യരുണ്ടോ? ആ മഹാസംഭവം നടക്കുന്നകാലത്തു് വിദ്യാഭയാസംതൊട്ടു തുളിച്ചിട്ടില്ലാത്ത കർഷകന്മാർ,കൈത്തൊഴിലുകാർ എലന്നുവേണ്ട ബാലന്മാരും തെരുവീഥിയിൽ അലഞ്ഞുനടക്കുന്ന ഭിക്ഷക്കാർ പോലും കാലഹത്തെക്കുറിച്ചു ജിജ്ഞാസകീണിക്കയും, പൌരസ്ത്യരാണെന്നുള്ള ഏകകാരണംകൊണ്ടു തന്നെ ജപ്പാൻകാരോടു് സ്നേഹവും അനുകമ്പയും ഭാവിക്കുകയും ചെയ്തിരുന്നില്ലെ? അനേകശതവർഷങ്ങളായി മങ്ങിമയങ്ങിക്കിടനന ചീന സാമ്രജ്യംപെട്ടന്നു ഒരു ചേതനസത്വം തന്നെ എന്നു കാണിക്കാൻ തുടങ്ങിയ സ്ഥിതി ഏതൊരു ഭരതീയനാണു ഉൽകണ്ഠയോടുകൂടി കേട്ടിട്ടില്ലത്തതു? ചീനകകാർക്കു ഒരേയടിയായി പൊതുജനാധിപത്യം സിദ്ധിച്ചതിൽ അവരോടുകൂടി ആഹ്ലാദിക്കാത്തവരാർ ? ഇക്കഴിഞ്ഞ എട്ടു പത്തു വർഷങ്ങൾക്കിടയിൽ ഇന്ത്യയിൽ നടന്ന കോലാഹലങ്ങൾ പരക്കെ വ്യാപിച്ചിരിക്കുന്ന ഒരു ഉണർച്ചയുടെ ചിഹ്നങ്ങളല്ലെങ്കിൽ പിന്നെയെന്താണ്?ഇന്ത്യാഗവൺമ്മേണ്ടിൽ നിന്നു ഇക്കഴിഞ്ഞ കിരീധാരണത്തെ സംബന്ധിച്ച് ഇന്ത്യാസിക്രട്ടറിയുടെ സംവാദനത്തിനായി അയച്ച ആസുപ്രസിദ്ധമയ സാധനത്താൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഭരണോദ്ദേശ്യംഗവൺമ്മേണ്ടിനിന്നും ഭാരതീയ പ്രബോധനത്തെ വകവ്വെച്ചിട്ടുണ്ടെന്നുള്ളതിനു ഒരു വലിയ തെളിവല്ലേ? വിശേഷിച്ചു, പൌരോസ്ത്യമഹിളാസാമ്രാജ്യത്തിൽ ശോഭിക്കുന്നതായി കാണുന്ന ക്ഷോഭം ഈ പ്രബോധം സമുദായത്തിന്റെ ഉൾഭാഗങ്ങളിലും ഗാഢമായിഞെട്ടീട്ടുണ്ടെന്നു ദൃഢപ്പെടുത്തുന്നില്ലെ?

ഇപ്രകാരമെല്ലാമിരിക്കുന്ന ഈ ഗംഭീര വിഷയത്തെ അനുരൂപമയ വിധത്തി ഉപന്യസിക്കണമെങ്കിൽ ഇതുപോലെയുള്ള അഞ്ചോ പത്തോലേഖനങ്ങൾകൊണ്ടോസാധിക്കു. അതിനാൽ ഈപ്രബോധനത്തിന്റെ സ്വഭാവത്തെപ്പറ്റി മാത്രം രണ്ടു വാക്കു പറയേണമെന്നെ തൽക്കാലം ഉദ്ദേശിച്ചിട്ടുള്ളു.പൌരസ്ത്യദേശങ്ങളിൽ കാണുന്നു ദൈവീകമായ ചലനം ​​എന്തെല്ലാം ശക്തികളിൽ നിന്നും ആവിർഭവിച്ചിട്ടുള്ളതെന്നു തൽക്കാലം ഒരന്വേഷണം നടത്തണമെന്നു വിചാരിക്കുന്നില്ല. എന്നാൽ അതിന്റെ സ്വഭാവത്തെ വ്യക്തമാക്കുന്നതിനും മത്രം ആവശ്യമെന്നു തോന്നുന്ന കാരണങ്ങളെക്കുറിച്ചു അവിടവിടെ ക്കുറഞ്ഞെന്നു പറഞ്ഞേക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/275&oldid=164918" എന്ന താളിൽനിന്ന് ശേഖരിച്ചത്