താൾ:Mangalodhayam book-4 1911.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശമുത്സുകിന്യ:വത്സാനപിസ്വാനർവേക്ഷ്യഗാവസ്സസംഭ്രമം നിർയ്യയുരാലയേഭ്യ:എന്നുള്ള ശ്രീകൃഷ്ണവിലാസത്തിലെ ശ്ലോകംകൊണ്ടും തിർയ്യഗ്യൊനിജങ്ങളായ പശുക്കളുടെ ശ്രദ്ധക്കുള്ള ദാർഢ്യം നല്ലവണ്ണം വെളിപ്പെടുത്തുന്നുണ്ടല്ലോ. പിന്നെവിശേഷജ്ഞാനസമ്പന്നന്മാരായ മനുഷ്യരുടെ ശ്രദ്ധയ്ക്കുവരുത്താവുന്ന ദാർഢ്യം നമുക്ക് അനുമാനിക്കാവുന്നതാണ്.

     									മേൽപ്രകാരമിരിക്കുന്ന ശ്രദ്ധയെ സഹജയെന്നും അഭ്യസജയെന്നും രണ്ടായി വിഭാഗിക്കാം .ഇതിൽ സഹജയെന്നത് ;മറ്റുയാതൊരാളുടെയും ഉപദേശം കൂടാതെ പ്രകൃത്യാ സിദ്ധിക്കുന്നതാണ്. ഇതിനും അനേകം ഉദാഹരണങ്ങൾ പറയാനുണ്ടങ്കിലും അതൊക്കെയും ​എടുത്തുകാണിച്ചു സ്ഥലം മുടക്കേണമെന്നു വിചാരിക്കുന്നില്ല. ​എങ്ങിലും എല്ലാവർക്കും എളുപ്പത്തിൽ അറിയാൻ കഴിയുന്നതും  അഥവാ ചിർക്ക അനരിക്കപ്പെടാത്തതുമായ  ഒരു സംഗകിയെ എടുത്തുകാണിക്കാം .ജനനാൽതന്നെ ചെവികേൾക്കാതെയും യാതൊനു സംസാരിക്കുവാൻ ശീലിക്കാതെയുമിരിക്കുന്ന ഒരുവനു ബാലത്വം വിട്ടു യൗവ്വനദശയുടെ ആരംഭത്തോടുകൂടെ മന്മഥവികാരവും ഹൃദയത്തിൽ ആവിർഭവിയ്ക്കുന്നു. മദനനാടകത്തിന്റെ കൂത്തരംഗമായ ല്ലാക്ഷീനിവഹത്തെക്കാണുമ്പോൾ അവന്റെ കണ്ണുകൾക്കും മുഖത്തിനപം മാറ്റം ഉണ്ടാവുന്ന അനന്ദഭാവം കൊണ്ടും കരചരണാദികളാൽ കാണിക്കപ്പെടുന്ന ചില ഗോഷ്ടകളെ ക്കൊണ്ടും തദ്വിക്ഷയമായി ഒരു വിചാരം  അവന്റെ ഉള്ളിലുണ്ടെന്നു നമുക്കു ഊഹിക്കാം. ഈവിചാരത്തിൽ  ഓർഢ്യം വരുമ്പോൾ അതിനാണ് സഹജയായശ്രദ്ധയെന്നു പറയപ്പെടു്നത്.(ഇതുപോലെ മറ്റനേകവിധചിന്തകളും ക്രമേണ ശ്രദ്ധയായി പരിണമിക്കുന്നുണ്ട്.)ഇതിലേക്കു,അന്ധനോ,ബധിരനോ, മത്രമല്ല പൗരാണികന്മാരും ആധുനീകന്മാരുമായ അനകം നയികാനായകന്മാരും ദൃഷ്ടാന്തങ്ങളാണ്. അന്യന്മാരുടെ ഉപദാശം നിമിത്തവും എരക്കാലമുള്ള പിചയത്താലും ഉണ്ടാകുന്ന "ചിത്തൈകാഗ്രത"യ്ക്കാണ് അഭ്യാസജയായശ്രദ്ധ,എന്നു പേർ കൊടുത്തിട്ടുള്ളത്. 
                                               മേൽപ്പറഞ്ഞ രണ്ടുവിധമുള്ള ശ്രദ്ധകളേയും അതുകളുടെ വിഷയങ്ങളെ അനുസരിച്ചു ശുദ്ധ,മലിന, എന്നിങ്ങനെയുള്ള ഈരണ്ടു അവാന്താഭേദങ്ങളോടുകൂടിയും  വിഭജിക്കാം.അതുകിൽ ശ്രദ്ധശ്രദ്ധയ്ക്കു , സൽക്രിയകളും മലിനശ്രദ്ധയ്ക്കു അസൽകൃയകളും വിഷയങ്ങളാകുന്നു.അസൽക്രിയാ വിഷീകശാഖ  മലിനശ്രദ്ധ,കാരാഗൃഹവാസം മുതലായ അനേകകഷ്ടഫലങ്ങളേയും പിന്നെയും പിന്നെയുമുള്ള ജനനാദികേശത്തെയും മാനം ചെയ്യുന്നതാകുന്നു സൽക്രിയാ വിഷയികിയായ ശുദ്ധശ്രദ്ധയാകട്ടെ , ഇഹത്തിലുള്ള സകല സുഖങ്ങൾക്കും കാരണമായിത്തീരുന്നു എന്നു മാത്രമല്ല ; അപ്രതീക്ഷിതമായ ബ്രഹ്മാനന്ദാനുഭവത്തെയും ജന്മാഭാവത്തേയും പ്രദാനം ചെയ്യുന്നതുമാകുന്നു.  

അതുകൊണ്ടു സർവ്വരും സദ്വിഷയികിയായ ശുദ്ധശ്രദ്ധയെ അഭ്യസിച്ചു അനശ്വരമായ സുഖത്തെ അനുഭവിക്കുവാൻ ജാഗരൂകന്മരായിരിക്കേണ്ടതാണ്. സർവ്വജഗന്നിയന്താവായിരിക്കുന്ന ദൈവം അതിനായി അനുഗ്രഹിക്കുമാറാകട്ടെ എന്നു പ്രർത്ഥിച്ചുകൊണ്ടു തല്ക്കാലം വിരമിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/274&oldid=164917" എന്ന താളിൽനിന്ന് ശേഖരിച്ചത്